ചെറു എസ്‍യുവി സോണറ്റിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കിയ മോട്ടോഴ്സ്. എക്സ്റ്റീരിയറിന്റേയും ഇന്റീരിയറിന്റേയും രേഖാ ചിത്രങ്ങളാണ് കിയ പുറത്തുവിട്ടത്. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പല ഫീച്ചറുകളുമായാണ് കിയ സോണറ്റ് വിപണിയിലെത്തുക. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറു എസ്‍യുവി സോണറ്റിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കിയ മോട്ടോഴ്സ്. എക്സ്റ്റീരിയറിന്റേയും ഇന്റീരിയറിന്റേയും രേഖാ ചിത്രങ്ങളാണ് കിയ പുറത്തുവിട്ടത്. സെഗ്‌മെന്റിൽ ആദ്യമായി അവതരിപ്പിക്കപ്പെടുന്ന പല ഫീച്ചറുകളുമായാണ് കിയ സോണറ്റ് വിപണിയിലെത്തുക. ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കിയ സോണറ്റിന്റെ ആഗോള അവതരണം ഓഗസ്റ്റ് ഏഴിനാണ്.

‌ഇന്ത്യയില്‍ നിര്‍മിച്ച കിയ സോണറ്റിന് അത്യാധുനികവും സജീവവുമായ കാബിന്‍, ആകർഷകമായ ഡാഷ്‌ബോര്‍ഡ്, അനായാസം ഉപയോഗിക്കാവുന്ന ഫീച്ചറുകള്‍ അടങ്ങിയ സ്റ്റൈലായ കണ്‍സോള്‍ സെന്റര്‍ തുടങ്ങിയ സവിശേഷതകളുണ്ട്. ‌‌‌ഡ്രൈവര്‍ക്കും യാത്രക്കാരനും പരമാവധി സൗകര്യപ്രദമായ രീതിയില്‍ രൂപകൽപന ചെയ്തിരിക്കുന്ന സോണറ്റിന്റെ അകത്തളവും സ്പോർട്ടിയാണ്.

ADVERTISEMENT

വിഭാഗത്തില്‍ ആദ്യമായി 10.25 ഇഞ്ച് എച്ച്ഡി ടച്ച് സ്‌ക്രീന്‍, യുവിഒ കണക്റ്റഡായ സാങ്കേതിക വിദ്യയിലുള്ള നാവിഗേഷന്‍ സിസ്റ്റം തുടങ്ങിയവയുമുണ്ട്. ഡ്രൈവര്‍മാര്‍ക്ക് സ്റ്റീയറിങ് വീലില്‍ തന്നെ പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ സോണറ്റ് നല്‍കുന്നു. വിവിധ തരത്തിലുള്ള ഡ്രൈവുകളും ട്രാക്ഷന്‍ മോഡുകളും തെരഞ്ഞെടുക്കാം. ഡാഷ്‌ബോര്‍ഡിലെ എയര്‍ വെന്റുകള്‍ മെറ്റാലിക്, ഡയമണ്ട് പാറ്റേണില്‍ സ്റ്റൈലായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ഹ്യുണ്ടേയ് വെന്യുവിലൂടെ വിപണിയിലെത്തിയ ഇന്റലിജന്റ്-മാനുവല്‍ ട്രാന്‍സ്മിഷനും (ഐഎംടി) പുതിയ സോണറ്റിലുണ്ട്. ക്ലച്ചില്ലാതെ ഗിയർമാറ്റാനാകും എന്നതാണ് ഐഎംടിയുടെ പ്രത്യേകത. എൻജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും സാങ്കേതിക വിഭാഗത്തിലും വെന്യുവിനോടാവും സൊണറ്റിനു സാമ്യം. വെന്യുവിലെ എൻജിൻ–ഗീയർബോക്സ് സാധ്യതകളാണു സൊണറ്റിലും പ്രതീക്ഷിക്കുന്നത്. ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ടായി ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ എത്തും. 1.2 ലീറ്റർ പെട്രോൾ എൻജിനു കൂടെ അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സും 100 പി എസ് കരുത്തു സൃഷ്ടിക്കുന്ന 1.5 ലീറ്റർ ഡീസൽ എൻജിന്റെ കൂടെ ആറു സ്പീഡ് മാനുവൽ ഗീയർബോക്സുമാകും ട്രാൻസ്മിഷൻ സാധ്യത.

ADVERTISEMENT

English Summary: Kia Sonet Interior Exterior Officially Revealed