വരുന്ന ഏഴു വർഷത്തിനിടെ 28 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ബുള്ളറ്റ് നിർമാതാക്കളായ റോയൽ എൻഫീൽഡ്. ആഭ്യന്തര, വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ ത്രൈമാസത്തിലും ഓരോ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കാനാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരുന്ന ഏഴു വർഷത്തിനിടെ 28 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നു ബുള്ളറ്റ് നിർമാതാക്കളായ റോയൽ എൻഫീൽഡ്. ആഭ്യന്തര, വിദേശ വിപണികളിലെ സാന്നിധ്യം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഓരോ ത്രൈമാസത്തിലും ഓരോ പുതിയ മോട്ടോർ സൈക്കിൾ അവതരിപ്പിക്കാനാണ് ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡിന്റെ പദ്ധതി. കൂടാതെ വരുന്ന 12 മാസത്തിനകം തായ്‌ലൻഡിൽ അസംബ്ലിങ് ശാല സ്ഥാപിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. അതിനുശേഷം ബ്രസീലിലും പുതിയ അസംബ്ലിങ് ശാല സജ്ജീകരിക്കും.

അടുത്ത അഞ്ചു മുതൽ ഏഴു വർഷത്തേക്കുള്ള പ്രോഡക്ട് പ്ലാൻ തയാറായതായി റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വിനോദ് കെ ദാസരിയാണു വിശദീകരിച്ചത്. ഏഴു വർഷത്തിനിടെ കുറഞ്ഞത് 28 പുതിയ മോഡലുകൾ പുറത്തിറക്കാനാണു പദ്ധതി. നിലവിലുള്ള ബൈക്കുകളുടെ പുതിയ വകഭേദങ്ങൾക്കും പുത്തൻ നിറക്കൂട്ടുകൾക്കും പുറമെയാവുമിതെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

ഒപ്പം 250 മുതൽ 750 സി സി വരെ എൻജിൻ ശേഷിയുള്ള ഇടത്തരം ബൈക്ക് വിഭാഗത്തിലാവും റോയൽ എൻഫീൽഡ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഈ വിഭാഗത്തിലാണു കമ്പനിക്കു ശക്തമായ സാന്നിധ്യമുള്ളത്; പുതിയ ഉൽപന്നങ്ങളിലൂടെ ഈ വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താനാണു ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, പുതിയ മോഡലുകളുടെ വികസനത്തിനുള്ള നിക്ഷേപം സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. പുതിയ മോഡലുകൾക്കും വൈദ്യുത വാഹനം പോലുള്ള പുത്തൻ സാങ്കേതികവിദ്യകൾക്കും ഡിജിറ്റൽ സൊല്യൂഷൻസിനുമൊക്കെയുള്ള നിക്ഷേപം ശതകോടികളാവുമെന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അടുത്ത രണ്ടു മൂന്നു വർഷത്തേക്കു പ്രതീക്ഷിക്കുന്ന വിൽപ്പന കൈവരിക്കാനുള്ള ഉൽപ്പാദന ശേഷി ഇപ്പോൾ തന്നെ കമ്പനിക്കുണ്ട്. അതിനാൽ ഭാവി നിക്ഷേപത്തിൽ ഗണ്യമായ വിഹിതവും പുതിയ മോഡലുകൾക്കും സാങ്കേതികവിദ്യയ്ക്കും ഉൽപ്പാദന ശേഷി ഉയർത്താനും ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനുമായി നീക്കിവയ്ക്കും. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച വെല്ലുവിളിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ വാഹന വിൽപ്പനയിൽ മാസങ്ങൾ തമ്മിൽ താരതമ്യം ചെയ്താൽ മതിയെന്നും ദാസരി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് ആദ്യത്തെ നാലഞ്ചു മാസക്കാലം നഷ്ടമായി. എന്നാൽ ഇപ്പോൾ ‘കോവിഡി’നു മുമ്പുള്ള മാസങ്ങളേക്കാൾ മെച്ചപ്പെട്ട ബുക്കിങ് ലഭിക്കുന്നുണ്ട്. കഴിഞ്ഞ മാസത്തെ വിൽപ്പനയാവട്ടെ 2019 ഒക്ടോബറിനേക്കാൾ അധികമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

ADVERTISEMENT

അതേസമയം, വിദേശ വിപണികളിലെ പ്രകടനം മെച്ചപ്പെടുത്താൻ കമ്പനിക്കു സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. അർജന്റീനയിലെ അസംബ്ലിങ് ശാല പ്രവർത്തനം ആരംഭിച്ചു. 12 മാസത്തിനകം തായ്ലൻഡിലും അസംബ്ലിങ് സൗകര്യം പ്രവർത്തനക്ഷമമാക്കാനാവുമെന്നാണു പ്രതീക്ഷ. സമീപ ഭാവിയിൽ ബ്രസീലിലും പ്രാദേശിക അസംബ്ലിങ് തുടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു. 

English Summary: Royal Enfield to Launch 28 new Bikes in Next 7 Years