അടുത്തിടെ ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ ഏറ്റവുമധികം പുതുമുഖങ്ങൾ എത്തിയ വിഭാഗമാണ് അഡ്വഞ്ചർ ടൂറർ. 200 സിസി മുതൽ മുകളിലേക്ക് വിവിധ മോഡലുകൾ ഇന്ന് ഈ വിഭാഗത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ യുവത്വം യാത്രകളെയും ഒപ്പം സാഹസങ്ങളെയും പരിഗണിക്കുന്നതിന്റെ ഭാഗമായാണ് അഡ്വഞ്ചർ ടൂറർ വിഭാഗത്തിന് ഇത്രയധികം ശ്രദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ ഏറ്റവുമധികം പുതുമുഖങ്ങൾ എത്തിയ വിഭാഗമാണ് അഡ്വഞ്ചർ ടൂറർ. 200 സിസി മുതൽ മുകളിലേക്ക് വിവിധ മോഡലുകൾ ഇന്ന് ഈ വിഭാഗത്തിൽ ലഭ്യമാണ്. ഇന്ത്യയിലെ യുവത്വം യാത്രകളെയും ഒപ്പം സാഹസങ്ങളെയും പരിഗണിക്കുന്നതിന്റെ ഭാഗമായാണ് അഡ്വഞ്ചർ ടൂറർ വിഭാഗത്തിന് ഇത്രയധികം ശ്രദ്ധ ലഭിക്കുന്നത്. സാഹസത്തിന് കരുത്തു നൽകാൻ സുസുക്കിയും അവരുടെ പുതിയ പടയാളിയെ പോർകളത്തിലേക്ക് ഇറക്കി വിട്ടിരിക്കുന്നു. സുസുക്കി വി–സ്റ്റോം എസ്എക്സ്. 

ADVERTISEMENT

ആഗോള വിപണിയിൽ കരുത്തേറിയ മോഡലുകളുള്ള സീരിസാണ് വി–സ്റ്റോം. വി–സ്റ്റോം 250 എന്ന പേരിൽ മറ്റു വിപണികളിൽ സുസുക്കി അഡ്വഞ്ചർ മോട്ടർസൈക്കിൾ വിൽക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ പുറത്തിറങ്ങിയ വാഹനം വ്യത്യസ്തമാണെന്ന് പറയാം. നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായിട്ടുള്ള ക്വാർട്ടർ ലീറ്റർ ജിക്സർ ബൈക്കുകളുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഈ വാഹനം പുറത്തിറങ്ങുന്നത്.  വിദേശ വിപണിയിലുള്ള മോഡൽ നമ്മുടെ റോഡ് സാഹചര്യത്തിന് ഇണങ്ങാൻ പുതിയ കൂട്ടിച്ചേർക്കലുകൾ ആവശ്യമായി വന്നേക്കാം. ഇതാണ് ഇന്ത്യൻ റോഡുകളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ജിക്സർ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കാൻ കാരണം. 

ADVERTISEMENT

ജിക്സർ 250 മോഡലിലുള്ള അതേ 26.5 ബിഎച്ച്പി – 22.2 എൻഎം കോംബിനേഷൻ 249 സിസി എ‍ൻജിനാണ് വാഹനത്തിനു കരുത്ത് പകരുന്നത്. ഷാസി സമാനമാണെങ്കിലും സബ് ഫ്രെയ്മിലും സ്വിങ് ആമിലും ഉൾപ്പെടെ പരിഷ്കാരങ്ങളുമുണ്ട്. ജിക്സറിൽ കണ്ട വിധത്തിലുള്ള ഹെഡ്‌ലാംപുകൾ ഉൾപ്പെടെ പല കമ്പോണന്റ്സും വാഹനത്തിലുണ്ട്. അഡ്വഞ്ചർ ബൈക്കുകളുടെ അടിസ്ഥാന രൂപമായ ‘ഫ്ലൈയിങ്’ ഡിസൈൻ തന്നെയാണ് വി–സ്റ്റോം എസ്എക്സിനും. 

ADVERTISEMENT

മുൻ ടയറിൽ നിന്ന് ഉയർന്ന് നിൽക്കുന്ന മഡ് ഗാർഡ്, ഉയരമുള്ള വിൻഡ് സ്ക്രീൻ, ഹാൻഡ് പ്രൊ‍ട്ടക്ടർ എന്നിവയെല്ലാം വാഹനത്തിന് നൽകിയിട്ടുണ്ട്. 12 ലീറ്ററാണ് ഇന്ധനടാങ്കിന്റെ കപ്പാസിറ്റി. വാഹനത്തിന്റെ റൈഡിങ് ഹൈറ്റ് 835 എംഎം ആയി ഉയർത്തിയിട്ടുണ്ട്. ചാംപ്യൻ യെല്ലോ, പേൾ ബ്ലേസ് ഓറഞ്ച്, ഗ്ലാസ് സ്പാർക്ലിങ് ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്. 2.11 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. ഹീറോ എക്സ്പൾസ്, റോയൽ എൻഫീൽഡ് ഹിമാലയൻ, യെസ്ഡി അഡ്വഞ്ചർ, ഹോണ്ട സിബി 200 എക്സ്, ബിഎം‍ഡബ്ല്യു ജി310 ജിഎസ് എന്നിവയോടാണ് വാഹനം നേരിട്ട് മത്സരത്തിനിറങ്ങുന്നത്. 

English Summary: Know More About Suzuki V Storm 250