കിയ മോട്ടോഴ്സ് ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയായ സോണറ്റിന് ഉജ്വല വരവേൽപ്പ്. ഓഗസ്റ്റ് 20 മുതലുള്ള രണ്ടു മാസക്കാലത്തിനിടെ അര ലക്ഷത്തിലേറെ ബുക്കിങ്ങുകളാണു ഹ്യുണ്ടേയിയുടെ സഹസ്ഥാപനമായ കിയയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) വാരിക്കൂട്ടിയത്. കഴിഞ്ഞ മാസം 18ന് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച

കിയ മോട്ടോഴ്സ് ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയായ സോണറ്റിന് ഉജ്വല വരവേൽപ്പ്. ഓഗസ്റ്റ് 20 മുതലുള്ള രണ്ടു മാസക്കാലത്തിനിടെ അര ലക്ഷത്തിലേറെ ബുക്കിങ്ങുകളാണു ഹ്യുണ്ടേയിയുടെ സഹസ്ഥാപനമായ കിയയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) വാരിക്കൂട്ടിയത്. കഴിഞ്ഞ മാസം 18ന് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിയ മോട്ടോഴ്സ് ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയായ സോണറ്റിന് ഉജ്വല വരവേൽപ്പ്. ഓഗസ്റ്റ് 20 മുതലുള്ള രണ്ടു മാസക്കാലത്തിനിടെ അര ലക്ഷത്തിലേറെ ബുക്കിങ്ങുകളാണു ഹ്യുണ്ടേയിയുടെ സഹസ്ഥാപനമായ കിയയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) വാരിക്കൂട്ടിയത്. കഴിഞ്ഞ മാസം 18ന് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിയ മോട്ടോഴ്സ് ഇന്ത്യയുടെ കോംപാക്ട് എസ്‌യുവിയായ സോണറ്റിന് ഉജ്വല വരവേൽപ്പ്. ഓഗസ്റ്റ് 20 മുതലുള്ള രണ്ടു മാസക്കാലത്തിനിടെ അര ലക്ഷത്തിലേറെ ബുക്കിങ്ങുകളാണു ഹ്യുണ്ടേയിയുടെ സഹസ്ഥാപനമായ കിയയുടെ സ്പോർട് യൂട്ടിലിറ്റി വാഹനം(എസ് യു വി) വാരിക്കൂട്ടിയത്. കഴിഞ്ഞ മാസം 18ന് ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച സോണറ്റിന്റെ രാജ്യത്തെ ഷോറൂം വില  പ്രാരംഭ ആനുകൂല്യമെന്ന നിലയിൽ 6.71 ലക്ഷം രൂപ മുതലാണ്.  ബുക്കിങ്ങുകളിൽ 60 ശതമാനത്തോളം പെട്രോൾ പതിപ്പുകൾക്കാണെന്നു കിയ വെളിപ്പെടുത്തുന്നു; ഡീസൽ എൻജിന്റെ വിഹിതം 40% മാത്രമാണ്.

ടെക് ലൈൻ, ജി ടി ലൈൻ വകഭേദങ്ങളിലായി ആറു പതിപ്പുകളിലാണു സോണറ്റ് വിപണിയിലുള്ളത്. ഡീസൽ പതിപ്പുകൾക്ക് 8.44 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയും ടർബോ പെട്രോൾ ശ്രേണിക്ക്  9.49 ലക്ഷം രൂപ മുതൽ 10.49 ലക്ഷം രൂപ വരെയുമാണു ഷോറൂം വില. തുടർന്നു സോണറ്റിന്റെ മുന്തിയ വകഭേദങ്ങളുടെ വിലയും  കിയ മോട്ടോഴ്സ് ഇന്ത്യ പ്രഖ്യാപിച്ചു. അവതരണ വേളയിൽ ഡീസൽ – ഓട്ടമാറ്റിക്/ടർബോ പെട്രോൾ ഡബ്ൾ ക്ലച് ട്രാൻസ്മിഷൻ(ഡിസിടി) സാധ്യതകളോടെയെത്തുന്ന മുന്തിയ പതിപ്പായ സോണറ്റ് ജിടി എക്സ്പ്ലസ് ഒഴികെയുള്ള വകഭേദങ്ങളുടെ വിലയായിരുന്നു  കിയ വെളിപ്പെടുത്തിയത്. സോണറ്റിന്റെ   മുന്തിയ വകഭേദത്തിന് 12.89 ലക്ഷം രൂപയാണു ഷോറൂം വില. ടർബോ പെട്രോൾ – മാനുവൽ ട്രാൻസ്മിഷൻ, ഡീസൽ – മാനുവൽ സങ്കലനങ്ങളോടെ ലഭിക്കുന്ന സോണറ്റ് ജിടി  ലൈനിനെ അപേക്ഷിച്ച് 90,000 രൂപയോളം അധികമാണിത്. 

