ADVERTISEMENT

പരിചിതമല്ലാത്ത നിരവധി ജീവജാലങ്ങൾ നമുക്കിടയിൽ ഉണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വഴിയാണ് പലതും കാണുന്നതും അറിയുന്നതും. പ്രകൃതിയുടെ സൃഷ്ടികളിൽ ഒന്നായ സുതാരമത്സ്യത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസങ്ങളിലായ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തി വരികയാണ്. മത്സ്യത്തിന്റെ കണ്ണും വായയും മാത്രം കാണാം. ശരീരം ഗ്ലാസ് ചില്ലുപോലെ സുതാര്യമാണ്.

Read Also:ഗോവയിൽ നിന്ന് 2 നായകളെ സ്വന്തമാക്കി രാഹുൽഗാന്ധി: കൊണ്ടുപോയത് ഒന്നിനെ മാത്രം

ഒരു ഭാഗത്തുനിന്നും നോക്കിയാൽ മറുപുറം കാണാം. ജീവനുള്ള സുതാര്യമായ മത്സ്യത്തെ കൈയിൽ പിടിച്ചുനിൽക്കുന്നതാണ് വിഡിയോ. അവയവങ്ങൾ ഇല്ലാത്ത ഈ മീൻ എങ്ങനെ അതിജീവിക്കുന്നുവെന്ന് പലരും ചോദിക്കുന്നുണ്ട്. അവയവങ്ങളും സുതാര്യമായിരിക്കുമെന്നാണ് ചിലർ മറുപടി നൽകിയത്. വൈറലാവാൻ വേണ്ടി മത്സ്യത്തെ കൃത്രിമമായി നിർമിച്ചതാണെന്നും ഒരു വിഭാഗം ആരോപിച്ചു. എന്നാൽ സമാന മത്സ്യത്തെ പരിചയപ്പെടുത്തുന്ന മറ്റ് പല വിഡിയോകളും അവർക്ക് മറുപടിയായി ചിലർ നൽകി.

Content Highlights: Transparent Fish | Fish | Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com