സൂപ്പർഹിറ്റായി മഹീന്ദ്രയുടെ പുതിയ സ്കോർപ്പിയോ എന്‍. ബുക്കിങ് ആരംഭിച്ച് വെറും ഒരു മിനിറ്റിൽ ലഭിച്ചത് 25000 യൂണിറ്റിന്റെ ഓർഡർ. മുപ്പത് മിനിറ്റ് പിന്നിട്ടപ്പോൾ 1 ലക്ഷം ബുക്കിങ്ങും ലഭിച്ചെന്ന് മഹീന്ദ്ര പറയുന്നു. ഏകദേശം 18000 കോടി രൂപയുടെ മുല്യമുള്ള ബുക്കിങ് വാഹനത്തിന് ലഭിച്ചു എന്നാണ് കമ്പനി പറയുന്നത്.

സൂപ്പർഹിറ്റായി മഹീന്ദ്രയുടെ പുതിയ സ്കോർപ്പിയോ എന്‍. ബുക്കിങ് ആരംഭിച്ച് വെറും ഒരു മിനിറ്റിൽ ലഭിച്ചത് 25000 യൂണിറ്റിന്റെ ഓർഡർ. മുപ്പത് മിനിറ്റ് പിന്നിട്ടപ്പോൾ 1 ലക്ഷം ബുക്കിങ്ങും ലഭിച്ചെന്ന് മഹീന്ദ്ര പറയുന്നു. ഏകദേശം 18000 കോടി രൂപയുടെ മുല്യമുള്ള ബുക്കിങ് വാഹനത്തിന് ലഭിച്ചു എന്നാണ് കമ്പനി പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റായി മഹീന്ദ്രയുടെ പുതിയ സ്കോർപ്പിയോ എന്‍. ബുക്കിങ് ആരംഭിച്ച് വെറും ഒരു മിനിറ്റിൽ ലഭിച്ചത് 25000 യൂണിറ്റിന്റെ ഓർഡർ. മുപ്പത് മിനിറ്റ് പിന്നിട്ടപ്പോൾ 1 ലക്ഷം ബുക്കിങ്ങും ലഭിച്ചെന്ന് മഹീന്ദ്ര പറയുന്നു. ഏകദേശം 18000 കോടി രൂപയുടെ മുല്യമുള്ള ബുക്കിങ് വാഹനത്തിന് ലഭിച്ചു എന്നാണ് കമ്പനി പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റായി മഹീന്ദ്രയുടെ പുതിയ സ്കോർപ്പിയോ എന്‍. ബുക്കിങ് ആരംഭിച്ച് വെറും ഒരു മിനിറ്റിൽ ലഭിച്ചത് 25000 യൂണിറ്റിന്റെ ഓർഡർ. മുപ്പത് മിനിറ്റ് പിന്നിട്ടപ്പോൾ 1 ലക്ഷം ബുക്കിങ്ങും ലഭിച്ചെന്ന് മഹീന്ദ്ര പറയുന്നു.  ഏകദേശം 18000 കോടി രൂപയുടെ മുല്യമുള്ള ബുക്കിങ് വാഹനത്തിന് ലഭിച്ചു എന്നാണ് കമ്പനി പറയുന്നത്. ജൂലൈ മുപ്പതിന് രാവിലെ 11നാണ് ബുക്കിങ് ആരംഭിച്ചത്. വാഹനങ്ങളുടെ വിതരണം സെപ്റ്റംബർ 26ന് ആരംഭിക്കും. ആദ്യ 20000 യൂണിറ്റുകളുടെ വിതരണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കുമെന്നും കമ്പനി അറിയിക്കുന്നു. 

