കൊറോണ വൈറസും കോവിഡ് 19 മഹാമാരിയും ഇന്ത്യയിലെന്നല്ല ആഗോളതലത്തിൽ തന്നെ വാഹന വിപണിയിൽ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും മുന്നേറ്റം കൈവിടാതെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സ്വിഫ്റ്റ്. 2020ലും തകർപ്പൻ പ്രകടനം ആവർത്തിച്ചതോടെ പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ ഇതുവരെയുള്ള വിൽപ്പന 23 ലക്ഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ വൈറസും കോവിഡ് 19 മഹാമാരിയും ഇന്ത്യയിലെന്നല്ല ആഗോളതലത്തിൽ തന്നെ വാഹന വിപണിയിൽ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും മുന്നേറ്റം കൈവിടാതെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സ്വിഫ്റ്റ്. 2020ലും തകർപ്പൻ പ്രകടനം ആവർത്തിച്ചതോടെ പ്രീമിയം ഹാച്ച്ബാക്കായ ‘സ്വിഫ്റ്റി’ന്റെ ഇതുവരെയുള്ള വിൽപ്പന 23 ലക്ഷം യൂണിറ്റ് കടന്നു. കഴിഞ്ഞ വർഷവും ഇന്ത്യയിലെ യാത്രാവാഹനങ്ങളുടെ വിൽപ്പന കണക്കെടുപ്പിൽ ആദ്യ സ്ഥാനത്താണു ‘സ്വിഫ്റ്റ്’; 1,60,700 യൂണിറ്റ് വിൽപ്പനയാണു 2020ൽ കാർ കൈവരിച്ചത്. അരങ്ങേറ്റം കുറിച്ച 2005 മുതൽ തകർപ്പൻ പ്രകടനം കാഴ്ചവച്ചു മുന്നേറുന്ന പതിവാണ് കൊറോണവൈറസും ‘കോവിഡ് 19’ മഹാമാരിയും അരങ്ങുവാണ 2020ലും ‘സ്വിഫ്റ്റ്’ ആവർത്തിച്ചത്. 

നിരത്തിലെത്തി അഞ്ചുവർഷമെടുത്ത് 2010ലായിരുന്നു ‘സ്വിഫ്റ്റ്’ വിൽപ്പന അഞ്ചു ലക്ഷം തികഞ്ഞത്. എന്നാൽ തുടർന്നു പേരിനോടു നീതി പുലർത്തുന്ന വേഗം കൈവരിച്ച് 2013ൽ മൊത്തം വിൽപ്പന 10 ലക്ഷത്തിലെത്തി. പക്ഷേ തുടർന്നുള്ള അഞ്ചു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കാൻ അഞ്ചു വർഷം വേണ്ടി വന്നെന്നാണു ചരിത്രം. കാർ വിപണി സാക്ഷ്യം വഹിക്കുന്ന നിരന്തര പരിവർത്തനങ്ങളെയും പരിഷ്കാരങ്ങളെയും അതിജീവിച്ചാണു ‘സ്വിഫ്റ്റ്’ ഈ മിന്നുന്ന പ്രകടനം തുടരുന്നത് എന്നതും ശ്രദ്ധേയമാണ്. കാറിന്റെ പ്രസക്തിയും ആകർഷണവുമൊക്കെ മങ്ങാതെ സൂക്ഷിക്കാനായി ‘സ്വിഫ്റ്റി’ൽ നിരന്തര പരിഷ്കാരങ്ങളാണു മാരുതി സുസുക്കി ഇന്ത്യ നടപ്പാക്കി പോരുന്നതും.

ADVERTISEMENT

ഒന്നര പതിറ്റാണ്ടായി രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കായി ‘സ്വിഫ്റ്റ്’ തുടരുകയാണെന്നു മാരുതി സുസുക്കി എക്സിക്യൂട്ടീവ് ഡയറക്ടർ(മാർക്കറ്റിങ് ആൻഡ് സെയിൽസ്) ശശാങ്ക് ശ്രീവാസ്തവ വെളിപ്പെടുത്തി. ഇതിനോടകം 23 ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ച് ‘സ്വിഫ്റ്റി’ന് ഭാവിയിലും കൂടുതൽ നാഴികക്കല്ലുകൾ സ്വന്തമാക്കാനാവുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. 

‘സ്വിഫ്റ്റ്’ സ്വന്തമാക്കുന്നവരിൽ പകുതിയിലേറെ 35 വയസിൽ താഴെയുള്ളവരാണെന്നും മാരുതി സുസുക്കി അവകാശപ്പെടുന്നു; യുവതലമുറയിൽ കാറിനുള്ള സ്വാധീനത്തിനു തെളിവാണ് ഇതെന്നാണു കമ്പനിയുടെ വിലിയരുത്തൽ. കാഴ്ചപ്പകിട്ടും ആധുനിക കാബിനുമൊക്കെയുണ്ടെങ്കിലും നഗരവീഥികളിലും ദേശീയപാതകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവാണു ‘സ്വിഫ്റ്റി’ന്റെ സ്വീകാര്യത വർധിപ്പിക്കുന്നതെന്നും കമ്പനി കരുതുന്നു. ഇക്കൊല്ലം തന്നെ ‘സ്വിഫ്റ്റി’ന്റെ പരിഷ്കരിച്ച പതിപ്പ് മാരുതി സുസുക്കി വിൽപ്പനയ്ക്കെത്തിക്കുമെന്നാണു സൂചന.

ADVERTISEMENT

English Summary: Maruti Suzuki Swift Surpasses 23 Lakh Unit Sales Milestone