ലോകത്തിലെ തന്നെ ആദ്യ വൈദ്യുത കണ്ടെയ്നർ കപ്പൽ നോർവേയിൽ യാഥാർഥ്യമാവുന്നു; ഊർജമേകുന്നതു ബാറ്ററികളാണെന്നതിനു പുറമെ മനുഷ്യരുടെ ഇടപെടൽ കൂടാതെ ‘സ്വയം ഓടുന്ന’ കപ്പലാണെന്നതും പൂർണമായും അടിഭാര(ബാലസ്റ്റ്) വിമുക്തമാണെന്നതുമൊക്കെ ‘യാര ബിയെകലാൻഡി’ന്റെ സവിശേഷതയാണ്. രാസവള നിർമാതാക്കളായ യാരയുടെ ഉടമസ്ഥതയിലുള്ള,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ തന്നെ ആദ്യ വൈദ്യുത കണ്ടെയ്നർ കപ്പൽ നോർവേയിൽ യാഥാർഥ്യമാവുന്നു; ഊർജമേകുന്നതു ബാറ്ററികളാണെന്നതിനു പുറമെ മനുഷ്യരുടെ ഇടപെടൽ കൂടാതെ ‘സ്വയം ഓടുന്ന’ കപ്പലാണെന്നതും പൂർണമായും  അടിഭാര(ബാലസ്റ്റ്) വിമുക്തമാണെന്നതുമൊക്കെ ‘യാര ബിയെകലാൻഡി’ന്റെ സവിശേഷതയാണ്.  രാസവള നിർമാതാക്കളായ യാരയുടെ ഉടമസ്ഥതയിലുള്ള, കാർഗോ ഫീഡർ വിഭാഗത്തിൽപെടുന്ന  ‘യാര ബിയെകലാൻഡി’ന് 80 മീറ്റർ(87 യാർഡ്) ആണു നീളം. ദക്ഷിണ നോർവേയിലെ  പോഴ്സ്ഗ്രണിലുള്ള യാര ശാലയിൽ നിന്നു റോഡ് മാർഗമെങ്കിൽ 14 കിലോമീറ്റർ ദൂരമുള്ള, കയറ്റുമതി തുറമുഖമായ ബ്രെവിക്കിലേക്കു വളം കയറ്റിയ കണ്ടെയ്നർ എത്തിക്കുകയാണു ‘യാര ബിയെകലാൻഡി’ന്റെ ദൗത്യം. 

ADVERTISEMENT

ചരക്ക് കയറ്റാനും ഇറക്കാനും ബാറ്ററി റീചാർജ് ചെയ്യാനും ഗതി നിയന്ത്രിക്കാനുമൊന്നും മനുഷ്യ ഇടപെടൽ ആവശ്യമില്ലെന്നതാണു ‘യാര ബിയെകലാൻഡി’ന്റെ സവിശേഷത.  വലിയ കപ്പുലുകളുടെ മാത്രമല്ല, ചെറു നൗകകളുടെയും വള്ളങ്ങളുടെയും വരെ സാമീപ്യവും സാന്നിധ്യവും തിരിച്ചറിയാനും ഈ കപ്പലിലെ സെൻസറുകൾക്കാവും; കൂട്ടിയിടിയും മറ്റും ഒഴിവാക്കാനുള്ള നടപടികൾ ‘യാര ബിയെകലാൻഡി’ലെ  നിയന്ത്രണ സംവിധാനം സ്വീകരിക്കുകയും ചെയ്യും. 

ADVERTISEMENT

തുടക്കത്തിൽ ആഴ്ചയിൽ രണ്ടു സർവിസാവും ‘യാര ബിയെകലാൻഡ്’ നടത്തുക; 20 അടി നീളമുള്ള 120 കണ്ടെയ്നറുകളാണു കപ്പലിന്റെ ശേഷി. സ്വിസ് കമ്പനിയായ ലുക്ലാൻഷെയാണു കപ്പലിന് ആവശ്യമായ ബാറ്ററികൾ നിർമിച്ചു നൽകിയത്. എട്ടു ബാറ്ററി റൂമുകളിലായി ഏഴു മെഗാവാട്ട് അവറാണു ബാറ്ററി പായ്ക്കിന്റെ ശേഷി; 100 ടെസ്ല കാറുകളിലെ ബാറ്ററി പായ്ക്കിനോളം വരുമിത്. വർഡ് നോർവേ കപ്പൽ നിർമാണശാലയാണ് ‘യാര ബിയെകലാൻഡി’ന്റെ നിർമാതാക്കൾ; വിദൂര, സ്വയം നിയന്ത്രണ സംവിധാനങ്ങൾക്കുള്ള സാങ്കേതികവിദ്യയും  സെൻസറുകളും സംയോജനവുമൊക്കെ ലഭ്യമാക്കിയത് കോങ്സ്ബെർഗ് ആണ്. 

ADVERTISEMENT

കണ്ടെയ്നറുകളുടെ യാത്ര ട്രക്കിനു പകരം വൈദ്യുത കപ്പലിലാവുന്നതോടെ വർഷം തോറുമുള്ള കാർബൺ മലിനീകരണത്തിൽ 1,000 ടണ്ണിന്റെ കുറവാണു പ്രതീക്ഷിക്കുന്നത്. ഒപ്പം റോഡ് മാർഗമുള്ള 40,000 ട്രക്ക് യാത്രകളും ഒഴിവാകും. പോരെങ്കിൽ പരീക്ഷണ — നിരീക്ഷണങ്ങൾ പൂർത്തിയാക്കി രണ്ടു വർഷത്തിനകം പൂർണമായും സ്വയം ഓടുന്ന കപ്പലായി മാറാനും ‘യാര ബിയെകലാൻഡി’നാവുമെന്നാണു വിലയിരുത്തൽ. 

നോർവേയിലെ കാർബൺ ഡയോക്സൈഡ് മലിനീകരണത്തിന്റെ കുത്തക പോഴ്സ്ഗ്രണിലെ യാര വള നിർമാണശാലയ്ക്കാണ്. ഈ പ്രശ്നം പരിഹരിക്കാൻ സാങ്കേതികവിദ്യ സമ്മാനിച്ച കുതിച്ചുചാട്ടമാണു വൈദ്യുത കപ്പലെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് വെയ്ൻ ടോർ ഹോൾസിതർ കരുതുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം കപ്പുലുകൾക്ക് വിപുല സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കപ്പൽ സ്വയം ഓടുമെങ്കിലും ഒഴിവാകുന്നതു നാവികരല്ല, മറിച്ചു ട്രക്ക് ഡ്രൈവർമാരാണെന്നു ‘യാര ബ്രാതെൻഡി’ന്റെ പ്രോജക്ട് മാനേജർ ജോസ്റ്റിൻ ബ്രാതെൻ അഭിപ്രായപ്പെട്ടു. നിലവിൽ കപ്പൽ നിയന്ത്രിക്കാനുള്ള ബ്രിജ് സഹിതമാണു ‘യാര ബിയെകലാൻഡി’ന്റെ വരവ്; എന്നാൽ ഓട്ടമേഷൻ നടപടി പൂർത്തിയാവുന്നതോടെ ബ്രിജ് ഒഴിവാക്കുമെന്ന് ബ്രാതെൻ  വ്യക്തമാക്കി. 

English Summary: Yara debuts world's first autonomous electric container ship