ടാറ്റ മോട്ടോഴ്സിന്റെ ചെറു ട്രക്കായ എയ്സ് ഇതാദ്യമായി റയിൽ മാർഗം ബംഗ്ലദേശിലേക്ക്. വടക്കുകിഴക്കൻ റയിൽവേയിലെ ഇസ്സത്നഗർ ഡിവിഷനിൽ ബറേലിക്കു സമീപമുള്ള ഹൽദി റോഡ് സ്റ്റേഷനിൽ നിന്നാണ് 51 എയ്സ് മിനി ട്രക്കുകൾ ബെനപോൾ വഴി ബംഗ്ലദേശിലേക്ക് കയറ്റി അയച്ചത്. സാധാരണ നിലയിൽ ബറേലിയിലെ ശാലയിൽ നിന്ന് റോഡ് മാർഗമാണ് ടാറ്റ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാറ്റ മോട്ടോഴ്സിന്റെ ചെറു ട്രക്കായ എയ്സ് ഇതാദ്യമായി റയിൽ മാർഗം ബംഗ്ലദേശിലേക്ക്. വടക്കുകിഴക്കൻ റയിൽവേയിലെ ഇസ്സത്നഗർ ഡിവിഷനിൽ ബറേലിക്കു സമീപമുള്ള ഹൽദി റോഡ് സ്റ്റേഷനിൽ നിന്നാണ് 51 എയ്സ് മിനി ട്രക്കുകൾ ബെനപോൾ വഴി ബംഗ്ലദേശിലേക്ക് കയറ്റി അയച്ചത്. 

സാധാരണ നിലയിൽ ബറേലിയിലെ ശാലയിൽ നിന്ന് റോഡ് മാർഗമാണ് ടാറ്റ മോട്ടോഴ്സിന്റെ ഉൽപന്നങ്ങൾ ബംഗ്ലദേശിലേക്കു പോകാറുള്ളത്. 51 ട്രക്കുകളുടെ കടത്തുകൂലിയായി 14.21 ലക്ഷം രൂപ റയിൽവേയ്ക്കു ലഭിച്ചതായി ഡിവിഷനൽ റയിൽവേ മാനേജർ(ഡി ആർ എം) ദിനേഷ് കുമാർ വെളിപ്പെടുത്തി. ഇതാദ്യമായാണു ചരക്കു ട്രെയിനിൽ ടാറ്റയുടെ മിനി ട്രക്ക് കൊണ്ടുപോകാൻ റയിൽവേയ്ക്ക് അവസരം ലഭിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 

ADVERTISEMENT

ചരക്ക് ഗതാഗതത്തിൽ നിന്നുള്ള വരുമാനം മെച്ചപ്പെടുത്താനായി ഇന്ത്യൻ റയിൽവേ എല്ലാ ഡിവിഷനുകളിലും ബിസിനസ് ഡവലപ്മെന്റ് യൂണിറ്റുകൾ രൂപീകരിച്ചിരുന്നു. ഇസ്സത്നഗറിലെ ബിസിനസ് ഡവലപ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച മൂന്നാമത്തെ ലോഡാണു ടാറ്റ എയ്സ് ട്രക്കുകൾ. ഇതുവരെ പുതിയ ഉൽപന്നങ്ങളുടെ കടത്തുകൂലിയായി 1.25 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താൻ ബിസിനസ് ഡവലപ്മെന്റ് യൂണിറ്റിനു സാധിച്ചിട്ടുണ്ടെന്നും ദിനേഷ് കുമാർ അറിയിച്ചു. 

English Summary: 51 Tata Ace Truck Exported from India to Bangladesh