സുസുക്കി ജിംനിയുടെ ഇന്ത്യൻ പതിപ്പ് 5 സീറ്റ് വകഭേദമായിരിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പരീക്ഷണയോട്ടം നടത്തുന്ന അഞ്ചു ഡോർ പതിപ്പിന്റെ വിഡിയോകളും പുറത്തുവന്നു. എന്നാൽ 5 സീറ്റ് വകഭേദം മാത്രമല്ല, ഏഴു സീറ്റ് വകഭേദവും മാരുതി വിപണിയിലെത്തിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ വാർത്തകൾ. വലുപ്പം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുസുക്കി ജിംനിയുടെ ഇന്ത്യൻ പതിപ്പ് 5 സീറ്റ് വകഭേദമായിരിക്കുമെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. പരീക്ഷണയോട്ടം നടത്തുന്ന അഞ്ചു ഡോർ പതിപ്പിന്റെ വിഡിയോകളും പുറത്തുവന്നു. എന്നാൽ 5 സീറ്റ് വകഭേദം മാത്രമല്ല, ഏഴു സീറ്റ് വകഭേദവും മാരുതി വിപണിയിലെത്തിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ വാർത്തകൾ. വലുപ്പം കൂടിയ ജിംനിയുടെ വിഡിയോ പുറത്തുവന്നതോടെയാണ് ഇത്തരത്തിലൊരു അഭ്യൂഹങ്ങൾ ശക്തമാകുന്നത്. എന്നാൽ മാരുതി സുസുക്കി വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

ADVERTISEMENT

ഓട്ടോ എക്സ്പോയിൽ പ്രദർശനം

2020ൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ജിംനിയുടെ മൂന്നു ഡോർ പതിപ്പിനെ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് 5 ഡോർ പതിപ്പ് ഇന്ത്യയിലെത്തുമെന്ന വാർത്തകൾ പുറത്തുവന്നത്. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ജിംനിയുടെ അഞ്ച് ഡോർ ഇന്ത്യൻ പതിപ്പ് പുറത്തിറക്കും.

ADVERTISEMENT

സുസുക്കി ഓൾഗ്രിപ്പ് പ്രോ

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയിലുള്ള ഓൾഗ്രിപ്പ് ഓൾവീൽ ഡ്രൈവ് സാങ്കേതിക വിദ്യയുടെ ഏറ്റവും അഡ്വാൻസിഡ് മോഡായ ഓൾഗ്രിപ്പ് പ്രോയാണ് ജിംനിയിൽ. കഠിനമായ ഓഫ് റോഡ് സാഹചര്യങ്ങളിലും മികച്ച പ്രകടനം ഇത് കാഴ്ചവയ്ക്കും. ഫോർവീൽ ഡ്രൈവ് ഹൈ, ഫോർവീൽ ഡ്രൈവ് ലോ എന്നി മോഡുകളും ഇതിലുണ്ട്. 

ADVERTISEMENT

ഇന്റീരിയറിലും ചെറിയ മാറ്റങ്ങള്‍

വിദേശ രാജ്യങ്ങളിൽ വിപണിയിലുള്ള വാഹനത്തിൽനിന്ന് ഇന്റീരിയറിൽ  ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കാം. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിക്കുന്നത്. സീറ്റുകളുടെ നിലവാരവും പുതിയ ഇൻഫോടെയ്ൻമെന്റ് സംവിധാനവും ഇന്ത്യൻ നിലവാരത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.

മൈൽഡ് ഹൈബ്രിഡ് എൻജിൻ

സുസുക്കിയുടെ നിരവധി ഇന്ത്യൻ വാഹനങ്ങളിൽ ഉപയോഗിക്കുന്ന മൈൽഡ് ഹൈബ്രിഡ് എൻജിനായിരിക്കും ജിംനിയിൽ.കെ15സി 1.5 ലീറ്റർ ഡ്യുവൽജെറ്റ് എൻജിന് 5 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടമാറ്റിക് വകഭേദങ്ങളും പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റി വയ്ക്കപ്പെട്ടിരുന്ന ഇന്ത്യ ഓട്ടോ എക്സ്പോയുടെ 2023 പതിപ്പിലെ ഹോട്ട് അട്രാക്‌ഷനായിരിക്കും ജിംനി. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നിവയ്ക്ക് നേരിട്ട് വെല്ലുവിളി സൃഷ്ടിക്കുന്ന വിധത്തിലായിരിക്കും നിർമാതാക്കൾ ഇന്ത്യയിൽ വാഹനം പൊസിഷൻ ചെയ്യുന്നത്.

English Summary: Maruti Suzuki Planning 7 Seat Jimny ?