 

ADVERTISEMENT

മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നതെന്നും ബുക്കിങ് നിർത്തുന്നില്ലെന്നും മഹീന്ദ്ര അറിയിക്കുന്നത്. 21000 രൂപ നൽകി ഓൺലൈനായോ മഹീന്ദ്ര ഡീലർഷിപ്പ് വഴിയോ പുതിയ എസ്‍‌യുവി ബുക്ക് ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്ന 25000 പേർക്കായിരിക്കും നേരത്തേ പ്രഖ്യാപിച്ച പ്രാരംഭ വിലയിൽ വാഹനം ലഭിക്കുക. പുതിയ ഫിനാൻസ് സ്കീമും പ്രഖ്യപിച്ചിട്ടുണ്ട്. ഇതുപ്രകാരം 6.99 പലിശ നിരക്കിൽ 10 വർഷത്തെ കാലാവധിയിൽ വരെ വായ്പ ലഭിക്കും. കൂടാതെ ഓൺറോഡ് വിലയുടെ 100 ശതമാനം വരെ ലോണും ലഭിക്കുമെന്ന് മഹീന്ദ്ര അറിയിക്കുന്നു.

 

വില

 

ADVERTISEMENT

പെട്രോൾ, ഡീസൽ എൻജിനുകളിലായി ഒമ്പതു വകഭേദങ്ങളിൽ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതൽ 21.45 ലക്ഷം രൂപ വരെയാണ്. പെട്രോൾ എൻജിൻ അടിസ്ഥാന മോഡലായ ഇസഡ് 2ന് 11.99 ലക്ഷം രൂപയും ഡീസലിന് 12.49 ലക്ഷം രൂപയുമാണ് വില. ഇസഡ് 4 മോഡലിന്റെ പെട്രോൾ മാനുവലിന് 13.49 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 15.45 ലക്ഷം രൂപയുമാണ് വില. ഡീസൽ എൻജിൻ പതിപ്പിന്റെ മാനുവലിന് 13.99 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 15.95 ലക്ഷം രൂപയും.

 

ഇഡസഡ് 6 എന്ന വകഭേദം ഡീസൽ എൻജിനൊപ്പം മാത്രമാണ് ലഭിക്കുക. ഡീസൽ മാനുവലിന്റെ വില 14.99 ലക്ഷം രൂപയും ഡീസൽ ഓട്ടമാറ്റിക്കിന്റെ വില 16.95 ലക്ഷം രൂപയും. ഇസഡ് 8 മോഡലിന്റെ പെട്രോൾ മാനുവലിന് 16.99 ലക്ഷം രൂപയും പെട്രോൾ ഓട്ടമാറ്റിക്കിന് 18.95 ലക്ഷം രൂപയും ഡീസൽ മാനുവലിന് 17.49 ലക്ഷം രൂപയും ഡീസൽ ഓട്ടമാറ്റിക്കിന് 19.45 ലക്ഷം രൂപയുമാണ് വില. ഉയർന്ന വകഭേദമായ ഇസഡ്8 എല്ലിന്റെ പെട്രോൾ മാനുവൽ പതിപ്പിന് 18.99 ലക്ഷം രൂപയും പെട്രോൾ ഓട്ടമാറ്റിക്കിന് 20.95 ലക്ഷം രൂപയും ഡീസൽ മാനുവലിന് 19.49 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 21.45 ലക്ഷം രൂപയുമാണ് വില.

 

ADVERTISEMENT

ഇസഡ് 4, ഇസഡ് 8, ഇസഡ് 8 എൽ എന്നീ ഡീസൽ എൻജിൻ മോ‍ഡലുകളിൽ നാലു വീൽ ഡ്രൈവ് പതിപ്പും ലഭ്യമാണ്. രണ്ടു വീൽ ഡ്രൈവ് മോഡലിനെക്കാൾ 2.45 ലക്ഷം രൂപ അധികം നൽകിയാൽ 4x4 ഡ്രൈവ് മോഡൽ ലഭിക്കും. ഉയർന്ന വകഭേദമായി ഇസഡ് 8 എല്ലിൽ ആറ് സീറ്റ് വകഭേദവും ലഭ്യമാണ്. 20000 രൂപ അധികം നൽകിയാല്‍ ആറു സീറ്റ് മോഡൽ ലഭിക്കും.

