കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമാണ് കാർണിവൽ. ലക്ഷ്വറി എംപിവി സെഗ്‌മെന്റിൽ വെന്നിക്കൊടി പാറിയ കിയ കാർണിവല്ലിന്റെ ആദ്യ സെലിബ്രിറ്റി ഉടമകളിൽ ഒരാളായിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ‍ജഡേജ. 1999 ലോകകപ്പ് അടക്കം ഇന്ത്യൻ ടീമിനുവേണ്ടി നിരവധി മത്സരങ്ങൾ കളിച്ച ഈ പാതി മലയാളി കഴിഞ്ഞ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിയ ഇന്ത്യയിൽ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമാണ് കാർണിവൽ. ലക്ഷ്വറി എംപിവി സെഗ്‌മെന്റിൽ വെന്നിക്കൊടി പാറിയ കിയ കാർണിവല്ലിന്റെ ആദ്യ സെലിബ്രിറ്റി ഉടമകളിൽ ഒരാളായിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ‍ജഡേജ. 1999 ലോകകപ്പ് അടക്കം ഇന്ത്യൻ ടീമിനുവേണ്ടി നിരവധി മത്സരങ്ങൾ കളിച്ച ഈ പാതി മലയാളി കഴിഞ്ഞ ദിവസമാണ് പുതിയ കാർണിവൽ സ്വന്തമാക്കിയത്.

ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിലൂടെയാണ് കിയ കാർണിവല്ലിനെ വിപണിയിലെത്തിക്കുന്നത്. പ്രീമിയം, പ്രസ്റ്റീജ്, ലിമോസിൻ എന്നീ മൂന്നു വകഭേദങ്ങളുണ്ട് കാർണിവല്ലിന്. ഇതിൽ ഏതു മോഡലാണ് അജയ് ജ‍‍ഡേജ സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. ഏകദേശം 24.95 ലക്ഷം രൂപയും 33.95 ലക്ഷം രൂപ വരെയാണ് കാർണിവല്ലിന്റെ എക്സ്ഷോറൂം വില. എഴ്, എട്ട്, ഒമ്പത് സീറ്റ് കോമ്പിനേഷനുകളിൽ പുതിയ എംപിവി എത്തും. അടിസ്ഥാന വകഭേദമായ പ്രീമിയത്തിൽ (ഏഴ്, എട്ട് സീറ്റുകളിൽ ലഭിക്കും) ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലെ, ക്രൂസ് കൺട്രോൾ, പുഷ് ബട്ടൻ സ്റ്റാർട്ട്, 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.

ADVERTISEMENT

രണ്ടാമത്തെ വകഭേദമായ പ്രസ്റ്റീജിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാംപ്, ഐസ് ക്യൂബ് എൽഇഡി ഫോഗ് ലാംപ്, എൽഇഡി ടെയിൽ ലാംപ്, ഡ്യുവൽ പാനൽ ഇലക്ട്രിക് സൺറൂഫ്, കോർണർ ബ്രേക്ക് കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ഏഴ്, ഒമ്പത് സീറ്റ് വകഭേദങ്ങളിൽ പ്രസ്റ്റീജ് ലഭിക്കും. ഉയർന്ന വകഭേദമായ ലിമോസിൻ ഏഴു സീറ്റ് വകഭേദത്തിൽ മാത്രമായിരിക്കും ലഭിക്കുക. മൂന്നു സോൺ ക്ലൗമറ്റ് കൺട്രോൾ, പിൻസീറ്റ് യാത്രികർക്കായി രണ്ട് 10.1 ഇഞ്ച് സ്ക്രീൻ സഹിതമാണ് ലിമോസിൻ എത്തുക.

ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക.

ADVERTISEMENT

English Summary: Cricketer Ajay Jadeja Bought Kia Carnival