ഐതിഹാസിക മോഡൽ ഡിഫൻഡറിന്റെ പുതിയ മോഡൽ പുറത്തിറക്കാൻ ലാൻഡ് റോവർ. ഡിഫൻഡർ 130 എന്നു പേരിട്ടിരിക്കുന്ന മോഡൽ ഉടൻ വിപണിയിലെത്തും. ഇതോടെ 90, 110, 130 എന്നീ മൂന്നു മോഡലുകളിലായി ഡിഫൻഡർ ലഭിക്കും. ഡിഫൻഡർ പതിപ്പുകളിലെ ഏറ്റവും നീളം കൂടിയ വാഹനമാണ് 130. ഡിഫൻഡർ 110നെക്കാൾ 340 എംഎം അധിക നീളമായ 5358 എംഎമ്മുണ്ട് പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐതിഹാസിക മോഡൽ ഡിഫൻഡറിന്റെ പുതിയ മോഡൽ പുറത്തിറക്കാൻ ലാൻഡ് റോവർ. ഡിഫൻഡർ 130 എന്നു പേരിട്ടിരിക്കുന്ന മോഡൽ ഉടൻ വിപണിയിലെത്തും. ഇതോടെ 90, 110, 130 എന്നീ മൂന്നു മോഡലുകളിലായി ഡിഫൻഡർ ലഭിക്കും. ഡിഫൻഡർ പതിപ്പുകളിലെ ഏറ്റവും നീളം കൂടിയ വാഹനമാണ് 130. ഡിഫൻഡർ 110നെക്കാൾ 340 എംഎം അധിക നീളമായ 5358 എംഎമ്മുണ്ട് പുതിയ മോഡലിന്.  എന്നാൽ വീൽബെയ്സ് പഴയതു തന്നെ. 

ADVERTISEMENT

രാജ്യാന്തര വിപണിയില്‍ എസ്.ഇ, എച്ച്.എസ്.ഇ, എക്‌സ്-ഡൈനാമിക്, എക്‌സ്, ഫസ്റ്റ് എഡിഷന്‍ എന്നിങ്ങനെ അഞ്ചു വേരിയന്റുകളിലാണ് ഡിഫൻഡർ എത്തുക. നീളം കൂടിയതൊഴിച്ചാൽ ഡിസൈനിലും ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.‍ രണ്ട് പവർ ബാൻഡുകളുള്ള പെട്രോൾ, ഡീസൽ എൻജിനാണ് വാഹനത്തിന്. 3 ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന ഡിഫൻഡറിന് 269 ബിഎച്ച്പി കരുത്തുള്ള പി 300 മോഡലും 395 ബിഎച്ച്പി കരുത്തുള്ള പി 400 മോഡലുമുണ്ട്. ഡീസൽ എൻജിൻ മോഡലായ ഡി250ന്റെ കരുത്ത് 247 ബിഎച്ച്പിയും ഡി 300ന്റെ കരുത്ത്  296 ബിഎച്ച്പിയുമാണ്.

ADVERTISEMENT

ഒർജിനൽ ലാൻഡ് റോവർ സീരിസിൽ നിന്ന് വികസിപ്പിച്ച ഡിഫൻഡർ 1983 ലാണ് പുറത്തിറങ്ങുന്നത്. നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങിയ ഡിഫൻഡറിന്റെ പുതിയ പതിപ്പ് 2020ലാണ് രാജ്യാന്തര വിപണിയിൽ എത്തിയത്. 2016ൽ വിൽപന അവസാനിപ്പിച്ച ഐതിഹാസിക ഡിഫൻഡറിന്റെ സവിശേഷതകൾ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങൾ കൂട്ടിയിണക്കിയുമാണ് പുതിയ ഡിഫൻഡർ എത്തിയത്.  

ADVERTISEMENT

English Summary:  Land Rover Introducing Land Rover Defender 130