ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടി രൂപ വിലവരുന്ന വസ്തു കണ്ടെത്തി. 9.5 കിലോ തൂക്കമുള്ള ആംബർഗ്രിസ് കല്ല് തിമിംഗലത്തിന്റെ വൻ കുടലിൽ നിന്ന് ലഭിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താൻ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇത് കണ്ടെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചത്തടിഞ്ഞ തിമിംഗലത്തിന്റെ വയറ്റിൽ 44 കോടി രൂപ വിലവരുന്ന  ആംബർഗ്രിസ് കണ്ടെത്തി. 9.5 കിലോ തൂക്കമുള്ള ആംബർഗ്രിസ് ആണ് തിമിംഗലത്തിന്റെ വൻ കുടലിൽ നിന്ന് ലഭിച്ചത്. മരണകാരണം കണ്ടെത്താൻ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഇത് കണ്ടെടുത്തത്. 

കാനറി ദ്വീപുകളുടെ ഭാഗമായ ലാ പാൽമയിലെ നോഗൽസ് ബീച്ചിലാണ് സ്പേം തിമിംഗലം കരയ്ക്കടിഞ്ഞത്. ദഹനസംബന്ധമായ അസുഖത്തെ തുടർന്നാണ് തിമിംഗലം ചത്തതെന്ന് ലാസ് പാൽമാസ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫുഡ് സെക്യുരിറ്റി മേധാവി അന്റോണിയോ ഫെർണാണ്ടസ് റോഡ്രിഗസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. എന്നാൽ മറ്റെന്തോ കൂടി മരണകാരണമായിട്ടുണ്ടെന്ന് ഇവർ സംശയിച്ചു. തുടർന്ന് വിദഗ്ധ പരിശോധനയുടെ ഭാഗമായി തിമിംഗലത്തിന്റെ വൻകുടൽ കീറിയപ്പോഴാണ് 50–60 സെന്റിമീറ്റർ വ്യാസമുള്ള ആംബർഗ്രിസ് കല്ല് കണ്ടെത്തിയത്.

തിമിംഗലത്തിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയ ആംബർഗ്രിസ്. (Photo: Universidad de Las Palmas de Gran Canaria), Twitter/@@Rodeshow1)
ADVERTISEMENT

സാധാരണ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തിമിംഗലം ആംബർഗ്രിസ് ഉൽപാദിപ്പിക്കുന്നത്. കണവ, കട്ഫിഷ് എന്നിവയാണ് സ്പേം തിമിംഗലത്തിന്റെ ഭക്ഷണം. ചില സമയങ്ങളിൽ ഇത് പൂർണമായും ദഹിക്കാറില്ല. പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങൾക്കുശേഷം ബാക്കിയുള്ളവ ശരീരത്തിൽ അടിഞ്ഞുകൂടും. ഇത് കാലക്രമേണ ദൃഢമാവുകയും ആംബർഗ്രിസ് ഉണ്ടാവുകയും ചെയ്യുന്നു. ഇത് അമിതമായി വളർന്നാൽ മരണത്തിലേക്ക് നയിക്കും. 

(Photo: Universidad de Las Palmas de Gran Canaria), Twitter/@Rodeshow1)

വയറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ നിധിയെ ഫ്ലോട്ടിങ് ഗോൾഡ് എന്നാണ് വിളിക്കുന്നത്. ഇപ്പോൾ കണ്ടെത്തിയ ആംബർഗ്രിസിന് 5.4 മില്യൺ ഡോളർ  (44 കോടിയിലധികം) ആണ് വില. ഇത് വിറ്റുകിട്ടുന്ന പണം, 2021ൽ പാൽമയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ ഇരകളായവർക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

Read Also: പുലിയെ തേടി പോയി, മുൻപിൽ അണിനിരന്നത് 20 സിംഹങ്ങൾ: അത്യപൂർവ കാഴ്ച.

ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ആംബർഗ്രിസ് കൈവശം വയ്ക്കുന്നതിനും കച്ചവടം നടത്തുന്നതിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. 1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഇന്ത്യയിൽ സ്പേം തിമിംഗലം ഒരു സംരക്ഷിത ഇനമായി കണക്കാക്കുന്നു.

ADVERTISEMENT

English Summary: Pathologist finds €500,000 ‘floating gold’ in dead whale in Canary Islands