മൃഗങ്ങളെ കാണികൾക്ക് പ്രദർശനത്തിനുവച്ച് പണം ഉണ്ടാക്കുന്നവർ നിരവധിപ്പേരാണ്. ചില സമയങ്ങളിൽ കാണികള്‍ക്ക് തൊടാനും ചുംബിക്കാനും പക്ഷിമൃഗാദികൾക്കൊപ്പം ഫോട്ടോയെടുക്കാനുമുള്ള അവസരവും ഇവർ ഒരുക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൃഗങ്ങളെ കാണികൾക്ക് പ്രദർശനത്തിനുവച്ച് പണം ഉണ്ടാക്കുന്നവർ നിരവധിപ്പേരാണ്. ചില സമയങ്ങളിൽ കാണികള്‍ക്ക് തൊടാനും ചുംബിക്കാനും പക്ഷിമൃഗാദികൾക്കൊപ്പം ഫോട്ടോയെടുക്കാനുമുള്ള അവസരവും ഇവർ ഒരുക്കാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. പ്രദർശനത്തിനുവച്ച പാമ്പിനെ ചുംബിക്കാൻ നോക്കിയ യുവതിയുടെ ചുണ്ട് പാമ്പ് കടിക്കുകയായിരുന്നു.

പെരുമ്പാമ്പിനെ രണ്ടുപേർ ചേർന്ന് തോളിൽ തൂക്കിയിട്ടുണ്ട്. പാമ്പിനെ കാണാനും തൊടാനുമായി യുവതി അടുത്തേക്ക് വരുന്നത് വിഡിയോയിൽ കാണാം. തുടർന്ന് പെൺകുട്ടിക്ക് പാമ്പിനെ ചുംബിക്കാനുള്ള അനുമതി പ്രദർശകർ നൽകുകയായിരുന്നു. ഈ സമയം പരീശിലകൻ പാമ്പിന്റെ കഴുത്തിൽപിടിത്തമിട്ടിരുന്നു. എന്നാൽ യുവതി ചുംബിച്ച് മാറുന്നതിനിടെ പെട്ടെന്ന് പാമ്പ് തിരിയുകയും അവളുടെ ചുണ്ടിൽ കടിച്ചുപിടിക്കുകയും ചെയ്തു. ഉടൻതന്നെ പരിശീലകൻ ഇടപെട്ട് പാമ്പിനെ മാറ്റി.

ADVERTISEMENT

Read Also: എല്ലും പല്ലുമില്ലാത്ത മീൻ; ഗ്ലാസ് പോലെ സുതാര്യം– അപൂർവം ഈ കാഴ്ച

സംഭവം എവിടെനിന്നാണെന്ന് വ്യക്തമല്ലെങ്കിലും നിമിഷനേരം കൊണ്ട് ലക്ഷങ്ങളാണ് വിഡിയോ കണ്ടത്. കാഴ്ചക്കാരായി നിൽക്കാതെ പാമ്പിനെ ചുംബിക്കാൻ പോയത് തെറ്റാണെന്ന് വിഡിയോ കണ്ടവർ അഭിപ്രായപ്പെട്ടു. കടിയേറ്റ ആ പെൺകുട്ടി ഇപ്പോൾ ജീവിച്ചിരിക്കുന്നുണ്ടോ എന്നും ചിലർ ചോദിച്ചു.

ADVERTISEMENT

Content Highlights: Snake | Animal | Manorama | Viral Video