ADVERTISEMENT

ആദ്യ മാസ വിൽപനയിൽ കിയയുടെ ആദ്യ മോഡലായ സെൽറ്റോസിനെ കടത്തിവെട്ടുന്ന പ്രകടനമാണു സോണറ്റ് കാഴ്ചവച്ചത്. അരങ്ങേറ്റ മാസത്തെ സെൽറ്റോസ് വിൽപന 9,079 യൂണിറ്റ് ആയിരുന്നു. എന്നാൽ കഴിഞ്ഞ മാസം നിരത്തിലെത്തിയത് 9,266 സോണറ്റ് ആണ്. സോണെറ്റിലെ കാപ്പ, ടർബൊ ചാർജ്ഡ് ഗ്യാസൊലിൻ ഡയറക്ട് ഇഞ്ചക്ഷൻ(അഥവാ ടി–ജി ഡി ഐ) ഒരു ലീറ്റർ, മൂന്നു സിലിണ്ടർ, ടർബോ പെട്രോൾ എൻജിന് 120 പി എസ് വരെ കരുത്തും 172 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. ഏഴു സ്പീഡ് ഡി സി ടി ഗീയർബോക്സാണു കാറിലുള്ളത്. 

സോണറ്റ് ജിടി എക്സ്പ്ലസ് ഡീസലിനു കരുത്തേകുന്നത് 1.5 ലീറ്റർ, നാലു സിലിണ്ടർ സിആർഡിഐ എൻജിനാണ്. ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സിനൊപ്പമെത്തുന്ന ഈ എൻജിന് 115 പി എസ് കരുത്തും 250 എൻ എം വരെ ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തിയുണ്ട്. മാനുവൽ ട്രാൻസ്മിഷനൊപ്പമുള്ള പ്രകടനത്തെ അപേക്ഷിച്ച് 15 പി എസ് കരുത്തും 10 എൻ എം ടോർക്കും അധികമാണിത്. ഇതിനു പുറമെ 1.2 ലീറ്റർ, നാലു സിലിണ്ടർ പെട്രോൾ എൻജിനോടെയയും സൊണറ്റ് വിൽപനയ്ക്കുണ്ട്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സോടെ എത്തുന്ന ഈ എൻജിൻ  83 പി എസ് വരെ കരുത്താണു  സൃഷ്ടിക്കുക.

ADVERTISEMENT

ഒരു ലീറ്റർ പെട്രോൾ എൻജിന് ഐ എം ടിക്കൊപ്പം ലീറ്ററിന് 18.2 കിലോമീറ്ററാണു കിയ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 1.2 ലീറ്റർ പെട്രോൾ എൻജിനും മാനുവൽ ട്രാൻസ്മിഷനുമാവുന്നതോടെ ഇന്ധനക്ഷമത ലീറ്ററിന് 18.4 കിലോമീറ്ററാവും. ഡീസൽ– ഓട്ടമാറ്റിക് ട്രാൻസ്മിഷൻ കൂട്ടുകെട്ടിനു പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത ലീറ്ററിന് 19 കിലോമീറ്ററാണ്. എന്നാൽ ഡീസൽ എൻജിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ ആകുന്നതോടെ ഇന്ധനക്ഷമത ലീറ്ററിന് 24.1 കിലോമീറ്ററായി ഉയരുമെന്നാണു കിയയുടെ വാഗ്ദാനം. 

സോണറ്റിന്റെ ജി ടി ലൈൻ പതിപ്പിൽ ഗ്രില്ലിലും വീലിലും ബ്രേക്ക് കാലിപ്പറിലുമൊക്കെ  ചുവപ്പ് ഹൈലൈറ്റ്സ് ഇടംപിടിക്കുന്നുണ്ട്. സവിശേഷ ബംപറിനൊപ്പം റെഡ് കോൺട്രാസ്റ്റ് സഹിതമുള്ള കറുപ്പ് അകത്തളവും ഗ്ലോസ് ബ്ലാക്ക് ഇൻസർട്ടുകളും അലൂമിനിയം പെഡലുകളും ഈ സോണറ്റിലുണ്ട്. ജിടി എക്സ് പ്ലസിലാവട്ടെ സ്പോർട് സീറ്റ്, ഡ്രൈവ്–ട്രാക്ഷൻ മോഡ്, വയർലെസ് ചാർജിങ് തുടങ്ങിയവയും ലഭിക്കും. കിടയറ്റ സുരക്ഷയ്ക്കായി മുൻ പാർക്കിങ് സെൻസർ, സൈഡ് – കർട്ടൻ എയർബാഗ്, ബ്രേക്ക് അസിസ്റ്റ്, ഇ എസ് പി തുടങ്ങിയവയും ലഭ്യമാണ്. 

ADVERTISEMENT

ഇതിനു പുറമെ ടെക് ലൈൻ പതിപ്പിൽ ലഭ്യമായ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ജിടിഎക്സ് പ്ലസിൽ നിലനിർത്തിയിട്ടുമുണ്ട്.  ഹ്യുണ്ടേയ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്സൻ, മഹീന്ദ്ര എക്സ്‌യുവി 300, ഫോഡ് ഇകോസ്പോർട്,  ടൊയയോട്ട അർബൻ ക്രൂസർ തുടങ്ങിയവയാണു കോംപാക്ട് എസ്‌യുവി വിപണിയിൽ സോണെറ്റിന്റെ എതിരാളികൾ.

English Summary: Kia Sonet Gets over 50,000 Bookings in Just 2 Months