ഇലക്ട്രിക് തരംഗവുവായി പതിനാറാമത് ഓട്ടോഎക്സ്പോ. കോവി‍ഡിന് മൂലം ഒരു വർഷം നീട്ടിവച്ചെങ്കിലും ഓട്ടോഎക്സ്പോയുടെ ആവേശങ്ങൾക്ക് കുറവൊന്നുമില്ല. മാധ്യമങ്ങള്‍ക്കു വേണ്ടി മാത്രമായി മാറ്റിവെച്ചിട്ടുള്ള രണ്ടു ദിവസങ്ങളില്‍ ആദ്യ ദിവസം പൂര്‍ത്തിയായപ്പോള്‍ 59 വാഹനങ്ങളാണ് ഓട്ടോ എക്‌സ്‌പോയിലൂടെ പുറംലോകം കണ്ടത്.

ഇലക്ട്രിക് തരംഗവുവായി പതിനാറാമത് ഓട്ടോഎക്സ്പോ. കോവി‍ഡിന് മൂലം ഒരു വർഷം നീട്ടിവച്ചെങ്കിലും ഓട്ടോഎക്സ്പോയുടെ ആവേശങ്ങൾക്ക് കുറവൊന്നുമില്ല. മാധ്യമങ്ങള്‍ക്കു വേണ്ടി മാത്രമായി മാറ്റിവെച്ചിട്ടുള്ള രണ്ടു ദിവസങ്ങളില്‍ ആദ്യ ദിവസം പൂര്‍ത്തിയായപ്പോള്‍ 59 വാഹനങ്ങളാണ് ഓട്ടോ എക്‌സ്‌പോയിലൂടെ പുറംലോകം കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് തരംഗവുവായി പതിനാറാമത് ഓട്ടോഎക്സ്പോ. കോവി‍ഡിന് മൂലം ഒരു വർഷം നീട്ടിവച്ചെങ്കിലും ഓട്ടോഎക്സ്പോയുടെ ആവേശങ്ങൾക്ക് കുറവൊന്നുമില്ല. മാധ്യമങ്ങള്‍ക്കു വേണ്ടി മാത്രമായി മാറ്റിവെച്ചിട്ടുള്ള രണ്ടു ദിവസങ്ങളില്‍ ആദ്യ ദിവസം പൂര്‍ത്തിയായപ്പോള്‍ 59 വാഹനങ്ങളാണ് ഓട്ടോ എക്‌സ്‌പോയിലൂടെ പുറംലോകം കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇലക്ട്രിക് തരംഗവുവായി പതിനാറാമത് ഓട്ടോഎക്സ്പോ. കോവി‍ഡിന് മൂലം ഒരു വർഷം നീട്ടിവച്ചെങ്കിലും ഓട്ടോഎക്സ്പോയുടെ ആവേശങ്ങൾക്ക് കുറവൊന്നുമില്ല. മാധ്യമങ്ങള്‍ക്കു വേണ്ടി മാത്രമായി മാറ്റിവെച്ചിട്ടുള്ള രണ്ടു ദിവസങ്ങളില്‍ ആദ്യ ദിവസം പൂര്‍ത്തിയായപ്പോള്‍ 59 വാഹനങ്ങളാണ് ഓട്ടോ എക്‌സ്‌പോയിലൂടെ പുറംലോകം കണ്ടത്. ഭാവിയിലെ വാഹനങ്ങള്‍ എങ്ങനെയിരിക്കുമെന്നും ഇലക്ട്രിക് വാഹന വിപണിയുടെ ഭാവിയേയും കുറിച്ചുള്ള നിരവധി സൂചനകളാണ് എക്‌സ്‌പോയുടെ ആദ്യ ദിവസം തന്നെ ലഭിച്ചിരിക്കുന്നത്. ജനുവരി 18 വരെ നീളുന്ന ഓട്ടോ എക്‌സ്‌പോയുടെ ആദ്യ ദിവസം കണ്ട ശ്രദ്ധേയമായ കാഴ്ചകളിലൂടെ നോക്കാം. 

