വാഹനങ്ങള്‍ എന്നും സിനിമാ താരങ്ങള്‍ക്ക് ഹരമാണ്. എന്നാല്‍ ഹരവും ഭ്രമവുമൊന്നുമില്ലാതെ സ്വകാര്യ ഇഷ്ടമായി നടന്‍ സിദ്ദിഖ് ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒരു വാഹനമുണ്ട്, അംബാസഡര്‍‍. 2000ത്തിലാണ് അദ്ദേഹം ആദ്യമായി അംബാസഡര്‍ കാര്‍ സ്വന്തമാക്കുന്നത്. പിന്നീട് 2008ല്‍ വാങ്ങിയ മാറ്റൊരു അംബാസഡറിലാണ് ഇന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഹനങ്ങള്‍ എന്നും സിനിമാ താരങ്ങള്‍ക്ക് ഹരമാണ്. എന്നാല്‍ ഹരവും ഭ്രമവുമൊന്നുമില്ലാതെ സ്വകാര്യ ഇഷ്ടമായി നടന്‍ സിദ്ദിഖ് ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ഒരു വാഹനമുണ്ട്, അംബാസഡര്‍‍. 2000ത്തിലാണ് അദ്ദേഹം ആദ്യമായി അംബാസഡര്‍ കാര്‍ സ്വന്തമാക്കുന്നത്. പിന്നീട് 2008ല്‍ വാങ്ങിയ മാറ്റൊരു അംബാസഡറിലാണ് ഇന്നും അദ്ദേഹത്തിന്റെ യാത്രകള്‍. വാങ്ങാന്‍ എളുപ്പമാണെങ്കിലും നന്നായി സൂക്ഷിക്കാനാണ് പ്രയാസം. അതിന്റെ മുഴുവന്‍ ക്രെഡിറ്റും തന്റെ ഡ്രൈവര്‍ ഉണ്ണിക്ക് നല്‍കുന്നു സിദ്ദിഖ്. കാറിനൊപ്പമുള്ള ജീവിതവും തന്‍റെ ജീവിതകാഴ്ചപ്പാടുകളും അദ്ദേഹം തുറന്നുപറയുന്നു.

ADVERTISEMENT

ബ്ലാക്ക് ആന്‍റ് വൈറ്റ് കോമ്പിനേഷന്‍

അംബാസഡറിന് കറുപ്പാണ് മനസില്‍. അതുകൊണ്ടാണ് ഈ കളര്‍ തിര‍ഞ്ഞെടുത്തത്. ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമ പോലെ കറുത്ത കാറില്‍ വെള്ള വസ്ത്രം ധരിച്ച് യാത്ര ചെയ്യാനാണ് എന്നും ഇഷ്ടമെന്നു സിദ്ദിഖ് പറയുന്നു.

ADVERTISEMENT

ജയറാമിന്റെ അമ്മയുടെ അനുഗ്രഹം

സിനിമയില്‍ സജീവമാകുന്ന കാലത്ത് ബസിന് പുറകെ ഓടുന്നത് കണ്ട് ജയറാമാണ് കാര്‍ വാങ്ങാന്‍ നിര്‍ബന്ധിച്ചത്. ജയറാമിന്റെ അമ്മയുടെ കയ്യില്‍ നിന്നും വാങ്ങിയ ഇരുപത്തിഅയ്യായിരം രൂപയാണ് ആദ്യമായി വാങ്ങിയ മാരുതി കാറിന് അഡ്വാന്‍സായി നല്‍കിയത്.

ADVERTISEMENT

ഒരുപാട് ആഗ്രഹിച്ച് വാങ്ങിച്ചത് ഒരു വിജയ് സൂപ്പർ

മാരുതി 800ന് ശേഷം ധാരാളം വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഒരുപാട് ആഗ്രഹിച്ച് വാങ്ങിച്ചത് ഒരു വിജയ് സൂപ്പർ സ്കൂട്ടറായിരുന്നു. സിനിമയിൽ എത്തുന്നതിന് മുൻപായിരുന്നു അത്.

ഇഎംഐ എന്ന ടെന്‍ഷന്‍

ജയറാമിന്റെ പണം 3 മാസത്തിനുള്ളില്‍ തിരിച്ചു നല്‍കാന്‍ സാധിച്ചു. കാറിന് ഇഎംഐ ഉള്ളത് വലിയ ടെന്‍ഷനാണ്. എന്നാല്‍ ഇന്ന് അങ്ങനെ ഒരു സാഹചര്യമില്ലാത്തത് അനുഗ്രഹമാണ്. ഇന്നത്തെ താരങ്ങള്‍ക്ക് വേണ്ടത് സാമ്പത്തിക അച്ചടക്കമാണെന്ന് സിദ്ദിഖ് ഓര്‍മിപ്പിക്കുന്നു.

കാറിന് മുന്‍പേ സ്റ്റീരിയോ

സിനിമയിലെ ആദ്യകാലത്ത് നടി ജയഭാരതിക്കൊപ്പം ഗള്‍ഫ് ടൂറിന് പോയി. താന്‍ മിമിക്രിയാണ് ചെയ്യാന്‍ പോകുന്നതെന്ന് അറിഞ്ഞ ജയഭാരതി വഴക്ക് പറഞ്ഞു. എന്നാല്‍ പ്രകടനത്തിന് സദസ് കയ്യടിച്ചേതോടെ മനസുമാറിയ അവര്‍ സമ്മാനമായി സ്റ്റീരിയോ നല്‍‍കി. എന്നാല്‍ ഇത് വയ്ക്കാന്‍ കാര്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ കാറൊക്കെ ഉടനെ ഉണ്ടാകുമെന്നായി ജയഭാരതി.

ഇതുവരെ 10–12 വാഹനം 

1990ൽ ആദ്യ കാർ മുതൽ ഇതുവരെ പത്തു പന്ത്രണ്ട് വാഹനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. അതിലൊന്നിനേയും കുറ്റം പറയാൻ പറ്റില്ല. കുറച്ചു കാലം ഉപയോഗിച്ച് ഭാര്യം മക്കളും വാഹനം മാറ്റാൻ സമയമായില്ലേ എന്ന് ചോദിക്കുമ്പോഴാണ് അതിനെപ്പറ്റി ചിന്തിക്കുന്നത്. ടൊയോട്ട, ഓപ്പൽ, മാരുതി, ബെൻസ്, സ്കോഡ തുടങ്ങിയ ബ്രാൻഡുകളുടെ വാഹനം ഉപയോഗിച്ചിട്ടുണ്ട്. വാഹനങ്ങളെപ്പറ്റി അധികം അറിയാൻ വയ്യാത്തതുകൊണ്ടായിരിക്കും അതിൽ സഞ്ചരിക്കു എന്നതിലപ്പുറം അധികം താൽപര്യം ഇതുവരെ തോന്നിയിട്ടില്ല.

English Summary: Actor Siddique About His Cars