ഇന്ത്യയിൽനിന്ന് 16 രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യുന്ന കമ്പനി ഏത്? കൂടുതൽ തല പുകയ്ക്കേണ്ട. അങ്ങനെയുള്ള കമ്പനിയാണ് കേസ് (CASE). ഇന്ത്യയ്ക്കു വേണ്ടി ഒരു ക്വാളിറ്റിയും ലോകരാജ്യങ്ങളിലേക്കു കയറ്റുമതിക്കായി മറ്റൊരു ക്വാളിറ്റിയും നിലനിൽക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. അവിടെയാണ് ഇന്ത്യയിൽനിന്ന്

ഇന്ത്യയിൽനിന്ന് 16 രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യുന്ന കമ്പനി ഏത്? കൂടുതൽ തല പുകയ്ക്കേണ്ട. അങ്ങനെയുള്ള കമ്പനിയാണ് കേസ് (CASE). ഇന്ത്യയ്ക്കു വേണ്ടി ഒരു ക്വാളിറ്റിയും ലോകരാജ്യങ്ങളിലേക്കു കയറ്റുമതിക്കായി മറ്റൊരു ക്വാളിറ്റിയും നിലനിൽക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. അവിടെയാണ് ഇന്ത്യയിൽനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽനിന്ന് 16 രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യുന്ന കമ്പനി ഏത്? കൂടുതൽ തല പുകയ്ക്കേണ്ട. അങ്ങനെയുള്ള കമ്പനിയാണ് കേസ് (CASE). ഇന്ത്യയ്ക്കു വേണ്ടി ഒരു ക്വാളിറ്റിയും ലോകരാജ്യങ്ങളിലേക്കു കയറ്റുമതിക്കായി മറ്റൊരു ക്വാളിറ്റിയും നിലനിൽക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. അവിടെയാണ് ഇന്ത്യയിൽനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിൽനിന്ന് 16 രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി  ചെയ്യുന്ന കമ്പനി ഏത്? കൂടുതൽ തല പുകയ്ക്കേണ്ട. അങ്ങനെയുള്ള കമ്പനിയാണ് കേസ് (CASE). ഇന്ത്യയ്ക്കു വേണ്ടി ഒരു ക്വാളിറ്റിയും ലോകരാജ്യങ്ങളിലേക്കു കയറ്റുമതിക്കായി മറ്റൊരു ക്വാളിറ്റിയും നിലനിൽക്കുന്നുണ്ടെന്നതു പരസ്യമായ രഹസ്യമാണ്. അവിടെയാണ് ഇന്ത്യയിൽനിന്ന് ഒരേ ക്വാളിറ്റിയിൽ ഗ്ലോബൽ ഉൽപന്നങ്ങൾ നിർമിച്ച് കയറ്റുമതി ചെയ്ത് കെയ്സ് കമ്പനി ശ്രദ്ധ പിടിച്ചുപറ്റുന്നത്. 179 വർഷത്തെ പാരമ്പര്യമുണ്ട് കെയ്സിന്. 1959ൽ ആദ്യമായി ഡീസൽ ബാക്കോ അവതരിപ്പിച്ച കെയ്സ് കഴിഞ്ഞ വർഷം ആദ്യ ഇലക്ട്രിക് ബാക്കോയും രംഗത്തിറക്കി.

 

ADVERTISEMENT

ടിഎൽബി എന്നാണ് ഇത്തരം വാഹനങ്ങളുടെ പൊതുനാമം. ട്രാക്ടർ– ലോഡർ– ബാക്കോ എന്നാണു മുഴുവൻ പേര്. എൻജിൻ അടങ്ങുന്ന നടുഭാഗം ട്രാക്ടർ. ലോഡ് കയറ്റാനുള്ള മുൻഭാഗം ലോഡർ. കുഴിക്കൽ തുടങ്ങിയ കാര്യങ്ങൾ ചെയ്യാനായി പിന്നിൽ ബാക്കോ എന്ന യന്ത്രക്കൈ. കെയ്സ് 770 എഫ് എക്സ് എന്ന ടിഎൽബിയെ ഒന്നു പരിചയപ്പെടാം.

