ഏഴു സീറ്റുള്ള വാഗൺ ആർ

Suzuki Solio

മാരുതിയുടെ ഏറ്റവും ജനകീയ വാഹനമാണ് വാഗൺആർ. 1998 ൽ ടോൾബോയ്‌യായി ഇന്ത്യയിലെത്തു വിജയകൊടി പാറിച്ച വാഗൺആറിന്റെ പുതിയ തലമുറ ഉടൻ തന്നെ പുറത്തിറങ്ങും. എന്നാൽ പുതിയ വാഗൺആർ  അഞ്ച് സീറ്റർ മാത്രമായിരിക്കില്ല. ഏഴു സീറ്റർ മോഡലുമുണ്ടായിരിക്കും. മഹീന്ദ്രയിൽ നിന്ന് യുവി സെഗ‌്മെന്റിലെ ഒന്നാം സ്ഥാനം പിടിച്ചെടുത്ത മാരുതി തങ്ങളുടെ ചുവട് ഉറപ്പിക്കുന്നതിനാണ് കൂടുതൽ വാഹനങ്ങളുമായി എത്തുന്നത്. ഈ വർഷം സെപ്റ്റംബറിൽ 7 സീറ്റർ വാഗൺ ആറിന്റെ നിർമാണം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. നവംബറിൽ പുതിയ വാഹനം വിപണിയിലെത്തും. 

Suzuki Solio

കമ്പനി ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്കിയിട്ടില്ലെങ്കിലും ജാപ്പനീസ് വീപണിയിലെ സുസുക്കിയുടെ ജനപ്രിയ വാഹനം സോളിയോ ഏഴു സീറ്റർ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്തോനേഷ്യൻ വിപണിയിൽ വിൽപ്പനയുള്ള വാഹനത്തോടും പുതിയ 7 സീറ്ററിന് സാമ്യമുണ്ടാകും. 

Suzuki Solio

 1.2 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനാണ് രാജ്യാന്തര വിപണിയിലെ  സോളിയോയിൽ. 91 പിഎസ് കരുത്തും 118 എൻഎം ടോർക്കുമുണ്ട് ഈ എൻജിന്. അഞ്ച് സ്പീഡ് മാനുവൽ, എഎംടി, സിവിടി വകഭേദങ്ങളിൽ വാഹനം ലഭ്യമാകും.  ഹാച്ച്ബാക്ക് മോഡലിനേക്കാൾ അധികം വില വർദ്ധിപ്പാക്കാതെ 7 സീറ്റർ പുറത്തിറക്കാനായിരിക്കും ശ്രമിക്കുക. പുതിയ വാഗൺ ആർ, ഡാറ്റ്സൻ ഗോ പ്ലസ് ഉൾപ്പെടെയുള്ള വില കുറഞ്ഞ എംപിവികൾക്ക് ഭീഷണിയാകുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.