ജനപ്രീതിയാർജിച്ചു മുന്നേറുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി) വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എൽ). മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന എസ് യു വി വിപണിയിൽ പുതിയ ഏഴു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രീതിയാർജിച്ചു മുന്നേറുന്ന സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി) വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എൽ). മറ്റു വിഭാഗങ്ങളെ അപേക്ഷിച്ചു തിളങ്ങുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന എസ് യു വി വിപണിയിൽ പുതിയ ഏഴു സീറ്റുള്ള മോഡൽ അവതരിപ്പിക്കാനാണു ഹ്യുണ്ടേയിയുടെ നീക്കം. കഴിഞ്ഞ വർഷം 1.80 ലക്ഷം യൂണിറ്റ് വിൽപ്പനയുമായി ഇന്ത്യൻ എസ് യു വി വിപണിയിൽ നായകസ്ഥാനത്തായിരുന്നു ഹ്യുണ്ടേയ്; നിലവിൽ ‘വെന്യൂ’, ‘ക്രേറ്റ’, ‘ട്യുസൊൻ’ എന്നീ മോഡലുകളാണ് ഈ വിഭാഗത്തിൽ കമ്പനി ലഭ്യമാക്കുന്നത്. 

നിലവിൽ ഇന്ത്യൻ വിപണിയെ നയിക്കുന്നത് എസ് യു വി വിഭാഗമാണെന്നും ആഗോളതലത്തിൽ കമ്പനിക്കു മുൻതൂക്കമുള്ള മേഖലയാണിതെന്നും എച്ച് എം ഐ എൽ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം വിലയിരുത്തുന്നു. ഇന്ത്യൻ യാത്രാവാഹന വിഭാഗത്തിൽ 2019ലെ മൊത്തം വിൽപ്പനയുടെ 25% എസ് യു വികളുടെ സംഭാവനയായിരുന്നു; 2020ലാവട്ടെ എസ് യു വികളുടെ വിഹിതം 29% ആയി ഉയർന്നു. കഴിഞ്ഞ മാസത്തെ കണക്കെടുപ്പിൽ ഇന്ത്യയിലെ മൊത്തം യാത്രാവാഹന വിൽപനയുടെ മൂന്നിലൊന്നും എസ് യു വി വിഭാഗത്തിൽ നിന്നായിരുന്നു.

ADVERTISEMENT

യു വികളോട് ഇന്ത്യയ്ക്കുള്ള ആഭിമുഖ്യം മുൻനിർത്തി പുതിയ വിവിധോദ്ദേശ്യ വാഹനം(എം പി വി) അവതരിപ്പിക്കാനും ഹ്യുണ്ടേയ് തയാറെടുക്കുന്നുണ്ട്. മൾട്ടി സീറ്റർ വാഹനങ്ങളോട് ഇന്ത്യയ്ക്കുള്ള താൽപര്യം പരിഗണിച്ച് ഈ മേഖലയിൽ പ്രവേശിക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്ന് കിം വെളിപ്പെടുത്തി. ‘കോവിഡ് 19’ മഹാമാരിയും കൊറോണ വൈറസ് വ്യാപനവും മൂലം വിൽപ്പനയിൽ തിരിച്ചടി നേരിട്ടെങ്കിലും സ്ഥിതിഗതികൾ സാധാരണ നിലയിലേക്കു മടങ്ങുകയാണെന്നും അദ്ദേഹം വിശദീകിരച്ചു. കയറ്റുമതിയും മെച്ചപ്പെടുന്നുണ്ട്; 2020 ഏപ്രിൽ-2021 ജനുവരി കാലത്ത് 82,121 യൂണിറ്റാണു ഹ്യുണ്ടേയ് കയറ്റുമതി ചെയ്തത്; എന്നാൽ 2019 ഏപ്രിൽ-2020 ജനുവരി കാലത്തെ കയറ്റുമതിയെ അപേക്ഷിച്ച് 47.01% കുറവാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

English Summary: Hyundai Looks To Strengthen SUV Lineup In India