 

കമ്പനി ഹിസ്റ്ററി

 

ADVERTISEMENT

അമേരിക്കൻ കമ്പനിയാണു കെയ്സ്എ കൺസ്ട്രക്‌ഷൻസ്. എൽആൻ‌ടി യുമായി സഹകരിച്ചായിരുന്നു ഇന്ത്യയിൽ ഇറങ്ങിയത്. 1999 ൽ ഫിയറ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. 2014 ൽ മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമാണം ആരംഭിച്ച് കയറ്റുമതി ആരംഭിച്ചു. മധ്യപ്രദേശിലെ പിത്തംപുർ പ്ലാന്റിൽ ആണു കെയ്സ് വാഹനങ്ങളുടെ നിർമാണം. ഇന്ത്യ കഴിഞ്ഞാൽ  ബ്രസീൽ, യുഎസ്എ എന്നിവിടങ്ങളിൽ മാത്രമേ പ്ലാന്റുകൾ ഉള്ളൂ. 2020 യിൽ എസ്കവേറ്റർ ഇന്ത്യയിൽനിന്നു കയറ്റുമതി തുടങ്ങി. 2023 ൽ കൂടുതൽ വിപുല സൗകര്യങ്ങളോടെയുള്ള പ്ലാന്റ് പുണെ ഛക്കനിൽ ഉയരും.

 

എൻജിൻ

 

ADVERTISEMENT

ഫിയറ്റിന്റെ എഫ്പിടി എൻജിൻ വിഭാഗമാണ് കെയ്സിന്റെയും കരുത്തിനു പിന്നിൽ. സ്വാഭാവികമായും ഫിയറ്റ് എൻജിനു വിശ്വാസ്യത കൂടുതലാണല്ലോ. പുതിയ സിആർഡിഐ എൻജിൻ നൽകുന്ന ഇന്ധനക്ഷമതയും മികച്ചതാണെന്നു കെയ്സ് പറയുന്നു. എൻജിൻ– 3.4 ലീറ്റർ ഡീസൽ , ടർബോ ചാർജ്ഡ് ഇന്റർ കൂളർ  ഗ്രോസ് പവർ– 74 എച്ച്പി, ടോർക്ക് – 325 എൻഎം, ഗ്രൗണ്ട് ക്ലിയറൻസ്– 380 സെമീ പരമാവധി വേഗം– 37 കിമീ/മണിക്കൂർ പുണെയിൽ ആണ് എൻജിൻ നിർമിക്കുന്നത്. എക്സ്പോർട്ട് ക്വാളിറ്റി  കരാരോ ട്രാൻസ്മിഷനും ബോഷിന്റെ ഫ്യൂവൽ സിസ്റ്റവുമാണ് കെയ്സിൽ.

 

നൂതന വിദ്യകൾ

 

ഓട്ടോ കട്ട് ഓഫ്– ഹൈഡ്രോളിക് ഘടകങ്ങൾ പ്രവർത്തിച്ചില്ലെങ്കിൽ എൻജിൻ ഓഫ് ആകും. കട്ട് ഓഫ് സമയം നമുക്കു ക്രമീകരിക്കാം. ഇക്കോ മോഡ്– ഓൺ ആക്കിയാൽ ഇന്ധനക്ഷമത 4 % കൂടും എന്ന് കെയ്സ്. വൺടച്ച് ഓട്ടോ ഐഡിൽ ബട്ടൺ തിരിച്ചാൽ പത്തുസെക്കൻ‍‍ഡ് ജോലികൾ ഒന്നുമില്ലെങ്കിൽ എൻജിൻ ആർപിഎം ആയിരത്തിലേക്കു കുറയും. പ്രവൃത്തി തീരുമ്പോൾ കെയ്സിന്റെ ഡ്രൈവർക്ക് വാഹനത്തിലെ മറ്റു പരിശോധനകളെല്ലാം നടത്തി തിരികെ കാബിനിൽ കയറാം. കുറച്ചുമാത്രം ഇന്ധനമേ ഐഡിലിങ് സമയത്ത് എടുക്കുകയുള്ളൂ. 3– 3.5 ലീറ്റർ ഡീസൽ ആണ് ഒരു മണിക്കൂർ ബാക്കോ പ്രവർത്തിക്കാൻ വേണ്ടത്.

 

പരിപാലനം

 

പരിപാലനച്ചെലവു കുറയ്ക്കാൻ കെയ്സ് ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. ടിഎൽബികളിൽ ബുഷ് തേയ്മാനം വലിയ പ്രശ്നമാണ്. സാധാരണ 2000 മണിക്കൂറിൽ പിൻബുഷ് മാറ്റേണ്ടിവരുമ്പോൾ. 9000 മണിക്കൂറിൽ പോലും കേടാകാതെ ഇരിക്കുന്ന ബുഷ് ആണ് കെയ്സിന്റേത് എന്ന് കമ്പനി. ബുഷുകളുടെ എണ്ണവും കുറവാണ്.

