വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി(ബില്‍ഡ് യുര്‍ ഡ്രീംസ്) ഇന്ത്യയില്‍ ആദ്യമായി സീല്‍ അവതരിപ്പിച്ചു. ടെസ്‌ലയുടെ മോഡല്‍ 3യുടെ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന ബി.വൈ.ഡി സീല്‍ ഓട്ടോ എക്‌സ്‌പോ 2023ലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം നാലാം പാദത്തില്‍ സീല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി(ബില്‍ഡ് യുര്‍ ഡ്രീംസ്) ഇന്ത്യയില്‍ ആദ്യമായി സീല്‍ അവതരിപ്പിച്ചു. ടെസ്‌ലയുടെ മോഡല്‍ 3യുടെ എതിരാളിയെന്ന് വിശേഷിപ്പിക്കുന്ന ബി.വൈ.ഡി സീല്‍ ന്യൂഡൽഹി ഓട്ടോ എക്‌സ്‌പോ 2023ലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം നാലാം പാദത്തില്‍ സീല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും അതേസമയത്തു തന്നെ വില്‍പനയും തുടങ്ങുമെന്നും ബി.വൈ.ഡി അറിയിച്ചു.

ഈ വര്‍ഷം അവസാനത്തില്‍ തന്നെയായിരിക്കും സീലിന്റെ ഇന്ത്യന്‍ വിപണിയിലെ വിലയും പുറത്തുവിടുക. ബി.വൈ.ഡിയുടെ സമുദ്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ സീരിസില്‍ പെടുന്നതാണ് സീലിന്റേയും ഡിസൈന്‍. ഓള്‍ ഗ്ലാസ് സണ്‍, നാല് ബൂമറാങുകളുടെ ആകൃതിയിലുള്ള പകല്‍ സമയത്തെ എല്‍.ഇ.ഡി ലൈറ്റുകള്‍, ഫ്‌ളഷ് ഫിറ്റിങ് ഡോര്‍ ഹാന്‍ഡിലുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈന്‍, പിന്‍ഭാഗത്ത് മുഴുനീള എല്‍.ഇ.ഡി ലൈറ്റ് ബാര്‍ എന്നിവയെല്ലാം സീലിന്റെ സവിശേഷ ഡിസൈനിന് മാറ്റു കൂട്ടുന്നതാണ്. 

ADVERTISEMENT

അട്ടോ 3 എസ്.യു.വി, ഇ6 എംപിവി എന്നിവയിലേതുപോലെ റൊട്ടേറ്റിങ് ടച്ച്‌സ്‌ക്രീനാണ് സീലിലെ മറ്റൊരു സവിശേഷത. 15.6 ഇഞ്ച് നീളമുണ്ട് ഈ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയ്ക്ക്. ഡ്രൈവറുടെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിന് 10.25 ഇഞ്ച് വലുപ്പമുണ്ട്. വ്യത്യസ്ത ഡ്രൈവിങ് മോഡുകള്‍ തെരഞ്ഞെടുക്കാനും വിന്‍ഡ്‌സ്‌ക്രീന്‍ ചൂടാക്കാനും ഓഡിയോ സിസ്റ്റത്തിന്റെ ശബ്ദം കൂട്ടാനും കുറയ്ക്കാനും അടക്കം നിരവധി ഫീച്ചറുകള്‍ ഇതിലൂടെ തെരഞ്ഞെടുക്കാം. രണ്ട് വയര്‍ലെസ് ചാര്‍ജിങ് പാഡുകളും സീലില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

മറ്റൊരു പ്രധാന സവിശേഷത ഡ്രൈവിങ് റേഞ്ചാണ്. രണ്ട് ബാറ്ററി പാക്കുകളില്‍ ഏതു വേണമെന്ന് സീല്‍ ഉടമകള്‍ക്കു തീരുമാനിക്കാം. ആദ്യത്ത 61.4kWhയൂണിറ്റിന്റെ ബാറ്ററിക്ക് ഒറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. എന്നാല്‍ രണ്ടാമത്തെ 82.5kWh യൂണിറ്റിന്റെ ബാറ്ററിയുടെ റേഞ്ച് 700 കിലോമീറ്ററാണ്. 100kW വേഗതയില്‍ ആദ്യത്തെ ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ കൂടുതല്‍ വലിയ രണ്ടാം ബാറ്ററി 150kW വേഗത്തില്‍ ചാര്‍ജു ചെയ്യും. ഓള്‍ വീല്‍ ഡ്രൈവ് സപ്പോര്‍ട്ട് ചെയ്യുന്ന ഡുവല്‍ മോട്ടോര്‍ പവര്‍ സ്‌ട്രെയിനായിരിക്കും ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സീലിലുണ്ടാവുക. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 3.8 സെക്കന്റില്‍ കുതിക്കാന്‍ സീലിന് കഴിയും. 

ADVERTISEMENT

ഈ വര്‍ഷം സെപ്തംബറോടെ സീലിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ ഒക്ടോബറില്‍ പുറത്തിറക്കുന്ന സീലിന് ഏകദേശം 70 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില. സീലിന് പുറമേ 33.99 ലക്ഷം രൂപയുടെ അട്ടോ 3 മോഡലും ബി.വൈ.ഡി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു. 34.49 ലക്ഷം രൂപയുടെ പ്രത്യേകം പച്ച നിറത്തിലുള്ള ലിമിറ്റഡ് എഡിഷന്‍ അട്ടോ 3 വെര്‍ഷനും കമ്പനി എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

English Summary: Auto Expo 2023 byd seal ev sedan Confirmed for India