കൺെസപ്റ്റ് പതിപ്പിനോട് അടുത്ത നിൽക്കുന്ന പ്രൊഡക്ഷൻ കാറുകൾ പുറത്തിറക്കുന്ന വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. നെക്സോണും ആൾട്രോസുമെല്ലാം അതിന് ഉദാഹരണമാണ്. ആ പാരമ്പര്യം കാത്തു സൂക്ഷിക്കാനെത്തുന്ന ടാറ്റയുടെ ഏറ്റവും പുതിയ കൺസെപ്റ്റാണ് കേർവ്. അടിമുടി പുതുമകളുമായി എത്തുന്ന ഈ കൺസെപ്റ്റിന്റെ ഇലക്ട്രിക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൺെസപ്റ്റ് പതിപ്പിനോട് അടുത്ത നിൽക്കുന്ന പ്രൊഡക്ഷൻ കാറുകൾ പുറത്തിറക്കുന്ന വാഹന നിർമാതാക്കളാണ് ടാറ്റ മോട്ടോഴ്സ്. നെക്സോണും ആൾട്രോസുമെല്ലാം അതിന് ഉദാഹരണമാണ്. ആ പാരമ്പര്യം കാത്തു സൂക്ഷിക്കാനെത്തുന്ന ടാറ്റയുടെ ഏറ്റവും പുതിയ കൺസെപ്റ്റാണ് കേർവ്. അടിമുടി പുതുമകളുമായി എത്തുന്ന ഈ കൺസെപ്റ്റിന്റെ ഇലക്ട്രിക് പതിപ്പും തുടർന്ന് ഐസിഇ (എൻജിൻ) പതിപ്പും ടാറ്റ പുറത്തിറക്കും.

ADVERTISEMENT

ഡിജിറ്റൽ ഡിസൈൻ

ടാറ്റയുടെ പുതിയ ഡിജിറ്റൽ ഡിസൈൻ കൺസെപ്റ്റിലാണ് വാഹനത്തിന്റെ രൂപകൽപന. ബോണറ്റിലെ ഫുൾ ലെങ്ത് എൽഇഡി ബാർ, ട്രയാങ്കുലർ കൺസോളിലെ ഹെഡ്‌ലാംപ്, കൊത്തിയെടുത്തുപോലുള്ള ബംബർ എന്നിവ മുൻഭാഗത്തിന് മികച്ച കാഴ്ച നൽകുന്നു. ട്രയാങ്കുലർ രൂപമാണ് എയർവെന്റുകൾക്ക്. നോച്ച്ബാക്ക് ശൈലിയിലാണ് ബൂട്ട്. വലിയ വീൽആർച്ചുകൾ, മസ്കുലറായ ഷോൾഡർ ലൈൻ, പിന്നിലെ ഫുൾ ലെങ്ത് ടെയിൽ ലാംപ് എന്നിവയുണ്ട്.

ADVERTISEMENT

ഒരേ വാഹനം, വിവിധ റേഞ്ച്, എൻജിൻ

ടാറ്റയുടെ ജനറേഷൻ 2 ഇവി ആർകിടെക്ച്ചറിലാണ് പുതിയ വാഹനത്തിന്റെ കൺസെപ്റ്റ്. നെക്സോണിന് അടിത്തറയായിരിക്കുന്ന ജനറേഷൻ 1 നെപ്പോലെ വ്യത്യസ്ത കപ്പാസിറ്റിയുള്ള ബാറ്ററികളും പവർട്രെയിനുകളും ഈ വാഹനത്തിൽ ഉപയോഗിക്കാൻ സാധിക്കും. തുടക്കത്തിൽ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 400 മുതൽ 500 കിലോമീറ്റർ വരെ റേഞ്ചുള്ള മോഡലായിരിക്കും കേർവ്. ഇലക്ട്രിക് മോഡലിന് ശേഷം പെട്രോൾ, ഡീസൽ എൻജിനുകളുള്ള മോഡലും കമ്പനി പുറത്തിറക്കും.

ADVERTISEMENT

അൾട്രാ മോഡേൺ ഇന്റീരിയർ

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ കൂട്ടിച്ചേർത്ത ക്യാബിനാണ് വാഹനത്തിന്. മൂന്നു തട്ടുകളായുള്ള ഡാഷ്ബോർഡിന്റെ ആദ്യ ഭാഗത്തിൽ ഫാബ്രിക്കും രണ്ടാം ഭാഗത്തിൽ എൽഇഡി സ്ട്രിപ്പും മൂന്നാം ഭാഗത്തിൽ ആങ്കുലർ ആകൃതിയും നൽകിയിരിക്കുന്നു. സ്വതന്ത്രമായി നിൽക്കുന്ന രണ്ടു ഡിജിറ്റൽ സ്ക്രീനാണ് വാഹനത്തിൽ ഒന്ന് ഇൻഫോർടെയിൻമെന്റ് സിസ്റ്റവും മറ്റൊന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമായി പ്രവർത്തിക്കുന്നു. കൂടാതെ രണ്ടു സ്പോക്ക് സ്റ്റിയറിങ് വീൽ, പനോരമിക് സൺറൂഫ്, ഫ്ലോട്ടിങ് സെന്റർ കൺസോൾ എന്നിവയുമുണ്ട്.

English Summary: Tata Motors unveils Curvv Electric SUV concept in India