റഷ്യൻ സ്വദേശിനിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിൽ എത്തുന്നവരെ കാത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്. യൂലിയയുടെ വളർത്തുപൂച്ച. ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി. കെഫിർ എന്നാണ് വളർത്തു പൂച്ചയ്ക്ക് യൂലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യൻ സ്വദേശിനിയായ യൂലിയ മിനിനയുടെ ഒസ്കോളിലെ വീട്ടിൽ എത്തുന്നവരെ കാത്ത് ഒരു അദ്ഭുത കാഴ്ചയുണ്ട്. യൂലിയയുടെ വളർത്തുപൂച്ച. ഒരു പൂച്ചയെ കണ്ട് ഇത്ര അദ്ഭുതപ്പെടാൻ എന്താണെന്നല്ലേ. ഇതൊരു സാധാരണ പൂച്ചയല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ പൂച്ചയാണ് കക്ഷി. 

Image Credit: SWNS
ADVERTISEMENT

കെഫിർ എന്നാണ് വളർത്തു പൂച്ചയ്ക്ക് യൂലിയ നൽകിയിരിക്കുന്ന പേര്. പൂച്ചയാണെങ്കിലും കെഫിറിനെ ആദ്യം കാണുന്നവർ അവൻ നായയാണെന്ന് തെറ്റിദ്ധരിക്കും. കാരണം അത്ര വലുപ്പമാണ് ഈ മിടുക്കന്.  കെഫിറിന്റെ അസാധാരണയമായ വലുപ്പത്തെക്കുറിച്ച് കേട്ട് അമ്പരന്നെങ്കിൽ ഇതും കൂടി അറിയണം. ഈ പൂച്ചയ്ക്ക് ഇനിയും പൂർണവളർച്ചയെത്തിയിട്ടില്ല. അതായത് രണ്ടു വയസ്സിൽ താഴെ മാത്രം പ്രായമുള്ള കെഫിറിന് ഇനിയും വലുപ്പം വയ്ക്കാൻ സാധ്യതയുണ്ട്. 

Image Credit: SWNS

Image Credit: SWNS
ADVERTISEMENT

മെയ്ൻ കൂൺ ഇനത്തിൽപ്പെട്ട കെഫിറിനെ തീരെ കുഞ്ഞായിരിക്കുമ്പോഴാണ് യൂലിയ വീട്ടിലേക്ക് കൊണ്ടുവന്നത്. മാസങ്ങൾ കഴിയുംതോറും  കെഫിറിന്റെ വലുപ്പംകണ്ട് താൻ തന്നെ അദ്ഭുതപ്പെട്ടുപോയതായി യൂലിയ പറയുന്നു. വലുപ്പത്തിൽ മാത്രമല്ല  ബുദ്ധിശക്തിയിലും കെഫിർ വേറിട്ട് നിൽക്കും. തൂവെള്ളനിറത്തിൽ നിറയെ രോമങ്ങളുള്ള  പൂച്ചക്കുട്ടിയെ എടുത്തുകൊണ്ട് നിൽക്കുന്നതിന്റെ ധാരാളം ചിത്രങ്ങളും യൂലിയ പകർത്തിയിട്ടുണ്ട്. 

ADVERTISEMENT

എന്നാൽ പൂച്ചയുടെ യഥാർത്ഥ വലുപ്പം എത്രയാണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും  സാധാരണ വളർത്തു പൂച്ചകളുടെ രണ്ടിരട്ടിയിലധികം വലുപ്പം കെഫിറിനുണ്ടെന്ന് ചിത്രങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. വലുപ്പം കണ്ട് ആൾക്കാർ അടുക്കാനൊന്ന് മടിക്കുമെങ്കിലും കെഫിർ സത്യത്തിൽ ആളൊരു പാവത്താനാണെന്ന് യൂലിയ പറയുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ കെഫിർ വീട്ടിൽ എത്തുന്നവരോട് സൗമ്യമായി മാത്രമേ പെരുമാറാറുള്ളൂ. യൂലിയയെ കാണാനെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും കൂടുതൽ സമയവും  കെഫിറിനൊപ്പം ചിലവഴിക്കാനാണ്  ഇഷ്ടപ്പെടുന്നത്. 

ഒറ്റ കാര്യത്തിൽ മാത്രമേ കെഫിർ യൂലിയയെ ബുദ്ധിമുട്ടാറുള്ളു. ചെറിയ പ്രായത്തിൽ യൂലിയയുടെ ശരീരത്തിൽ കിടന്നുറങ്ങിയ ശീലം ഇനിയും പൂർണമായി മാറ്റാൻ തയാറായിട്ടില്ല. വലുപ്പത്തിനൊത്ത ഭാരവുമുള്ളതുമൂലം കെഫിറിനെ ശരീരത്തിൽ കിടത്തിയുറക്കുന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലെന്നും യൂലിയ പറയുന്നു. വളർത്തു പൂച്ചകളിൽ ഏറ്റവും വലുപ്പം വയ്ക്കുന്ന ഇനമാണ് മെയ്ൻ കൂൺ പൂച്ചകൾ. എന്നാൽ അവയിൽ തന്നെ കെഫിറിനോളം വലുപ്പമുള്ളവ അപൂർവമാണ്. അമേരിക്കയിലെ മെയ്നിൽ നിന്നും ഉള്ളവയായതിനാലാണ് ഇവയ്ക്ക് മെയ്ൻ കൂൺ എന്ന പേരു ലഭിച്ചത്.

English Summary: 'World's Biggest Cat' Is So Large It Gets Mistaken For A Dog - And Has Years More Before He Stops Growing