ജനപ്രിയ, ഗീയർരഹിത സ്കൂട്ടറായ എൻ ടോർക് സ്വന്തമാക്കാൻ അനായാസ വായ്പാ പദ്ധതിയുമായി ടി വി എസ് മോട്ടോർ കമ്പനി. ക്രെഡിറ്റ് കാർഡ് മുഖേന ഓൺലൈൻ വ്യവസ്ഥയിൽ എൻ ടോർക്ക് വാങ്ങുന്നവർക്കാണു ടി വി എസ്, പലിശരഹിത പ്രതിമാസത്തവണ(ഇ എം ഐ) വാഗ്ദാനം ചെയ്യുന്നത്. മൂന്ന്, ആറ് മാസ കാലാവധികളോടെയാണ് ഈ പ്രത്യേക ഇ എം ഐ പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനപ്രിയ, ഗീയർരഹിത സ്കൂട്ടറായ എൻ ടോർക് സ്വന്തമാക്കാൻ അനായാസ വായ്പാ പദ്ധതിയുമായി ടി വി എസ് മോട്ടോർ കമ്പനി. ക്രെഡിറ്റ് കാർഡ് മുഖേന ഓൺലൈൻ വ്യവസ്ഥയിൽ എൻ ടോർക്ക് വാങ്ങുന്നവർക്കാണു ടി വി എസ്, പലിശരഹിത പ്രതിമാസത്തവണ(ഇ എം ഐ) വാഗ്ദാനം ചെയ്യുന്നത്. മൂന്ന്, ആറ് മാസ കാലാവധികളോടെയാണ് ഈ പ്രത്യേക ഇ എം ഐ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്; ജൂൺ 15 വരെ പ്രാബല്യത്തിലുള്ള പദ്ധതി പ്രകാരം വാഹന വായ്പയ്ക്ക് പലിശ ഈടാക്കില്ലെന്നും ടി വി എസ് വ്യക്തമാക്കുന്നു. നോ കോസ്റ്റ് ഇ എം ഐ പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ ടി വി എസ് ഡീലർഷിപ്പുകളിൽ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. 

ഇരുചക്രവാഹന വിപണിയിൽ 125 സി സി സ്കൂട്ടർ വിഭാഗത്തിലെ ജനപ്രിയ മോഡലാണു ടി വി എസിന്റെ ‘എൻ ടോർക്ക് 125’. രാജ്യാന്തര വിപണികളിൽ എൻ ടോർക്ക് വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി അടുത്തയിടെ ടി വി എസ് പ്രഖ്യാപിച്ചിരുന്നു. ദക്ഷിണ ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ, മിഡിൽ ഈസ്റ്റ്, ആസിയാൻ മേഖലകളിലായി മൊത്തം 19 രാജ്യങ്ങളിലാണു നിലവിൽ ടി വി എസിന്റെ എൻ ടോർക്ക് 125 വിൽപനയ്ക്കെത്തുന്നത്.

ADVERTISEMENT

ഇന്ത്യയിൽ നാലു വകഭേദങ്ങളിൽ എൻ ടോർക്ക് 125 ലഭ്യമാണ്: ഡ്രം, ഡിസ്ക്, റേസ് എഡീഷൻ, സൂപ്പർ സ്ക്വാഡ് എഡീഷൻ. 71,095 രൂപ മുതൽ 81,075 രൂപ വരെയാണ് വിവിധ എൻ ടോർക്ക് 125 വകഭേദങ്ങളുടെ ഡൽഹിയിലെ ഷോറൂം വില.

സ്കൂട്ടറിനു കരുത്തേകുന്നത് 124.8 സി സി, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ്; 7,000 ആർ പി എമ്മിൽ 9.1 ബി എച്ച് പി വരെ കരുത്തും 5,500 ആർ പി എമ്മിൽ 10.5 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. സി വി ടി ഗീയർബോക്സാണു ട്രാൻസ്മിഷൻ. ടി വി എസ് കണക്ട് മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കാവുന്ന ബ്ലൂടൂത്ത് എനേബിൾഡ് മീറ്റർ കൺസോൾ, നാവിഗേഷൻ അസിസ്റ്റ്, ടോപ് സ്പീഡ് റെക്കോഡർ, ഇൻ ബിൽറ്റ് ലാപ് ടൈമർ തുടങ്ങിയവ അടങ്ങിയ ടി വി എസ് സ്മാർട് കണക്ട് സിസ്റ്റം എന്നിവയെല്ലാമായാണ് ‘എൻ ടോർക്ക് 125’ എത്തുന്നത്. 

ADVERTISEMENT

English Summary: TVS NTorq 125 launched with 'no-cost' EMI scheme