ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവിനും ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ തയാറെടുക്കുന്നു. ദീപാവലിക്കു മുന്നോടിയായി വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കോംപാക്ട് എസ് യുവിയായ ടൈഗുൺ ഇന്ത്യയിൽ അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കം.ഇന്ത്യയ്ക്കായി ആവിഷ്കരിച്ച ‘ഇന്ത്യ 2.0’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവിനും ജർമൻ നിർമാതാക്കളായ ഫോക്സ്‌വാഗൻ തയാറെടുക്കുന്നു. ദീപാവലിക്കു മുന്നോടിയായി വിദേശത്തു നിർമിച്ച് ഇറക്കുമതി ചെയ്യുന്ന കോംപാക്ട് എസ് യുവിയായ ടൈഗുൺ ഇന്ത്യയിൽ അവതരിപ്പിക്കാനാണു കമ്പനിയുടെ നീക്കം.ഇന്ത്യയ്ക്കായി ആവിഷ്കരിച്ച ‘ഇന്ത്യ 2.0’ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം രണ്ടു മോഡൽ അവതരണങ്ങളാണു ഫോക്സ്‌വാഗൻ നടത്തിയത്. പദ്ധതി പ്രകാരം 100 കോടി യൂറോ(8798.39 കോടി രൂപ) ഇന്ത്യയിൽ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കമ്പനി ഇക്കൊല്ലം 15 പുതിയ ടച് പോയിന്റുകൾ തുറക്കുമെന്നും ഫോക്സ്വാഗൻ പാസഞ്ചർ കാഴ്സ് ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത വെളിപ്പെടുത്തി.

എം ക്യു ബി – എ സീറൊ’ പ്ലാറ്റ്ഫോമിൽ നിർമിച്ച ടൈഗുണിന്റെ വർഷമാവും 2021 എന്നാണു ഗുപ്തയുടെ വിലയിരുത്തൽ. ഇന്ത്യയിലെ ഫോക്സ്‌വാഗനെ സംബന്ധിച്ചിടത്തോളം ടൈഗുണിന്റെ വിജയം അതീവ നിർണായകമാണെന്നും അദ്ദേഹം കരുതുന്നു. ഇറക്കുമതി ചെയ്യുന്നതിനാൽ ‘ടൈഗുണി’ന് 20 ലക്ഷം രൂപയോളമാണു വില പ്രതീക്ഷിക്കുന്നത്. എസ് യു വി വിപണിയിൽ ഹ്യുണ്ടേയ് ‘ക്രേറ്റ’, കിയ ‘സെൽറ്റോസ്’, എം ജി ‘ഹെക്ടർ’, ടാറ്റ ‘ഹാരിയർ’ തുടങ്ങിയവയോടാവും ‘ടൈഗുണി’ന്റെ പോരാട്ടം.

ADVERTISEMENT

അഞ്ചു സീറ്റുള്ള എസ് യു വിയായ ‘ടി — റോക്’, ഏഴു സീറ്റുള്ള എസ് യു വിയായ ‘ടിഗ്വൻ ഓൾ സ്പേസ്’ എന്നിവയാണു ഫോക്സ്വാഗൻ 2020ൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. വില 19.99 ലക്ഷം രൂപയായിരുന്നിട്ടും അരങ്ങേറ്റം കഴിഞ്ഞ് രണ്ടു മാസത്തിനകം ഇന്ത്യയ്ക്ക് അനുവദിച്ച ‘ടി — റോക്’ പൂർണമായും വിറ്റുപോയത് കമ്പനിക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ‘ടിഗ്വൻ ഓൾ സ്പേസി’നും മികച്ച വരവേൽപ്പാണ് ഇന്ത്യയിൽ ലഭിച്ചത്.

രണ്ടു കമ്പനികൾ വിപണിയുടെ നാലിൽ മൂന്നും കയ്യാളുന്ന ഇന്ത്യൻ വാഹന വിപണിയിൽ വിൽപ്പന വർധിപ്പിക്കാൻ അമിതമായി ശ്രമിക്കുന്നതിൽ കാര്യമില്ലെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു. പകരം ലാഭക്ഷമതയോടെയുള്ള സുസ്ഥിര സാന്നിധ്യമാണു ഫോക്സ്വാഗൻ ഇന്ത്യയിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുവരെ നിക്ഷേപം തുടർന്നു പോരുന്നതിനാൽ ഇന്ത്യയിൽ ലാഭം കൈവരിക്കാൻ ഇതുവരെ ഫോക്സ്‌വാഗനു സാധിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. 

ADVERTISEMENT

നിലവിൽ 145 ടച് പോയിന്റുകളാണു ഫോക്സ്‌വാഗന് ഇന്ത്യയിലുള്ളത്; ഇതിൽ 103 എണ്ണം പൂർണ തോതിലുള്ള ഡീലർഷിപ്പുകളാണ്. ബാക്കി സർവീസ് സെന്ററുകളും. ഭാവിയിൽ ചെറു പട്ടണങ്ങളിൽ കൂടുതൽ സർവീസ് സെന്ററുകൾ ആരംഭിക്കാനാണു ഫോക്സ്വാഗന്റെ പദ്ധതി. 

ഇപ്പോൾ നാലു മോഡലുകൾ മാത്രമാണു ഫോക്സ്‌വാഗന്റെ ഇന്ത്യൻ ശ്രേണിയിലുള്ളത്: ഹാച്ച്ബാക്കായ പോളൊ, സെഡാനായ വെന്റൊ, അഞ്ചു സീറ്റുള്ള എസ്‌യുവിയായ ടി – റോക്, ഏഴു സീറ്റുള്ള എസ്‌യുവിയായ ടിഗ്വൻ ഓൾ സ്പേസ്. ഇന്ത്യയിൽ ഹോമൊലൊഗേഷൻ നടത്താതെ പ്രതിവർഷം 2,500 യൂണിറ്റ് വരെ ഇറക്കുമതി ചെയ്തു വിൽക്കാമെന്ന വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണു ഫോക്സ്‌വാഗൻ അടക്കമുള്ള വിവിധ നിർമാതാക്കൾ വിദേശത്തു നിർമിച്ച കാറുകൾ അവതരിപ്പിക്കുന്നത്. 

ADVERTISEMENT

English Summary: Volkswagen teases 2021 Taigun compact SUV ahead of India Launch