മോറിസ് ഗ്യാരേജസ് കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഹെക്ടര്‍ പ്ലസ് ജൂണില്‍ വിപണിയിലെത്തും. നേരത്തെ ഏപ്രിലില്‍ പുറത്തിറക്കാനായിരുന്നു പദ്ധതി എങ്കിലും കൊറോണയില്‍ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ കമ്പനി ലോഞ്ച് നീട്ടിവെച്ചു. മൂന്നു വരികളിലായി സീറ്റുകള്‍ ഒരുക്കിയിട്ടുള്ള പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോറിസ് ഗ്യാരേജസ് കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഹെക്ടര്‍ പ്ലസ് ജൂണില്‍ വിപണിയിലെത്തും. നേരത്തെ ഏപ്രിലില്‍ പുറത്തിറക്കാനായിരുന്നു പദ്ധതി എങ്കിലും കൊറോണയില്‍ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ കമ്പനി ലോഞ്ച് നീട്ടിവെച്ചു. മൂന്നു വരികളിലായി സീറ്റുകള്‍ ഒരുക്കിയിട്ടുള്ള പുതിയ ഹെക്ടറില്‍ പരമാവധി 7 സീറ്റുകളാണുള്ളത്. എന്നാല്‍ തുടക്കത്തില്‍ 6 സീറ്റ് വകഭേദവും പിന്നീട് 7 സീറ്റും പുറത്തിറക്കാനാണ് കമ്പനി പദ്ധതി.

പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള മുന്‍വശത്തെ ഗ്രില്‍, കട്ടി കൂടിയ എല്‍ഇഡി ഡിആര്‍എല്‍ ലാംപുകള്‍, പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള പുതിയ ഹെഡ്‌ലാംപുകള്‍, ഫോഗ് ലാംപ് ക്ലസ്റ്റര്‍ എന്നിവയാണ് രൂപത്തില്‍ ഹെക്ടര്‍ പ്ലസിനെ പഴയ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പിന്നിലും ചെറിയ ചില മാറ്റങ്ങളുണ്ട്. 6 സീറ്റ് വാഹനത്തിന് നടുവില്‍ 2 ക്യാപ്റ്റന്‍ സീറ്റുകളാണെങ്കില്‍ 7 സീറ്റ് വാഹനത്തിന് നടുവിലും പിന്നിലും ബെഞ്ച് സീറ്റുകളാണ്.

ADVERTISEMENT

ബിഎസ് 6 നിലവാരത്തിലുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 1.5 ലീറ്റര്‍ പെട്രോളിനൊപ്പം 48 വാട്ട് കരുത്തുള്ള ഹൈബ്രിഡ് സിസ്റ്റമുള്ള എന്‍ജിന്‍, 2.0 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നീ വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. മൂന്ന് എന്‍ജിനുകള്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഉള്ളത്. എന്നാല്‍ പെട്രോള്‍ മോഡലിന് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടമാറ്റിക് ഓപ്ഷനും ലഭിക്കും. എന്നാല്‍ ഡീസല്‍ ഓട്ടമാറ്റിക് എന്‍ജിനെക്കുറിച്ച് എംജി ഒന്നും പറഞ്ഞിട്ടില്ല. വിപണിയില്‍ മഹീന്ദ്ര എക്‌സ്‌യു‌വി 500, ഉടന്‍ പുറത്തിറങ്ങുന്ന ഗ്രാവിറ്റാസ്, 7 സീറ്റര്‍ ക്രേറ്റ എന്നിവയോടായിരിക്കും ഹെക്ടര്‍ പ്ലസ് മത്സരിക്കുക.

English Summary: MG Hector Plus Launch In June 2020