ഇന്ത്യയിൽ ഇ വാഹനം വിൽക്കാൻ പിയാജിയോ

ഇറ്റാലിയൻ ഇരുചക്രവാഹന നിർമാതാക്കളായ പിയാജിയൊ ഇന്ത്യയിൽ ഇ വാഹനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ബാറ്ററിയിൽ ഓടുന്ന ഇരുചക്ര, നാലു ചക്രവാഹന സാങ്കേതികവിദ്യ കമ്പനിയുടെ പക്കലുണ്ടെന്ന പിയാജിയോ ടു വീലേഴ്സ് ഇന്ത്യ ബിസിനസ് മധാവി ആശിഷ് യാഖ്മി വെളിപ്പെടുത്തി. എന്നാൽ ഇന്ത്യയിൽ ഇത്തരം വാഹനങ്ങളുടെ നിർമാണവും വിൽപ്പനയും സംബന്ധിച്ച വ്യവസ്ഥകൾ അറിയാനാണു കമ്പനി കാത്തിരിക്കുന്നത്. 

നിലവിൽ വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജിങ്ങിനുള്ള അടിസ്ഥാന സൗകര്യ ലഭ്യത സംബന്ധിച്ച വിശദാംശങ്ങൾ  പഠിച്ചു വരികയാണു കമ്പനി. ഇന്ത്യയിൽ പുതിയ 100 ഡീലർഷിപ്പുകൾ കൂടി ആരംഭിക്കാനും പിയാജിയൊയ്ക്ക് പദ്ധതിയുണ്ട്. നിലവിൽ 200 ഡീലർമാരാണു കമ്പനിക്ക് ഇന്ത്യയിലുള്ളത്.