രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ്. പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള സുദീർഘമായ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടാം വരവിൽ ജാവ മോട്ടോർ സൈക്കിളുകളുടെ മൊത്തം വിൽപന അര ലക്ഷം യൂണിറ്റ് കവിഞ്ഞെന്നു നിർമാതാക്കളായ ക്ലാസിക് ലെജൻഡ്സ്. പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച ആദ്യ വർഷത്തിനകം തന്നെ ഈ നേട്ടം കൈവരിക്കാനായെന്നും കമ്പനി വ്യക്തമാക്കി. കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള സുദീർഘമായ ലോക്ക്ഡൗണും മറ്റും പരിഗണിക്കുമ്പോൾ തകർപ്പൻ നേട്ടമാണു ജാവ കൊയ്തതെന്നാണു ക്ലാസിക് ലെജൻഡ്സിന്റെ പക്ഷം. പുതിയ ബൈക്കിനായി ധാരാളം പേർ കാത്തിരിക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ കൂടിയായതോടെ ‘ജാവ’യുടെ സ്റ്റോക്ക് എറെക്കുറെ ശൂന്യവുമായിരുന്നു. ജാവ ബ്രാൻഡിനു ലഭിച്ച ഉജ്വല വരവേൽപ്പ് മുൻനിർത്തി വിപണന ശൃംഖല വിപുലീകരിക്കാനും ഉൽപ്പാദന ശേഷി വർധിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും ക്ലാസിക് ലെജൻഡ്സ് വ്യക്തമാക്കി. 

പ്രീമിയം മോട്ടോർ സൈക്കിളിൽ വിപണിയിലെ നവാഗതരെന്ന നിലയിൽ ചുരുങ്ങിയ കാലത്തിനിടെ കമ്പനി കൈവരിച്ച നേട്ടത്തിൽ അഭിമാനമുണ്ടെന്ന് ക്ലാസിക് ലെജൻഡ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആശിഷ് സിങ് ജോഷി അഭിപ്രായപ്പെട്ടു. അടുത്തകാലത്തു മാത്രം പ്രവർത്തനം ആരംഭിച്ച കമ്പനിയെന്ന നിലയിൽ ‘ജാവ’ ശ്രേണിയിൽ  അവതരിപ്പിച്ച മൂന്നു മോഡലുകളുടെയും ഉൽപ്പാദനം ഉയർത്താനും മികച്ച വിൽപ്പന, വിൽപ്പനാന്തര സേവന ശൃംഖല സ്ഥാപിക്കാനുമൊക്കെയുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ADVERTISEMENT

ജാവ മോട്ടോർ സൈക്കിളുകൾക്ക് രാജ്യാന്തരതലത്തിലുള്ള വിപണന സാധ്യതകൾ പരിഗണിച്ചു നേപ്പാളിലേക്കും യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. നിലവിൽ മൂന്നു ബൈക്കുകളാണു ജാവ ശ്രേണിയിലുള്ളത്: ജാവ, ജാവ ഫോർട്ടി ടു, പെരെക്. കഴിഞ്ഞ നവരാത്രി – ദസറ ഉത്സവവേളയിൽ മാത്രം രണ്ടായിരത്തിലേറെ പെരെക് ഉടമസ്ഥർക്കു കൈമാറിയതായി ക്ലാസിക് ലെജൻഡ്സ് അവകാശപ്പെട്ടിരുന്നു. 

English Summary: Jawa crosses 50,000 motorcycle sales in India