വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ കോനയുടെ ആഗോളതലത്തിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടേയ് മോട്ടോർ. കഴിഞ്ഞ ജൂൺ 30ലെ കണക്കനുസരിച്ച് കോന വിൽപന 1,03,719 യൂണിറ്റ് പിന്നിട്ടതായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് വെളിപ്പെടുത്തുന്നു. 2018ലായിരുന്നു കോംപാക്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ കോനയുടെ ആഗോളതലത്തിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടേയ് മോട്ടോർ. കഴിഞ്ഞ ജൂൺ 30ലെ കണക്കനുസരിച്ച് കോന വിൽപന 1,03,719 യൂണിറ്റ് പിന്നിട്ടതായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് വെളിപ്പെടുത്തുന്നു. 2018ലായിരുന്നു കോംപാക്ട് എസ്‌യുവിയായ കോന അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയുടെ സംഭാവന മൊത്തം കോന വിൽപനയുടെ നാലിലൊന്നോളം വരുമെന്നാണു ഹ്യുണ്ടേയിയുടെ കണക്ക്. അവശേഷിക്കുന്ന 75 ശതമാനത്തോളം വിൽപനയും വിദേശ വിപണികളിൽ നിന്നായിരുന്നെന്ന് കമ്പനി വ്യക്തമാക്കുന്നു. 

വൈദ്യുത വാഹന നിർമാതാക്കളിൽ നാലാം സ്ഥാനത്തേക്കു മുന്നേറാനും കോന ഹ്യുണ്ടേയിയെ സഹായിച്ചിട്ടുണ്ട്. യു എസിലെ ടെസ്‌ലയും ജാപ്പനീസ് – ഫ്രഞ്ച് സഖ്യമായ നിസ്സാൻ റെനോയും ജർമനിയിലെ ഫോക്സ്‌വാഗൻ ഗ്രൂപ്പുമാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. കഴിഞ്ഞ വർഷമാണു ഹ്യുണ്ടേയ് മോട്ടോർ കോനയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിൽ ലഭ്യമാവുന്ന ആദ്യ വൈദ്യുത എസ്‌യുവിയായിരുന്നു കോന. പ്രായോഗികമായ ഇ വിയെന്ന പെരുമയോടെ എത്തിയ കോനയ്ക്ക് ഇന്ത്യയിൽ ഇതുവരെ 400 യൂണിറ്റ് വിൽപനയാണു കൈവരിക്കാനായത്. 

ADVERTISEMENT

കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയായ കോനയ്ക്ക് 23.70 ലക്ഷം രൂപയാണു ഷോറൂം വില. കോനയ്ക്കു കരുത്തേകുന്നത് 39.2 കിലോവാട്ട് അവർ ബാറ്ററി പായ്ക്കാണ്. 136 പി എസ് വരെ കരുത്തും 395 എൻ എം ടോർക്കുമാണ് ഈ വൈദ്യുത പവർ ട്രെയ്ൻ സൃഷ്ടിക്കുക.

ഒറ്റ ചാർജിൽ കോന 452 കിലോമീറ്റർ ഓടുമെന്നാണ് ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിനൊപ്പം ലഭിക്കുന്ന 7.2 കിലോവാട്ട് അവർ വോൾ ചാർജർ ഉ പയോഗിച്ചാൽ ആറു മണിക്കൂറിൽ ബാറ്ററി പൂർണതോതിൽ ചാർജ് ചെയ്യാനാവും. നിലവിൽ കോനയ്ക്കു പുറമെ എം ജി സെഡ്എസ് ഇ വിയും ഇന്ത്യൻ വിപണിയിലുണ്ട്.

ADVERTISEMENT

കോനയ്ക്കു പുറമെ വൈദ്യുത സെഡാനായ ഐകോണിക്കും ഹ്യുണ്ടേയ് വിവിധ വിപണികളിൽ വിൽപനയ്ക്കെത്തിക്കുന്നുണ്ട്. 45 എസ്‌യുവി എന്ന പേരിൽ വികസനഘട്ടത്തിലുള്ള വാഹനം അടുത്ത വർഷം വിൽപനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഇലക്ട്രിക് ഗ്ലോബൽ മൊഡ്യുലർ പ്ലാറ്റ്ഫോം (ഇ – ജിഎംപി) അടിത്തറയാവുന്ന പ്രൊഫെസിയും അടുത്ത വർഷമെത്തിയേക്കും. 2025 ആകുമ്പോഴേക്ക് മോഡൽ ശ്രേണിയിൽ 16 വൈദ്യുത വാഹനങ്ങൾ അണിനിരത്താനാണു ഹ്യുണ്ടേയിയുടെ ശ്രമം. 

English Summary: Hyundai Kona Electric Cross More Than 1 Lakhs Sales Worldwide