 

Image Source: Mahindra

കരുത്തൻ എൻജിനുകൾ

 

മഹീന്ദ്ര ഥാർ, എക്സ്‍യുവി 700 എന്നിവയിൽ ഉപയോഗിക്കുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും 2.2 ലീറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഡീസൽ എൻജിൻ രണ്ടു ട്യൂണിങ്ങുകളിൽ ലഭിക്കും. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിന് 132 എച്ച്പി കരുത്തും 300 എൻഎം ടോർക്കുമുള്ള പതിപ്പും 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ് / ഗ്രാവൽ / സ്നോ, മഡ്, സാന്റ് എന്നീ ടെറൈൻ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സുകൾ.

 

സ്കോർപിയോയെക്കാൾ വലുത്

 

നിലവിലെ സ്കോർപിയോ ചെറിയ മാറ്റങ്ങൾ വരുത്തി ക്ലാസിക് എന്ന് പേരിൽ നിലനിർത്തിയാണ് സ്കോർപിയോ എൻ വിപണിയിലെത്തുക. പഴയ മോഡലിനെക്കാൾ 206 എംഎം നീളവും 97 എംഎം വീതിയുമുണ്ട്. എന്നാൽ ഉയരം 125 എംഎം കുറവാണ്. വീൽബെയ്സ് 70 എംഎം ഉയർന്നിട്ടുണ്ട്.

 

ആഡംബരം നിറഞ്ഞ ഇന്റീരിയർ

 

ആഡംബരം നിറഞ്ഞ ഇന്റീരിയറാണ്. ഡ്യുവൽടോണാണ് ഇന്റീരിയർ കളർ സ്കീം. പ്രീമിയം ലുക്കുള്ള ഡാർഷ്ബോർഡും സീറ്റുകളും. ഡാഷ്ബോർഡിൽ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റർ ഡിജിറ്റൽ എംഐഡി ഡിസ്പ്ലെയും സ്പോർട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സറൗണ്ട് സിസ്റ്റമുള്ള 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് പുതിയ സ്കോർപിയോയിൽ. കൂടാതെ ആറ്, ഏഴ് എന്നിങ്ങനെ വ്യത്യസ്ത ലേഔട്ടിലുള്ള സീറ്റിങ് അറേഞ്ചുമെന്റുകളുമുണ്ട്.

 

സ്റ്റൈലിഷ് ഡിസൈൻ

 

അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ സ്കോർപിയോയുടെ വരവ്. മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വാഹനമാണ് സ്കോർപിയോ എൻ. എക്സ്‌യുവി 700 ന് സമാനമായ ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയർഡാം എന്നിവയുണ്ട്. സിൽവർ നിറത്തിലുള്ള സ്കിഡ് പ്ലേറ്റുകള്‍. ഡ്യുവൽ പോഡ് ഹെഡ്‌ലാംപും മസ്കുലർ ഷോൾഡർ ലൈനുമുണ്ട്. വശങ്ങളിൽ മസ്കുലറായ വീൽആർച്ചുകളാണ്. പിൻഭാഗവും മനോഹരം തന്നെ. മുംബൈയിലെ മഹീന്ദ്ര ഇന്ത്യ ഡിസൈൻ സ്റ്റുഡിയോയിൽ ഡിസൈൻ ചെയ്ത് ചെന്നൈയിലെ മഹീന്ദ്ര റിസർച്ച് വാലിയിൽ എൻജിനീയറിങ് ചെയ്താണ് വാഹനം പുറത്തിറങ്ങുന്നത്.

 

English Summary: Mahindra Scorpio-N Clocks Over 25,000 Bookings In A Minute, Registers 1 Lakh Bookings On Opening Day