സാഹചര്യങ്ങൾ പ്രതികൂലമെങ്കിലും നടപ്പു സാമ്പത്തിക വർഷം രണ്ടു ലക്ഷം യൂണിറ്റ് വിൽപന കൈവരിക്കാൻ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യ. 2020 - 21 സാമ്പത്തിക വർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 29 ശതമാനത്തോളം അധികമാണിത്. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ സഹസ്ഥാപനമായ കിയ മോട്ടോർ 2019ലാണ് ഇന്ത്യയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാഹചര്യങ്ങൾ പ്രതികൂലമെങ്കിലും നടപ്പു സാമ്പത്തിക വർഷം രണ്ടു ലക്ഷം യൂണിറ്റ് വിൽപന കൈവരിക്കാൻ ലക്ഷ്യമിട്ടു ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ ഇന്ത്യ. 2020 - 21 സാമ്പത്തിക വർഷത്തെ വിൽപ്പനയെ അപേക്ഷിച്ച് 29 ശതമാനത്തോളം അധികമാണിത്. ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ സഹസ്ഥാപനമായ കിയ മോട്ടോർ 2019ലാണ് ഇന്ത്യയിൽ പ്രവേശിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം 1.55 ലക്ഷം യൂണിറ്റ് വിൽപനയാണു കമ്പനി കൈവരിച്ചത്.

പ്രവർത്തനം ആരംഭിച്ച് 22 മാസത്തിനകം ഇന്ത്യയിൽ രണ്ടര ലക്ഷം വാഹനങ്ങൾ വിറ്റഴിക്കാൻ കിയയ്ക്കു സാധിച്ചിരുന്നു. പോരെങ്കിൽ 5.74% വിപണി വിഹിതത്തോടെ ഇന്ത്യയിലെ ആദ്യ അഞ്ചു കാർ ബ്രാൻഡുകളിലൊന്നായും കിയ മാറി. കൊറോണ വൈറസ് വ്യാപനവും കോവിഡ് 19 മഹാമാരിയുമൊക്കെ ഉയർത്തിയ വെല്ലുവിളി മാറ്റമില്ലാതെ തുടരുമ്പോഴും 2020 ഏപ്രിലിനെ അപേക്ഷിച്ച് ഇപ്പോൾ സ്ഥിതി മെച്ചമാണെന്നാണു കിയയുടെ വിലയിരുത്തൽ. 

ADVERTISEMENT

കഴിഞ്ഞ ഏപ്രിലിൽ നിന്നു വ്യത്യസ്തമായി  ഘട്ടം ഘട്ടമായി മാത്രമാണ് ഇപ്പോൾ ലോക്‌ഡൗൺ നടപ്പാവുന്നത്. അതുകൊണ്ടുതന്നെ കുറച്ചൊക്കെ വിൽപന നടക്കുന്നുണ്ടെന്ന് കിയ ഇന്ത്യ വൈസ് പ്രസിഡന്റും വിൽപന, വിപണന വിഭാഗം മേധാവിയുമായ ഹർദീപ് സിങ് ബ്രാർ അഭിപ്രായപ്പെട്ടു. സാഹചര്യം മെച്ചപ്പെട്ടാൽ പ്രതിമാസ വിൽപന 18,000 – 20,000 യൂണിറ്റിലെത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. അനിശ്ചിതത്വങ്ങൾ തുടരുമ്പോഴും 2021 – 22ൽ രണ്ടു ലക്ഷം യൂണിറ്റ് വിൽപന സാധ്യമാണെന്നും ബ്രാർ കരുതുന്നു.

ആന്ധ്ര പ്രദേശിലെ അനന്തപൂരിലുള്ള ശാലയിൽ നിന്നു സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)ങ്ങളായ സെൽറ്റോസും സൊണെറ്റും വിവിധോദ്ദേശ്യ വാഹന(എംപിവി)മായ കാർണിവലുമാണു കിയ ഇന്ത്യ നിർമിക്കുന്നത്. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റാണ് ഈ ശാലയുടെ ഉൽപ്പാദന ശേഷി. പ്രാദേശികമായി ലോക്‌‍ഡൗണുകൾ തുടരുകയാണെങ്കിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ വിൽപന തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നു ബ്രാർ വിശദീകരിച്ചു. വിതരണം പുനഃക്രമീകരിച്ച് ആവശ്യമുള്ള മേഖലകളിൽ വാഹനം എത്തിച്ചു വിൽക്കാനാണു കിയയുടെ ശ്രമം. അതുകൊണ്ടുതന്നെ നിലവിൽ ഉൽപ്പാദനം നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കൊല്ലം അവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 350 ആക്കി ഉയർത്താനും കിയയ്ക്കു പദ്ധതിയുണ്ട്. നിലവിൽ ഇരുനൂറോളം ഡീലർഷിപ്പുകളാണു കിയയ്ക്കുള്ളത്. 

ADVERTISEMENT

നിലവിൽ അനന്തപൂർ ശാലയുടെ വാർഷിക ഉൽപ്പാദനം 1.50 ലക്ഷം യൂണിറ്റാണെന്ന് കിയ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് സെയിൽസ് ആൻഡ് ബിസിനസ് സ്ട്രാറ്റജി ഓഫിസറുമായ തേ ജിൻ പാർക്ക് വെളിപ്പെടുത്തി. അടുത്ത വർഷത്തോടെ ശാലയുടെ ഉൽപ്പാദന ശേഷി പൂർണമായും വിനിയോഗിക്കാനാവുമെന്നാണു പ്രതീക്ഷ. അടുത്ത മാസം മുതൽ ഉൽപ്പാദനം ഘട്ടം ഘട്ടമായി ഉയർത്തി 2022ൽ പരമാവധി ഉൽപ്പാദനം കൈവരിക്കാനാണു പദ്ധതി.

വികസന പരിപാടികളുടെ ഭാഗമായി അടുത്ത വർഷം ആദ്യം പുതിയ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിക്കാനും കിയ തയാറെടുക്കുന്നുണ്ട്. കമ്പനിയുടെ പുതിയ ലോഗോയും മറ്റു ചില പരിഷ്കാരങ്ങളുമായി ‘സെൽറ്റോസി’ന്റെയും ‘സൊണെറ്റി’ന്റെയും നവീകരിച്ച പതിപ്പുകളും അടുത്ത മാസം പുറത്തിറങ്ങും.

ADVERTISEMENT

English Summary: Kia India Targets to Sell 2 Lakh Vehicles in FY22 Despite Pandemic