രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ സഹ സ്ഥാപനമായ ടാറ്റാ സ്റ്റീലും അതേ വഴിക്ക് കുതിക്കുന്നു. ഇന്ധനച്ചെലവ് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം തടയാനുമായി ടാറ്റാ സ്റ്റീൽ ഇലക്ട്രിക് ഹെവി വാഹനങ്ങൾ(ട്രക്ക്) ഉപയോ​ഗിച്ചു തുടങ്ങി. ടാറ്റാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ  സഹ സ്ഥാപനമായ ടാറ്റാ സ്റ്റീലും അതേ വഴിക്ക് കുതിക്കുന്നു. ഇന്ധനച്ചെലവ് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം തടയാനുമായി ടാറ്റാ സ്റ്റീൽ ഇലക്ട്രിക് ഹെവി വാഹനങ്ങൾ(ട്രക്ക്)  ഉപയോ​ഗിച്ചു തുടങ്ങി. ടാറ്റാ പ്ലാന്റിൽ നിന്നു ഇരുമ്പ് കൊണ്ടുപോകാനായി 15 ഇലക്ട്രിക്  വാഹനങ്ങൾ(ഇ വി) നിരത്തിലിറക്കി.

സ്റ്റാർട്ടപുമായി കരാർ

ADVERTISEMENT

ജൂലൈയിൽ ഉത്തർ പ്രദേശിലെ സാഹിബാബാദ് പ്ലാന്റിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇലക്ട്രിക് ഹെവി വാഹനം ഉപയോഗിച്ച് വിജയിച്ചതിന്റെ  അടിസ്ഥാനത്തിലാണ് ടാറ്റാ സ്റ്റീലിന്റെ വിവിധ പ്ലാന്റിൽ നിന്ന് സ്റ്റീൽ  വിവിധ സ്ഥലങ്ങളിൽ എത്തിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. ജംഷഡ്പൂരിൽ നിന്ന് വിവിധ പ്ലാന്റുകളിൽ നിന്ന്  സ്റ്റീൽ എത്തിക്കാൻ 15 ഇലക്ട്രിക് ഹെവി ട്രക്കുകൾ ഓട്ടം തുടങ്ങി.  വരും നാവുകളിൽ ഇലക്ട്രിക് വാഹനങ്ങളിൽ കമ്പി  രാജ്യത്തുടനീളം എത്തിക്കാനായി ടാറ്റാ സ്റ്റീൽ ഒരു ഇന്ത്യൻ സ്റ്റാർട്ടപ് കമ്പനിയുമായി കരാറായി. 

35 ടൺ ശേഷിയുള്ള 27 ഇവികൾ

ADVERTISEMENT

ആറുമാസത്തിനകം 35 ടൺ സ്റ്റീൽ വഹിക്കാൻ ശേഷിയുള്ള 27 ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാനാണ് കരാർ. ജംഷഡ്പൂർ പ്ലാന്റിൽ 15 ഇവികളും സാഹിബാബാദ് പ്ലാന്റിൽ 12 ഇവികളും വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാർബൺ കുറയ്ക്കുന്നതിനോടൊപ്പം പെട്രോൾച്ചെലവ് ഗണ്യമായി വെട്ടിക്കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സാങ്കേതിക വിദ്യ സ്വീകരിക്കുന്നതെന്ന് ടാറ്റാ സ്റ്റീൽ( സ്റ്റീൽ മാനുഫാക്ചറിങ്) വൈസ് പ്രസിഡന്റ്  സുധാൻസു പഥക് അറിയിച്ചു. ജംഷഡ്പൂർ സ്റ്റീൽ സിറ്റി  നിവാസികളോട് ഉത്തരവാദിത്തമുള്ള കോർപറേറ്റ് സ്ഥാപനം എന്ന നിലയിൽ ടാറ്റാ സ്റ്റീലിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് ഇലക്ട്രിക് സംരംഭമെന്ന് കമ്പനി വൈസ് ചെയർമാൻ( സപ്ലൈ ചെയിൻ) പിയൂഷ് ഗുപ്ത പറഞ്ഞു. ഇൗ പദ്ധതി ഗ്രീൻ ഹൗസ് ഗ്യാസ്(ജിഎച്ച്ജി) മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ദീർഘകാലാടിസ്ഥാനത്തിൽ  പരിസ്ഥിതി സംരക്ഷിക്കാൻ  സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

പാടേ ഇല്ലാതാക്കും കാർബൺ

ADVERTISEMENT

ഇലക്ട്രിക് ഹെവി ട്രക്കുകളിൽ 2.5 ടൺ  275 കിലോ വാട്ട് ലിഥിയം അയൺ ബാറ്ററി, സങ്കീർണമായ കൂളിങ് സിസ്റ്റം, ബാറ്ററി  മാനേജ്മെന്റ് സിസ്റ്റം എന്നിവ 60 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപ നിലയിൽ പ്രവൃത്തിക്കാനുള്ള കഴിവുണ്ട്. ബാറ്ററിക്ക് 160 കെ ഡബ്യു എച്ച് ചാർജർ സജ്ജീകരിച്ചിരിക്കുന്നു. 95 മിനിറ്റിനുള്ളിൽ 0 മുതൽ 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. ഓരോ ഹെവി ഇലക്ട്രിക് വാഹനവും ഉപയോഗിക്കുന്നത് വഴി വർഷം തോറും 125 ടൺ കാർബൺ പുറന്തള്ളുന്നത് കുറയ്ക്കാനാവുമെന്ന് കമ്പനി അവകാശപ്പെട്ടു.

English Summary: Tata Steel pioneers the deployment of Electric Vehicles for transportation of finished steel in the country