 

ബാറ്ററിയൊരു  പെട്ടിയിലാണ്. ചെളിയും കല്ലും തട്ടി ബാറ്ററി കേടാകില്ല. ജംപ് സ്റ്റാർട്ട് ചെയ്യുന്നതിനുള്ള കണക്‌ഷൻ പോയിന്റുകൾ പുറത്തു നൽകിയിട്ടുണ്ട്. ടിഎൽബികളുടെ ലോഡർ ബക്കറ്റിന്റെ അടിയിലെ ഭാഗം (മെയിൻ പ്ലേറ്റ്) പെട്ടെന്നു തേയാറുണ്ട്. കെയ്സിൽ ലോഹപ്പാളികൾ വെൽഡ് ചെയ്തതുകൊണ്ട് മെയിൻ പ്ലേറ്റിനു തേയ്മാനം സംഭവിക്കില്ല. ചലിക്കാത്ത ഭാഗങ്ങളിൽ ലോഹം കൊണ്ടുള്ള കേബിളുകളാണ്. തകരാറുകൾ കുറയും. 

 

സുരക്ഷ

 

പിൻ ആൻഡ് ലോക് സിസ്റ്റം ഒരു പ്രത്യേകതയാണ്. തകരാറോ അശ്രദ്ധയോ കാരണം യന്ത്രക്കയ്യുടെ പിസ്റ്റൺ താഴ്ന്ന് അടിയിൽ നിൽക്കുന്നയാൾക്ക് അപകടം പറ്റാറുണ്ട്. എടുത്തു മാറ്റാവുന്ന ലോക്കുകളാണ് മറ്റുള്ള മോഡലുകളിൽ ഉള്ളത്. ഇടയ്ക്കിടയ്ക്ക് ഈ ലോക്ക് എടുത്തുകൊണ്ടുവന്നു ഘടിപ്പിക്കേണ്ടി വരുന്നത് അസൗകര്യമെന്നു കണ്ട് പലരും  ലോക് ചെയ്യാറില്ല. കെയ്സിൽ ഇതു ബിൽറ്റ് ഇൻ ആണ്. എളുപ്പത്തിൽ ലോക്– അൺലോക് ചെയ്യാം. 

 

ആമിൽ ഒരു ഹുക്ക് ബിൽറ്റ് ഇൻ ആണ്. ഈ ഹുക്കിൽ  ഒരു ടൺ ഭാരം വരെ വഹിച്ച് കെയ്സ് യാത്ര ചെയ്യും. ഏതൊരു കുന്നും കയറിപ്പോകുമ്പോൾ ബാലൻസിനായി കൗണ്ടർ വെയ്റ്റ് നൽകിയിട്ടുണ്ട്. 

 

കാബിൻ 

 

വലിയ ക്യാബിൻ ആണെന്ന ഫീൽ മുൻപ് കെയ്സ് വാഹനങ്ങൾക്കുണ്ടായിരുന്നു. – പുതിയ ഡിസൈനിൽ സ്ഥലസൗകര്യം കുറയാതെ തന്നെ ക്യാബിൻ ഒതുക്കമുള്ളതായി. മുന്നിലെ ഗ്ലാസിനു  ക്വാർട്ടർ ഗ്ലാസ് ചേർത്തു.കാബിൻ മുൻപത്തെക്കാളും ശബ്ദം കുറഞ്ഞതായി. ഓപ്പറേറ്റർക്ക് സ്റ്റോറേജ് സ്പേസ്, ഫോൺ ചാർജിങ് പോർട്ട്, ബോട്ടിൽ ഹോൾഡർ എന്നിവ ഒരുക്കിയിട്ടുമുണ്ട്.

 

ഫൈനൽ ലാപ്

 

ആഗോള ഉൽപന്നം ഒരു മാറ്റവുമില്ലാതെയാണ് കെയ്സ് ഇന്ത്യയിലും ലഭ്യമാക്കുന്നത്. ഇന്ത്യൻ വിലയിൽ രാജ്യാന്തര ഉൽപന്നം.

 

English Summary: Case 770 FX Backhoe Loader