ഗുരുതരമായ ബ്രേക്ക് തകരാറിനെ തുടർന്ന് അപകടങ്ങൾക്ക് സാധ്യത, ഫെരാരി നോർത്ത് അമേരിക്ക 23,555 കാറുകൾ തിരിച്ചുവിളിച്ചു. 2005 മുതൽ വിൽപന നടത്തിയവയിൽ ആകെ 19 മോഡലുകൾക്കാണ് തകരാറുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് തിരികെ വിളി ലഭിച്ചത്. എഫ്എഫ്, എഫ്8 ട്രിബ്യൂട്ടോ, പോർട്ടോഫിനോ, ലിമിറ്റഡ് മോഡലുകളായ ലാഫെരാരി എന്നിവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുതരമായ ബ്രേക്ക് തകരാറിനെ തുടർന്ന് അപകടങ്ങൾക്ക് സാധ്യത, ഫെരാരി നോർത്ത് അമേരിക്ക 23,555 കാറുകൾ തിരിച്ചുവിളിച്ചു. 2005 മുതൽ വിൽപന നടത്തിയവയിൽ ആകെ 19 മോഡലുകൾക്കാണ് തകരാറുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് തിരികെ വിളി ലഭിച്ചത്. എഫ്എഫ്, എഫ്8 ട്രിബ്യൂട്ടോ, പോർട്ടോഫിനോ, ലിമിറ്റഡ് മോഡലുകളായ ലാഫെരാരി എന്നിവ ഉൾപ്പെട്ട നീണ്ട നിര തന്നെ നോർത്ത് അമേരിക്കയിൽ തിരികെ വിളിച്ചിട്ടുണ്ട്. 

ADVERTISEMENT

എന്നാൽ ഇന്ത്യയിൽ വിൽക്കുന്ന മോഡലുകൾക്ക് ഒന്നും മരനെല്ലോയിൽ നിന്ന് ഇത്തരത്തിൽ അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്നാണ് ഇന്ത്യൻ ഫെരാരി വക്താക്കൾ അവകാശപ്പെടുന്നത്. ബ്രേക്ക് ഫ്ലുയിഡ് റിസർവോയറിന്റെ അടപ്പിനു തകരാർ സംഭവിച്ചിട്ടുള്ളതിനാൽ അപകടത്തിനു കാരണമാകാമെന്നാണ് ഫെരാരി അധികൃതർ കണ്ടെത്തിയത്. റിസർവോയറിനുള്ളിൽ ചൂട് ബാധിക്കുന്നതോടെ വാക്വം രൂപപ്പെടുന്നതായും ഇതു മൂലം ബ്രേക്ക് ഫ്ലൂയിഡ് നഷ്ടപ്പെടാനോ ചോർച്ചയ്ക്കോ കാരണമാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  

ADVERTISEMENT

തന്മൂലം ബ്രേക്ക് ഭാഗികമായോ പൂർണമായോ നഷ്ടപ്പെടുമെന്നാണ് സൂചന. 2022 സെപ്റ്റംബർ 24 മുതൽ ഉടമകൾക്ക് ഔദ്യോഗികമായി അറിയിപ്പ് നൽകുമെന്നാണ് വക്താക്കൾ പറയുന്നത്. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ സർവീസ് ടെക്നീഷ്യൻമാരുടെ നേതൃത്വത്തിൽബ്രേക്ക് ഫ്ലൂയിഡ് റിസർവോയർ ക്യാപ് മാറ്റുകയും വാഹനത്തിന്റെ ലോ ബ്രേക്ക് ഫ്ലൂയിഡ് സന്ദേശം അപ്ഡേറ്റ് ചെയ്യുകയും ചെയ്യുമെന്നാണ് സൂചന. കഴിഞ്ഞ ഒക്ടോബറിൽ കമ്പനി ഫെരാരി 458, 488 എന്നീ മോഡലുകളിൽ ഇതേ വിധത്തിൽ 10000 മോഡലുകൾ തിരികെ വിളിച്ചിരുന്നു. 

ADVERTISEMENT

ഫെരാരിയുടെ ഇന്ത്യൻ പോർട്ഫോളിയോയിൽ നിലവിൽ റോമ, എഫ്8 ട്രിബ്യൂട്ടോ, എഫ്8 സ്പോഡർ, പോർട്ടോഫിനോ എം, എസ്എഫ്90 സ്ട്രാഡേൽ എന്നിവയും ഉൾപ്പെടും. 296 ജിടിബി ഉടൻ ഇന്ത്യയിൽ അറങ്ങേറ്റം കുറിക്കുമെന്ന സൂചനകളും നിർമാതാക്കൾ മുൻപ് നൽകിയിരുന്നു. 

English Summary: Ferrari Recalls over 23,000 Cars for Possible Brake Failure