ADVERTISEMENT

കാട് കാണാൻ പോകുന്നവർക്ക് പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള കാഴ്ചകളാകും ആ യാത്ര സമ്മാനിക്കുക. അത്തരത്തില്‍ ഒരു അപൂർവകാഴ്ച കണ്ട് കണ്ണും മനസ്സും നിറഞ്ഞിരിക്കുകയാണ് നദാവ് ഒസെൻഡ്രൈവർ എന്ന വ്യക്തിയുടെ. ആനയെ കാണാൻ നിന്ന നദാവിന് മുന്നിൽ അണിനിരന്നത് 20 സിംഹങ്ങളാണ്. ഓരോന്നായി വന്ന് നദിയിൽ വെള്ളം കുടിക്കാനായി നിൽക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായിട്ടുണ്ട്.

സൗത്ത് ആഫ്രിക്കയിലെ മാലാമാല ഗെയിം റിസർവിലെ സഫാരിക്കിടെയായിരുന്നു സംഭവം. നദാവും സംഘവും സഫാരിയുടെ അവസാന ദിനത്തിൽ പുള്ളിപ്പുലിയെ കാണാൻ എത്തിയതായിരുന്നു. എന്നാൽ സാൻഡ് നദിയിൽ ആനകൾ കുളിക്കുന്നത് മാത്രമേ കാണാനായുള്ളൂ. സഫാരിയിൽ ഇതൊരു പതിവ് കാഴ്ചയായതിനാൽ അവർ തിരിച്ചുപോകാൻ തീരുമാനിച്ചു. എന്നാൽ അപ്പോഴാണ് ആ ഭാഗത്ത് ചെറിയ അനക്കം കണ്ടത്. ആനകൾക്ക് പിന്നിൽ രണ്ട് ചെവികൾ മാത്രം ആദ്യം പ്രത്യക്ഷപ്പെട്ടു. അതൊരു സിംഹമായിരുന്നു.

‘​ഞങ്ങൾ സാൻഡ് നദീതീരത്ത് തന്നെ നിലയുറപ്പിച്ചു. മുൻപിൽ മറ്റൊരു സിംഹം കൂടി എത്തുന്നു. പിന്നെ ഓരോ സിംഹങ്ങളായി വന്നുതുടങ്ങി. എല്ലാവരും എതിർവശത്തെ നദിക്കരയിൽ നിരന്നു നിന്ന് വെള്ളംകുടിച്ചു. വളരെ അപൂർവമായി മാത്രമാണ് സിംഹങ്ങൾ ഇങ്ങനെ കൂട്ടത്തോടെ എത്തുന്നത്.’– നദാവ്

English Summary:  20 Lions Squeeze Onto River Bank To Drink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com