കൊറോണ വൈറസ് ബാധയിൽ അടി തെറ്റിയ ബ്രിട്ടീഷ് ജനതയ്ക്കു കൈത്താങ്ങൊരുക്കാൻ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ടീമുകളുടെ കൂട്ടായ്മ രംഗത്ത്. യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഴ് എഫ് വൺ ടീമുകൾ ചേർന്നാണു ‘കോവിഡ് 19’ രോഗ ബാധിതരുടെ ചികിത്സയിൽ സഹകരിക്കാൻ ‘പ്രോജക്ട് പിറ്റ്‌ലെയ്ൻ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസ് ബാധയിൽ അടി തെറ്റിയ ബ്രിട്ടീഷ് ജനതയ്ക്കു കൈത്താങ്ങൊരുക്കാൻ ഫോർമുല  വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിക്കുന്ന ടീമുകളുടെ കൂട്ടായ്മ രംഗത്ത്. യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏഴ് എഫ് വൺ ടീമുകൾ ചേർന്നാണു ‘കോവിഡ് 19’ രോഗ ബാധിതരുടെ ചികിത്സയിൽ സഹകരിക്കാൻ ‘പ്രോജക്ട് പിറ്റ്‌ലെയ്ൻ’ ആവിഷ്കരിച്ചിരിക്കുന്നത്. ആസ്റ്റൻ മാർട്ടിൻ റെഡ് ബുൾ റേസിങ്, ബി ഡബ്ല്യു ടി റേസിങ് പോയിന്റ് എഫ് വൺ ടീം, ഹാസ് എഫ് വൺ ടീം, മക്ലാരൻ എഫ് വൺ ടീം, മെഴ്സീഡിസ് എ എം ജി പെട്രോണാസ് എഫ് വൺ ടീം, റെനോ ഡി പി വേൾഡ് എഫ് വൺ ടീം, റോക്കിറ്റ് വില്യംസ് റേസിങ് എന്നീ ടീമുകളാണ് ‘പ്രോജക്ട് പിറ്റ്ലെയ്നി’ലൂടെ കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കൈകോർക്കുന്നത്.

വൈറസ് ബാധയ്ക്കെതിരായ പോരാട്ടത്തിനു ത്രിമുഖ തന്ത്രമാണ് ‘പ്രോജക്ട് പിറ്റ്ലെയ്ൻ’ ആവിഷ്കരിച്ചിരിക്കുന്നത്. നിലവിലെ ചികിത്സാ ഉപകരണങ്ങളുടെ റിവേഴ്സ് എൻജിനീയറിങ് ആണ് ഇതിലാദ്യം. ഇതോടൊപ്പം നിലവിലുള്ള രൂപകൽപ്പനയിലുള്ള ശ്വസനസഹായി(വെന്റിലേറ്റർ)കളുടെ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കാനും എഫ് വൺ ടീമുകളുടെ ഈ കൂട്ടായ്മ ശ്രമിക്കും. ഇതു കൂടാതെ പുത്തൻ രൂപകൽപ്പനയുള്ള വെന്റിലേറ്ററിന്റെ മാതൃക വികസിപ്പിക്കാനും അതിന്റെ നിർമാണത്തിനുള്ള സർട്ടിഫിക്കേഷനടക്കമുള്ള അനുമതികളും അംഗീകാരവും അതിവേഗം നേടിയെടുക്കാനും ‘പ്രോജക്ട് പിറ്റ്ലെയ്ൻ’ ലക്ഷ്യമിടുന്നുണ്ട്.

ADVERTISEMENT

അതിവേഗ രൂപകൽപ്പനയും മാതൃകാ നിർമാണവും പരിശോധനകളും പരീക്ഷണവും വികസനവും വൈദഗ്ധ്യപൂർണവും കൃത്യതയാർന്നതുമായ നിർമിതിയുമൊക്കെ ഫോർമുല വണ്ണിൽ മത്സരിക്കുന്ന ടീമുകളുടെ മുഖമുദ്രയും കരുത്തുമാണ്. ഈ സാഹചര്യത്തിൽ ഏഴു ടീമിലുമായി ലഭ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും മാനവവിഭവശേഷിയുമെല്ലാം സമന്വയിപ്പിച്ചു മികച്ച ഫലം കൈവരിക്കാനാണു ‘പ്രോജക്ട് പിറ്റ്ലെയ്ൻ’ ഉന്നമിടുന്നത്. എൻജിനീയറിങ് രംഗത്തെയും സാങ്കേതിക മേഖലയിലെയും വെല്ലുവിളികളോട് അതിവേഗം പ്രതികരിച്ചും പൊരുതി ജയിച്ചും പരിചയവും പാരമ്പര്യവുമുള്ള ഫോർമുല വൺ ടീമുകൾക്ക് കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണി നേരിടുന്നതിലും ഗണ്യമായ സംഭാവന നൽകാനാവുമെന്നാണു പ്രതീക്ഷ.

‘കോവിഡ് 19’ മഹാമാരി മൂലമുള്ള മറ്റു വെല്ലുവിളികൾ നേരിടാൻ ആവശ്യമായ പിന്തുണയും പുത്തൻ സാങ്കേതികവിദ്യകളുടെ വികസനവുമൊക്കെ ‘പ്രോജക്ട് പിറ്റ്ലെയ്നി’ലൂടെ ഫോർമുല വൺ ടീമുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ADVERTISEMENT

English Summary: UK-based F1 teams unite around ‘Project Pitlane’ to assist with ventilator production