തിരുവനന്തപുരം∙ റജിസ്ട്രേഷൻ നടപടികൾക്ക് ഇനി പുതിയ വാഹനവുമായി ഓഫിസിൽ പോകേണ്ടിവരില്ല. പൂർണമായും ഓൺലൈനിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കുന്ന സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. 14 ദിവസത്തിനകം സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ അന്തിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റജിസ്ട്രേഷൻ നടപടികൾക്ക്  ഇനി പുതിയ വാഹനവുമായി ഓഫിസിൽ പോകേണ്ടിവരില്ല. പൂർണമായും ഓൺലൈനിലൂടെ റജിസ്ട്രേഷൻ  പൂർത്തിയാക്കുന്ന സംവിധാനത്തിന് കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനമായി. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. 14 ദിവസത്തിനകം സംസ്ഥാനങ്ങളുടെ അഭിപ്രായം ലഭിച്ചാലുടൻ അന്തിമ വിജ്ഞാപനമാകും. കേരളം ഇൗ മാറ്റം സ്വാഗതം ചെയ്തു.  ഓൺലൈനായി ലൈസൻസ് അപേക്ഷ ഉൾപ്പെടെ കേന്ദ്ര കരട് വിജ്ഞാപനത്തിലുള്ള കാര്യങ്ങൾ കേരളം നേരത്തെ നടപ്പാക്കിയിരുന്നതാണ്. 

പുതിയ വാഹനം വാങ്ങുമ്പോൾ ആർടിഒ ഓഫിസിലെത്തി വാഹനം കാണിക്കുന്ന നടപടിക്രമങ്ങളൊക്കെ അന്തിമവിജ്‍ഞാപനം വരുന്നതോടെ ഒഴിവാക്കും.  ബോഡി നിർമിക്കേണ്ടി വരുന്ന ബസ് ,ലോറി പോലെ വാഹനങ്ങൾക്ക് ഓൺലൈൻ നടപടികൾ മാത്രം പോര എന്നതിനാൽ ആർടി ഓഫിസിൽ കൊണ്ടുവരണം. 

ADVERTISEMENT

വാഹന കൈമാറ്റം നടത്തിയാൽ ഉടമസ്ഥാവകാശകൈമാറ്റവും ഇനി ഓൺലൈൻ വഴിയാകും. പഴയ വാഹനത്തിന്റെ ആർസി ബുക്ക് ഉൾപ്പെടെ രേഖകൾ ആർടി ഓഫിസിൽ തിരിച്ചേൽപിക്കണമെന്ന വ്യവസ്ഥയ്ക്കും മാറ്റം വരുത്തും. 

പകരം വാഹനം വിൽക്കുന്നയാൾ തന്നെ വാങ്ങുന്നയാൾക്ക് നേരിട്ട് രേഖകൾ കൈമാറിയാൽ മതി. എല്ലാ വാഹന കൈമാറ്റത്തിനും പുതിയ വാഹനം വാങ്ങുമ്പോഴും ഇനി ആധാർ കൂടി റജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയും കേന്ദ്ര വിജ്‍ഞാപനത്തിലുണ്ട്. വിജ്ഞാപനം പുറത്തിറക്കുന്നതോടെ മോട്ടർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വെയറുകളിലും മാറ്റം വരും.

ADVERTISEMENT

English Summary: Vehicle Registration and Ownership Transfer to be Made Completely Online