ചില അപകടങ്ങൾക്ക് പിന്നിലെ യാഥാർഥ കാരണം പുറത്തുവരുന്നത് പിന്നീട് സിസിടിവി ദൃശ്യങ്ങളിലൂടെയായിരിക്കും. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം കോട്ടയം കുമരകം റോഡിൽ അറവുപിഴ ജങ്ഷനിൽ നടന്നത്. ഒറ്റ നോട്ടത്തിൽ വേഗത്തിൽ വന്ന ബൈക്കും റോങ് സൈഡിലേക്ക് കയറ്റി വളവ് എടുത്ത കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.എന്നാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില അപകടങ്ങൾക്ക് പിന്നിലെ യാഥാർഥ കാരണം പുറത്തുവരുന്നത് പിന്നീട് സിസിടിവി ദൃശ്യങ്ങളിലൂടെയായിരിക്കും. അത്തരത്തിലൊരു അപകടമാണ് കഴിഞ്ഞ ദിവസം കോട്ടയം കുമരകം റോഡിൽ അറവുപുഴ ജങ്ഷനിൽ നടന്നത്. ഒറ്റ നോട്ടത്തിൽ വേഗത്തിൽ വന്ന ബൈക്കും റോങ് സൈഡിലേക്ക് കയറ്റി വളവ് എടുത്ത കാറും കൂട്ടിയിടിച്ചുണ്ടായ അപകടം.

എന്നാൽ റോഡ് മുറിച്ചു കടക്കാനായി നടുവിലേക്ക് കയറ്റി വച്ച സ്കൂട്ടറുകാരനും ആ അപകടത്തിൽ പങ്കുണ്ടെന്നാണ് വിഡിയോയിൽ നിന്ന് മസിലാകുന്നത്. സ്കൂട്ടർ റോഡിലേക്ക് കയറ്റി വച്ചതിനാലാണ് അതിനെ മറികടക്കാൻ ശ്രമിച്ചപ്പോൾ കാർ അപകടത്തിൽ പെട്ടത്. വളവ് ആയതിനാൽ ബൈക്ക് യാത്രികന് കാർ വന്നത് കാണാനും സാധിച്ചില്ല എന്നുവേണം കരുതാൻ.

ADVERTISEMENT

അപകടത്തിൽ നേരിട്ടു പങ്കില്ലെങ്കിലും സ്കൂട്ടർ യാത്രികൻ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രികനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ADVERTISEMENT

∙ പ്രധാന റോഡിലേക്ക് പ്രവേശിക്കുമുമ്പ് ഇരുവശത്തു നിന്നു മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

ADVERTISEMENT

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടിലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

∙ നാലുവരി പാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.

∙ മീഡിയനിൽ നിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്.

English Summary: Accident In Kottayam Kumarakam Road CCTV Footage