തെക്കൻ കരോലിനയിലെ ഹിൽറ്റൺ ഹെഡ് ദ്വീപിൽവച്ച് 69 കാരിയെ ചീങ്കണ്ണി ആക്രമിച്ചുകൊന്നു. ഒരു പൊയ്കയ്ക്ക് സമീപത്ത് കൂടി തന്റെ വളർത്തു നായയുമായി നടക്കാൻ ഇറങ്ങിയ ഹോളി ജെങ്കിൻസ് എന്ന സ്ത്രീയാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തെക്കൻ കരോലിനയിലെ ഹിൽറ്റൺ ഹെഡ് ദ്വീപിൽവച്ച് 69 കാരിയെ ചീങ്കണ്ണി ആക്രമിച്ചുകൊന്നു. ഒരു പൊയ്കയ്ക്ക് സമീപത്ത് കൂടി തന്റെ വളർത്തു നായയുമായി നടക്കാൻ ഇറങ്ങിയ ഹോളി ജെങ്കിൻസ് എന്ന സ്ത്രീയാണ് ചീങ്കണ്ണിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വളർത്തുനായ തനിയെ തിരികെ വീട്ടിലെത്തിയത് കണ്ട് ബന്ധുക്കൾ തിരക്കി ഇറങ്ങിയപ്പോഴാണ് പൊയ്കയുടെ കരയിലായി ഹോളിയുടെ ജഡം കണ്ടെത്തിയത്. 

10 അടിയോളം നീളമുള്ള ചീങ്കണ്ണിയാണ് ഇവരെ ആക്രമിച്ചു കൊലപ്പെടുത്തിയത്. ഹോളിയുടെ ജഡം സംഭവസ്ഥലത്തുനിന്നും നീക്കം ചെയ്യാനാവാത്ത വിധത്തിൽ ചീങ്കണ്ണി അതിന് കാവൽ നിൽക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഓടിക്കൂടിയവർ ചീങ്കണ്ണിയെ അവിടെ നിന്നും തുരത്താൻ ശ്രമിച്ചെങ്കിലും അത് പിന്തിരിയാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് ആളുകൾ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ സ്ഥലത്തെത്തിയപ്പോഴും ചീങ്കണ്ണി അതേ നിലയിൽ ജഡത്തിന് കാവൽ നിൽക്കുകയായിരുന്നു.

ADVERTISEMENT

Read Also: തിമിംഗലത്തിന്റെ വയറ്റിൽ 44 കോടി രൂപയുടെ ‘നിധി’; മരണത്തിനു കാരണവും ഇതുതന്നെ.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ചീങ്കണ്ണിയെ പിടികൂടാൻ സാധിച്ചത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ച് അതിനെ കൊലപ്പെടുത്തിയതായി സൗത്ത് കരോലിനാ ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്സസ് അറിയിക്കുന്നു. ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ചീങ്കണ്ണിയുടെ ആക്രമണത്തെ തുടർന്ന് ഈ പ്രദേശത്ത് ആളപായം ഉണ്ടാകുന്നത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 88 കാരിയായ മറ്റൊരു സ്ത്രീയും സമാനമായ രീതിയിൽ കൊല്ലപ്പെട്ടിരുന്നു. ദ്വീപിലെ ഒരു കുളത്തിന് സമീപം നിൽക്കുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി വീണതിനെ തുടർന്നാണ് ഇവരെ ചീങ്കണ്ണി ആക്രമിച്ചത്.

ADVERTISEMENT

Read Also: യജമാനനു വേണ്ടി 10 വർഷം കാത്തിരുന്ന ‘ഹച്ചിക്കോ’; ലോകത്തെ വിശ്വസ്തനായ നായയുടെ 100–ാം ജന്മവാർഷികം.

എന്നാൽ ഹോളി വെള്ളത്തിലേക്ക് ഇറങ്ങിയപ്പോഴാണോ ആക്രമണം ഉണ്ടായത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഒപ്പം ഉണ്ടായിരുന്ന വളർത്തു നായയ്ക്ക് പരിക്കുകൾ ഒന്നുമില്ല എന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ചീങ്കണ്ണികളുടെ ആക്രമണത്തെ തുടർന്നുള്ള മരണങ്ങൾ മുൻകാലങ്ങളിൽ അപൂർവമായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ടന്ന് നാച്ചുറൽ റിസോഴ്സസ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനായ ജെ ബട്ട്ഫിലോസ്കി പറയുന്നു. ചീങ്കണ്ണികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ കയ്യേറിയുള്ള വികസന പ്രവർത്തനങ്ങളാണ് ഇതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജലാശയങ്ങളിൽ ഇറങ്ങുന്നവരാണ് കൂടുതലായി ആക്രമിക്കപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

English Summary: 10-foot alligator attacks and kills woman in South Carolina, then ‘guards’ her body