കമ്പനി ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി. വാക്സിനേഷൻ സംബന്ധിച്ച സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചാവും നടപടികളെന്നും കമ്പനി വ്യക്തമാക്കി. രാജ്യവ്യാപകമായി ടി വി എസുമായി നേരിട്ടും പരോക്ഷമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കമ്പനി ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും സൗജന്യമായി കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാക്കുമെന്ന് ഇരുചക്രവാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനി. വാക്സിനേഷൻ സംബന്ധിച്ച സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ചാവും നടപടികളെന്നും കമ്പനി വ്യക്തമാക്കി. രാജ്യവ്യാപകമായി ടി വി എസുമായി നേരിട്ടും പരോക്ഷമായും ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 35,000 ജീവനക്കാർക്കാവും ഈ സൗജന്യ വാക്സിനേഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ടി വി എസ് മോട്ടോർ കമ്പനി ലിമിറ്റഡിനു പുറമെ ഗ്രൂപ്പിൽപെട്ട ടി വി എസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡ്, സുന്ദരം ക്ലേടൺ ലിമിറ്റഡ്, സുന്ദരം ഓട്ടോ കംപോണന്റ്സ് ലിമിറ്റഡ്, എമറാൾഡ് ഹാവെൻ റിയൽറ്റി ലിമിറ്റഡ് എന്നിവയിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ  വാക്സിനേഷൻ സൗകര്യം ലഭ്യമാവും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ജെ എസ് ഡബ്ല്യു സ്റ്റീൽ തുടങ്ങിയ വൻകിട കമ്പനികളും ജീവനക്കാർക്കു സൗജന്യ വാക്സിനേഷൻ ഉറപ്പാക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

ആദ്യഘട്ടത്തിൽ 60 വയസിനു മേൽ പ്രായമുള്ള ജീവനക്കാർക്കും ജീവനക്കാരുടെ കുടുംബാംഗങ്ങൾക്കും വാക്സിൻ നൽകാനാണു ടി വി എസ് ലക്ഷ്യമിടുന്നത്. ചില പ്രത്യേക അസുഖങ്ങളുള്ള, 45നു മേൽ പ്രായമുള്ളവരെയും ആദ്യ ഘട്ടത്തിൽ തന്നെ പരിഗണിക്കും.  ജീവനക്കാരുടെ സുഖ സൗകര്യങ്ങൾക്ക് മികച്ച പരിഗണനയാണു ടി വി എസ് മോട്ടോർ കമ്പനി നൽകുന്നതെന്നു മാനവവിഭവ ശേഷി വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആർ അനന്ദകൃഷ്ണൻ വ്യക്തമാക്കി. ‘കോവിഡ് 19’ മഹാമാരിക്കാലത്ത് ജീവക്കാർക്കും കുടുംബാംഗങ്ങൾക്കും സാധ്യമായ സഹായങ്ങൾ എത്തിക്കാൻ കമ്പനി ശ്രമിച്ചിരുന്നു; ‘കോവിഡ് 19’ അവബോധ പരിപാടികൾക്കും മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികൾക്കും പുറമെ വൈദ്യ സഹായവും അടിയന്തിര സാഹചര്യങ്ങൾക്കായി മൊബൈൽ ആപ്ലിക്കേഷനുമൊക്കെ കമ്പനി ലഭ്യമാക്കിയിരുന്നു. 

English Summary: TVS Motor to Cover Cost of Covid-19 Vaccine For All its Employees