മഹീന്ദ്രയുടെ വൈദ്യുത എസ് യു വിയായ ഇ കെയുവി 100 അടുത്ത മാസത്തോടെ വിൽപനയ്ക്കെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു മഹീന്ദ്ര വൈദ്യുത ഇ കെയുവി 100 ആദ്യമായി പ്രദർശിപ്പിച്ചത്. 8.25 ലക്ഷം രൂപയ്ക്കു വാഹനം വിൽപനയ്ക്കെത്തിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. കൊറോണ വൈറസ് വഴി മുടക്കിയതാണ് ‘ഇ കെ യു വി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹീന്ദ്രയുടെ വൈദ്യുത എസ് യു വിയായ ഇ കെയുവി 100 അടുത്ത മാസത്തോടെ വിൽപനയ്ക്കെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിലായിരുന്നു മഹീന്ദ്ര വൈദ്യുത ഇ കെയുവി 100 ആദ്യമായി പ്രദർശിപ്പിച്ചത്. 8.25 ലക്ഷം രൂപയ്ക്കു വാഹനം വിൽപനയ്ക്കെത്തിക്കാനായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. കൊറോണ വൈറസ് വഴി മുടക്കിയതാണ് ‘ഇ കെ യു വി 100 അവതരണം വൈകാൻ ഇടയാക്കിയതെന്നാണു സൂചന. കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിപണിയിലെ പ്രതികൂല സാഹചര്യങ്ങളും അനിശ്ചിതത്വും പരിഗണിച്ച് വാഹനത്തിന്റെ അരങ്ങേറ്റം മാറ്റിവയ്ക്കാൻ മഹീന്ദ്ര നിർബന്ധിതരാവുകയായിരുന്നു. എന്തായാലും നടപ്പു ത്രൈമാസം അവസാനിക്കും മുമ്പു തന്നെ ഇ കെയുവി 100 പുറത്തിറങ്ങുമെന്നാണു മഹീന്ദ്ര മാനേജിങ് ഡയറക്ടർ പവൻ ഗോയങ്കയുടെ ഉറപ്പ്.

ഓട്ടോ എക്സ്പോ വേളയിൽ പ്രഖ്യാപിച്ച വിലയ്ക്കു ലഭ്യമാകുന്ന പക്ഷം ഇന്ത്യയിൽ വിൽപനയ്ക്കുള്ള ഏറ്റവും വില കുറഞ്ഞ വൈദ്യുത കാറായി ഇ കെയുവി 100 മാറും. നിലവിൽ ടാറ്റ മോട്ടോഴ്സിന്റെ ടിഗൊർ ഇവിയാണ് ഇന്ത്യൻ വിപണിയിലുള്ള ഏറ്റവും വില കുറഞ്ഞ വൈദ്യുത കാർ. കാഴ്ചയിൽ സാധാരണ കെയുവി 100 ചെറു എസ്‌യുവിയും ഇ കെയുവി 100 മോഡലുമായി കാര്യമായ വ്യത്യാസമൊന്നുമില്ല. മുൻ ഗ്രിൽ അടച്ച നിലയിലാണന്നതും മുൻ ഫെൻഡറിലെ ചാർജിങ് പോർട്ടുമാണു വൈദ്യുത കെയുവി 100 എസ്‌യുവിയെ വ്യത്യസ്തമാക്കുന്നത്. 

ADVERTISEMENT

ഇ കെയുവി 100 എസ്‌യുവിക്ക് കരുത്തേകുന്നത് 40 കിലോവാട്ട് വൈദ്യുത മോട്ടോറാണ്. 53 ബി എച്ച് പിയോളം കരുത്തും 120 എൻ എം വരെ ടോർക്കുമാണ് ഈ മോട്ടോർ സൃഷ്ടിക്കുക. ഈ എസ് യു വിയുള്ളത് 15.9 കിലോവാട്ട് അവർ ലിതിയം അയോൺ ബാറ്ററി പായ്ക്കാണ്. ഒറ്റത്തവണ ചാർജ് ചെയ്താൽ 120 കിലോമീറ്റർ പിന്നിടാൻ ഈ ബാറ്ററിക്കാവുമെന്നാണു നിർമാതാക്കളുടെ വാഗ്ദാനം. സ്റ്റാൻഡേഡ്, ഫാസ്റ്റ് ചാർജിങ് സൗകര്യങ്ങളോടെയാവും ‘ഇ കെ യു വി 100 എത്തുക. സാധാരണ ചാർജർ ഉപയോഗിക്കുന്ന പക്ഷം അഞ്ചേമുക്കാൽ മണിക്കൂറിൽ ബാറ്ററി പൂർണമായും ചാർജാവും; അതേസമയം ഫാസ്റ്റ് ചാർജർ വെറും 55 മിനിറ്റിൽ ബാറ്ററിയെ പൂർണ ചാർജിലെത്തിക്കും.

English Summary: Mahindra to Launch eKUV 100 This Year