ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ച ടിഎക്‌സ്9 കേരളത്തിലുടനീളം ബാറ്ററി സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. പങ്കാളിത്ത സമീപനത്തോടെ ആരംഭിക്കുന്ന സ്വാപ്പിങ് സ്‌റ്റേഷനുകൾ നൂറിലധികം വാഹനങ്ങൾ വിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും തുറക്കുകയെന്ന് കമ്പനി അധികൃതർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയിൽ ഇതിനോടകം ജനശ്രദ്ധ ആകർഷിച്ച ടിഎക്‌സ്9 കേരളത്തിലുടനീളം ബാറ്ററി സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നു. പങ്കാളിത്ത സമീപനത്തോടെ ആരംഭിക്കുന്ന സ്വാപ്പിങ് സ്‌റ്റേഷനുകൾ നൂറിലധികം വാഹനങ്ങൾ വിൽക്കുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും തുറക്കുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു.

ADVERTISEMENT

ഉപഭോക്താക്കളുടെ സൗകര്യം മുൻ നിർത്തി, വാഹനത്തിനൊപ്പം നൽകുന്ന സ്വാപ്പബിൾ ബാറ്ററിയുടെ ചാർജ് യാത്രയ്ക്കിടയിൽ തീർന്നു പോയാലും ടെക്‌നോളജിയുടെ സഹായത്തോടെ സമീപമുള്ള ബാറ്ററി സ്വാപ്പിങ് സ്റ്റേഷൻ ഉപഭോക്താക്കൾക്ക് കണ്ടുപിടിക്കാവുന്ന തരത്തിലാണ് സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതിലൂടെ അടുത്ത ഒരു വർഷത്തിനുള്ളിൽ കേരളത്തിൽ 300 സ്വാപ്പിങ് സ്റ്റേഷനുകൾ സ്ഥാപിക്കാനാണ്  കമ്പനി ലക്ഷ്യമിടുന്നത്. ഈ സ്റ്റേഷനുകളുടെ ഫ്രാഞ്ചൈസി സ്വന്തമാക്കാനും വളരെ എളുപ്പമാണ്.

എങ്ങനെ ഫ്രാഞ്ചൈസി സ്വന്തമാക്കാം?

ADVERTISEMENT

നിലവിൽ 100 ലധികം വാഹനങ്ങൾ ഒരേ പ്രദേശത്തു വിറ്റഴിയപ്പെട്ടിട്ടുണ്ടെങ്കിൽ കമ്പനി മുഖാന്തരം ആ പ്രദേശത്ത് സ്വാപ്പിങ് സ്റ്റേഷനുകൾ തുടങ്ങാവുന്നതാണ്. ഫ്രാഞ്ചൈസി തുടങ്ങുന്നവർ പ്രത്യേകം സ്ഥലം കണ്ടെത്തേണ്ടതില്ല എന്നതാണ് ടിഎക്‌സ്9 സ്വാപ്പിങ് സ്റ്റേഷനുകളുടെ പ്രത്യേകത. അതുകൊണ്ടുതന്നെ ചാർജിങ് പോയിന്റുകൾ എന്ന നിലയിലാവും കമ്പനി ഇവ സ്ഥാപിക്കുക.

ഡീലർഷിപ്പുകളോടൊപ്പമോ അല്ലാതെയോ സ്വാപ്പിങ് സ്‌റ്റേഷനുകൾ സ്വന്തമാക്കാം. ഫ്രാഞ്ചൈസി സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി ഒരു ചെറുകിട വ്യവസായിയോ വ്യവസായ സംരംഭം ടൗൺ/നഗരം, ഓഫിസ്, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ആയിരുന്നാലോ കമ്പനി നേരിട്ട് സ്‌റ്റേഷൻ സ്ഥാപിച്ചു നൽകുന്നതാണ്. മാത്രമല്ല, ആകെ മുതൽമുടക്കിന്റെ മൂന്നിൽ ഒരു ശതമാനം മാത്രമേ ഫ്രാഞ്ചൈസി സ്വന്തമാക്കുന്നയാൾക്ക് ചെലവു വരുന്നുള്ളു. ഭാവിയിൽ എല്ലാ ഇരുചക്ര ഇവി മോഡലുകൾക്കും ഉതകുന്ന രീതിയിലേക്ക് ഇതു മാറ്റാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ADVERTISEMENT

എങ്ങനെ ബാറ്ററി ചാർജ് ചെയ്യാം?

സ്വാപ്പബിൾ ബാറ്ററിയാണ് ടിഎക്‌സ്9 ഇലക്ട്രിക്‌വാഹനത്തോടൊപ്പം ഉപഭോക്താക്കൾക്ക് കമ്പനി നൽകുന്നത്. വാഹനം സ്വന്തമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾ കമ്പനിയുടെ മൊബൈൽ ആപ്ലിക്കേഷനും പ്ലേസ്റ്റോറിൽനിന്നു ഡൗൺ ലോഡ് ചെയ്യേണ്ടതുണ്ട്. യാത്രയ്ക്കിടയിൽ വഹനത്തിന്റെ ചാർജ് തീർന്നാൽ ഈ ആപ്ലിക്കേഷൻ വഴി സമീപമുള്ള ചാർജിങ് പോയിന്റുകൾ കണ്ടെത്താം. ചാർജ് ചെയ്യേണ്ട ബാറ്ററി ഓൺലൈനിലൂടെ പർച്ചേസ് ചെയ്യാവുന്നതുമാണ്. കൂടാതെ ഓൺലൈനിലൂടെത്തന്നെ പണമടയ്ക്കാനുള്ള സൗകര്യവും ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സബ്‌സ്‌ക്രിപ്ഷൻ രീതിയിൽ ബാറ്ററി ചാർജ് ചെയ്യുന്ന രീതിയും ടിഎക്‌സ്9 ന്റെ പരിഗണനയിലുള്ളതായി അധികൃതർ വ്യക്തമാക്കുന്നു. വാഹനം ചാർജ് ചെയ്യുന്നതിന് ആവശ്യമായ ഊർജം ഗ്രിഡ്, സോളാർ എന്നിവിടങ്ങളിൽ നിന്നുമാണ് കൺസ്യൂം ചെയ്യുന്നത്.

ഇത്തരത്തിൽ ബാറ്ററി പങ്കുവയ്ക്കുന്നതിലൂടെ സുസ്ഥിര ഊർജ സംരക്ഷണമാർഗത്തിനൊപ്പം തടസമില്ലാത്ത ചാർജിങ് രീതിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് രാജ്യത്തെ ഇവി വാഹന വിപണിയുടെ ത്വരിത ഗതിയിലുള്ള വളർച്ചയെ ഇതു സഹായിക്കുമെന്നും ടിഎക്‌സ്9 വക്താക്കൾ പറയുന്നു.

English Summary: TX9 to Start Battery Swapping Centers Across Kerala