വലത്തേക്കു വളയ്ക്കാൻ പോകുകയാണെന്ന മുന്നറിയിപ്പ് സിഗ്നലോ സൂചനയോ ഇല്ല. പിന്നാലെ വരുന്ന വാഹനം ശ്രദ്ധിക്കാതെ ഇടത്തുനിന്ന് വലതുവശത്തെ വഴിയിലേക്ക് പെട്ടെന്ന് തിരിയുന്ന സ്കൂട്ടർ. പിന്നാലെ വന്ന ബസ് ഡ്രൈവർ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലത്തേക്കു വളയ്ക്കാൻ പോകുകയാണെന്ന മുന്നറിയിപ്പ് സിഗ്നലോ സൂചനയോ ഇല്ല. പിന്നാലെ വരുന്ന വാഹനം ശ്രദ്ധിക്കാതെ ഇടത്തുനിന്ന് വലതുവശത്തെ വഴിയിലേക്ക് പെട്ടെന്ന് തിരിയുന്ന സ്കൂട്ടർ. പിന്നാലെ വന്ന ബസ് ഡ്രൈവർ ബ്രേക്ക് പിടിച്ചതുകൊണ്ട് മാത്രം ജീവൻ രക്ഷപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നൊരു വിഡിയോയാണിത്.

ADVERTISEMENT

പാലക്കാട് ചിറ്റൂരിനു സമീപമാണ് സംഭവം നടന്നത്. ഹോൺ അടിച്ചിട്ടും ശ്രദ്ധിക്കാതെ സ്കൂട്ടർ തിരിച്ചു എന്നാണ് ബസ് ഡ്രൈവർ പറയുന്നത്. എഴുന്നേറ്റുനിന്ന് ബ്രേക്ക് ചവിട്ടിയെന്നും ബസിൽ ക്യാമറയുണ്ടായതുകൊണ്ട് മാത്രമാണ് തെറ്റ് ആരുടെ ഭാഗത്താണ് എന്ന് എല്ലാവരും മനസ്സിലാക്കിയതെന്നും ഡ്രൈവർ പറയുന്നു. 

പ്രധാന റോഡുകളിലേക്ക് പ്രവേശിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ADVERTISEMENT

∙ പ്രധാന റോഡിലേക്ക് പ്രവേശിക്കുംമുമ്പ് ഇരുവശത്തുനിന്നും മറ്റു വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതിനുശേഷം മാത്രമേ പ്രധാന റോഡിലേക്ക് പ്രവേശിക്കാവൂ.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

ADVERTISEMENT

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിനു ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

∙ നാലുവരിപ്പാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.

∙ മീഡിയനിൽനിന്ന് തിരിഞ്ഞ് പെട്ടെന്ന് വാഹനത്തിന്റെ മുമ്പിലേക്ക് ചെന്നാൽ ഡ്രൈവർക്ക് പ്രതികരിക്കാൻ പോലും സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് സുരക്ഷിതമെന്ന് തോന്നിയാൽ മാത്രമേ തിരിയാവൂ.

∙ റൗണ്ട് എബൗട്ടുകളിൽ ആദ്യം പ്രവേശിക്കുന്ന വാഹനത്തിനായിരിക്കണം മുൻഗണന, കൂടാതെ മറ്റു വാഹനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്യരുത്

English Summary: Scooter Rider Negligence Could Caused Accident