ഉത്സവകാലത്തിനു മുന്നോടിയായി ടാറ്റ മോട്ടോഴ്സ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ സഫാരിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ഗോൾഡ് എഡീഷന് 21.89 ലക്ഷം രൂപയാണു ഷോറൂം വില. വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാവുന്ന സഫാരി ഗോൾഡ് എഡീഷൻ വിവൊ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ 2021 സീസന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്സവകാലത്തിനു മുന്നോടിയായി ടാറ്റ മോട്ടോഴ്സ് സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ സഫാരിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ഗോൾഡ് എഡീഷന് 21.89 ലക്ഷം രൂപയാണു ഷോറൂം വില. വൈറ്റ് ഗോൾഡ്, ബ്ലാക്ക് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാവുന്ന സഫാരി ഗോൾഡ് എഡീഷൻ വിവൊ ഇന്ത്യൻ പ്രീമിയർ ലീഗി(ഐ പി എൽ)ന്റെ 2021 സീസന്റെ രണ്ടാം പാദത്തിൽ പ്രദർശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 

ആദ്യ രണ്ടു നിരയിലും വെന്റിലേഷൻ സൗകര്യത്തോടെയുള്ള ലതർ  സീറ്റ്, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, വൈഫൈ ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പിൾ കാർ പ്ലേ കണക്ടിവിറ്റി തുടങ്ങി അകത്തളത്തിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും കാര്യമായ മാറ്റമാണു ‘സഫാരി ഗോൾഡ് എഡീഷനി’ൽ ടാറ്റ മോട്ടോഴ്സ് വാഗ്ദാനം ചെയ്യുന്നത്. നിരത്തിലെത്തി അഞ്ചു മാസത്തിനകം 10,000 യൂണിറ്റ് വിൽപ്പന കൈവരിച്ച് തകർപ്പൻ പ്രകടനമാണു ‘സഫാരി’ കാഴ്ചവച്ചതെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ –   ഇലക്ട്രിക് വെഹിക്കിൾ ബിസിനസ് യൂണിറ്റ് വിപണന വിഭാഗം മേധാവി വിവേക് ശ്രീവത്സ അഭിപ്രായപ്പെട്ടു. പോരെങ്കിൽ ഈ വിഭാഗത്തിൽ ഏറ്റവുമധികം വിൽപ്പനയുള്ള മോഡലും ‘സഫാരി’യാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ADVERTISEMENT

രൂപകൽപ്പനയിലും അകത്തളത്തിലുമെല്ലാം സവിശേഷമായ പുതുമകളും പരിഷ്കാരങ്ങളുമായെത്തുന്ന ‘സഫാരി ഗോൾഡ് എഡീഷൻ’ കൂടുതൽ യാത്രാസുഖവും ആയാസരഹിതമായ ഡ്രൈവിങ് അനുഭവവുമാണു വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.‘സഫാരി ഗോൾഡ് എഡീഷ’ന്റെ അവതരണത്തിന് ദുബായ് വേദിയാവുന്ന വിവൊ ഐ പി എല്ലിന്റെ രണ്ടാം പാദത്തേക്കാൾ മികച്ച അരങ്ങില്ലെന്നും ശ്രീവത്സ വിലയിരുത്തി. ഐ പി എല്ലിന്റെ രണ്ടാം പാദ മത്സരവേദികളിലെല്ലാം ‘സഫാരി ഗോൾഡ് എഡീഷൻ’ പ്രദർശിപ്പിക്കും. 

ടാറ്റ മോട്ടോഴ്സും ഐ പി എല്ലുമായുള്ള ബന്ധം 2018 മുതൽ തുടരുന്നതാണെന്ന്  ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ ബ്രിജേഷ് പട്ടേൽ അനുസ്മരിച്ചു. ഇന്ത്യയിലം വിദേശത്തുമുള്ള പ്രേക്ഷകരിലേക്ക് ‘സഫാരി’യുടെ പുതിയ പതിപ്പ് എത്തിക്കാൻ വിവൊ ഐ പി എൽ തികച്ചും അനുയോജ്യമായ വേദിയായി മാറുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ലാൻഡ് റോവറിന്റെ ‘ഡി എയ്റ്റ്’ പ്ലാറ്റ്ഫോമിൽ നിന്നു രൂപപ്പെടുത്തിയ ഒപ്റ്റിമൽ മൊഡ്യുലർ എഫിഷ്യന്റ് ഗ്ലോബൽ ആർക്കിടെക്ചർ(ഒമേഗാർക്) പ്ലാറ്റ്ഫോം അടിത്തറയാക്കിയാണു ടാറ്റ മോട്ടോഴ്സ് ‘സഫാരി’ സാക്ഷാത്കരിച്ചിരിക്കുന്നത്. 

ADVERTISEMENT

English Summary: Tata Safari Gold edition Launched in India