ഹാച്ച്ബാക്കായ ഇഗ്നിസിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചില പരിഷ്കാരങ്ങൾ നടപ്പാക്കി. ‘2020 ഇഗ്നിസി’ന്റെ ഇടത്തരം വകഭേദമായ സീറ്റയിൽ ഏഴ് ഇഞ്ച് സ്മാർട്പ്ലേ സ്റ്റുഡിയൊ ഇൻഫൊടെയ്ൻമെന്റ് ടച്സ്ക്രീൻ ലഭ്യമാക്കിയതാണു പ്രധാന പുതുമ; മാനുവൽ ട്രാൻസ്മിഷനുള്ള ‘ഇഗ്നിസ് സീറ്റ’യുടെ ഡൽഹിയിലെ ഷോറൂം വില 5.97 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹാച്ച്ബാക്കായ ഇഗ്നിസിൽ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചില പരിഷ്കാരങ്ങൾ നടപ്പാക്കി. ‘2020 ഇഗ്നിസി’ന്റെ  ഇടത്തരം വകഭേദമായ സീറ്റയിൽ ഏഴ് ഇഞ്ച് സ്മാർട്പ്ലേ സ്റ്റുഡിയൊ ഇൻഫൊടെയ്ൻമെന്റ് ടച്സ്ക്രീൻ ലഭ്യമാക്കിയതാണു പ്രധാന പുതുമ; മാനുവൽ ട്രാൻസ്മിഷനുള്ള ‘ഇഗ്നിസ് സീറ്റ’യുടെ ഡൽഹിയിലെ ഷോറൂം വില 5.97 ലക്ഷം രൂപയാണ്. ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനു(എ എം ടി)ള്ള മോഡൽ സ്വന്തമാക്കാൻ അര ലക്ഷം രൂപ കൂടി മുടക്കണം.

ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പ്ൾ കാർ പ്ലേ കംപാറ്റിബിലിറ്റിയും നാവിഗേഷൻ സംവിധാനവും സഹിതമെത്തുന്ന സ്മാർട്പ്ലേ സ്റ്റുഡിയൊയ്ക്കൊപ്പം ആറു സ്പീക്കറുകളും മാരുതി സുസുക്കി ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ ബട്ടനുകൾ, പുഷ് ബട്ടൻ സ്റ്റാർട്, ഇലക്ട്രിക്കലി ഫോൾഡിങ് ഔട്ടർ മിറർ, ഫോഗ് ലാംപ്, അലോയ് വീൽ, മുൻ ഗ്രില്ലിൽ ക്രോം അക്സന്റ് തുടങ്ങിയവയും ഈ ഇഗ്നിസിലുണ്ട്. കാറിനു കരുത്തേകുന്നത് 1.2 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനാണ്; 83 പി എസ് വരെ കരുത്തും 113 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ, എ എം ടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ സാധ്യതകൾ.

ADVERTISEMENT

കഴിഞ്ഞ ഫെബ്രുവരിയിലാണു മാരുതി സുസുക്കി ‘ഇഗ്നിസി’ന്റെ പരിഷ്കരിച്ച പതിപ്പ് അനാവരണം ചെയ്തത്. മുൻ ഗ്രില്ലിന്റെയും പിൻ സ്കിഡ് പ്ലേറ്റിന്റെയും രൂപകൽപ്പന പുതുക്കിയതും ഇരട്ട വർണ അകത്തളവും രണ്ടു പാറ്റേണിലുള്ള സീറ്റ് ഫാബ്രിക്കിൽ നിന്നൊന്നു തിരഞ്ഞെടുക്കാനുള്ള അവസരവുമൊക്കെയായിരുന്നു പരിഷ്കാരങ്ങൾ. 

ഇതോടൊപ്പം രണ്ടു പുതിയ വർണങ്ങളിൽ കൂടി ‘ഇഗ്നിസ്’ വിൽപ്പനയ്ക്കുമെത്തി: ല്യൂസെന്റ് ഓറഞ്ചും ടർക്വൊയ്സ് ബ്ലൂവും. കൂടാതെ സീറ്റ, ആൽഫ വകഭേദങ്ങൾ മൂന്നു പുത്തൻ ഇരട്ട വർണ സങ്കലനത്തിനും ലഭ്യമാക്കിയിട്ടുണ്ട്. ഉപയോക്താവിന്റെ അഭിരുചിക്ക് അനുസൃതമായി ആക്രൊപൊലിസ്, ക്രോച്ചർ എന്നീ രണ്ട് പ്രീമിയം കസ്റ്റമൈസേഷൻ സാധ്യതകളും ‘ഇഗ്നിസി’ൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നുണ്ട്.