 

ADVERTISEMENT

മാരുതി സുസുക്കി – ആദ്യ ദിനത്തിലെ പ്രധാന ആകർഷണം മാരുതി സുസുക്കിയുടെ ഇലക്ട്രിക് കൺസെപ്റ്റ് എസ്‌യുവിയായ ഇവിഎക്സ് ആയിരുന്നു. മാരുതി സുസുക്കിയുടെ ഭാവിയിലെ വൈദ്യുത വാഹനങ്ങളിലേക്കുള്ള ചൂണ്ടു പലക കൂടിയാണിത്. ക്രെറ്റയുടെ വലിപ്പവും 550കിലോമീറ്റര്‍ റേഞ്ചുമുള്ള ഇവിഎക്സ്2025ല്‍ നിരത്തുകളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. 

 

എം.ജി മോട്ടോഴ്‌സ് - പുതുതലമുറ ഹെക്ടറിന്റെ വില ഓട്ടോ എക്‌സ്‌പോയിലാണ് എംജി മോട്ടോഴ്‌സ് പുറത്തുവിട്ടത്. സുരക്ഷക്കും സൗകര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിട്ടുള്ള പുതു തലമുറ ഹെക്ടറിന് 14.72 ലക്ഷം രൂപയാണ് വില. കൂടാതെ ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യതയുള്ള എംജി 4ഉം പ്രദർശിപ്പിച്ചു. 

 

ADVERTISEMENT

ഗ്രീവ്‌സ് കോട്ടണ്‍ - ഹൈസ്പീഡ് ഇ സ്‌കൂട്ടറായ അംപിയര്‍ പ്രിമസ് അടക്കം ആറ് ഇരുചക്ര, മുചക്ര വാഹനങ്ങളാണ് ഗ്രീവ്‌സ് കോട്ടണ്‍ പുറത്തിറക്കിയത്. ഇപ്പോള്‍ തന്നെ ഇന്ത്യയിലാകെ ഈ വാഹനങ്ങള്‍ മുന്‍കൂര്‍ ബുക്കു ചെയ്യാനാകും. 

 

ജെബിഎം ഓട്ടോ - ആദ്യമായി ഇന്ത്യയില്‍ പൂര്‍ണമായും നിര്‍മിച്ച ഇലക്ട്രിക് ആഡംബര ബസായ ജെബിഎം ഗാലക്‌സിയാണ് അവതരിപ്പിച്ചത്. ജെബിഎമ്മിന്റെ ഏറ്റവും പുതിയ സിറ്റി ബസും സ്റ്റാഫ് ബസും സ്‌കൂള്‍ ബസും അവര്‍ എക്‌സ്‌പോയിലെത്തിച്ചിരുന്നു. 

 

ADVERTISEMENT

അശോക് ലേയ്‌ലന്‍ഡ് - ഏഴ് വാഹനങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക വാഹന നിര്‍മാതാക്കളായ അശോക് ലേയ്‌ലന്‍ഡ് എക്‌സ്‌പോയുടെ ആദ്യ ദിനം തന്നെ അവതരിപ്പിച്ചത്. ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിള്‍, ഹൈഡ്രജന്‍ ഇന്റേണല്‍ കംബസ്റ്റണ്‍ എഞ്ചിന്‍(ICE) വെഹിക്കിള്‍, ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസ് വെഹിക്കിള്‍, ഇന്റര്‍സിറ്റി സി.എന്‍.ജി ബസ്, മിനി പാസഞ്ചര്‍ ബസ് എന്നിവയാണ് ഇവര്‍ അവതരിപ്പിച്ച വാഹനങ്ങള്‍. 

 

വിഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സ് - വോള്‍വോ ഗ്രൂപ്പിന്റേയും എയ്ഷര്‍ മോട്ടോറിന്റേയും സംയുക്ത സംരംഭമായ വിഇ കൊമേഴ്‌സ്യല്‍ വെഹിക്കിള്‍സും നിരവധി വാഹനങ്ങള്‍ പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഇലക്ട്രിക് ഇന്റര്‍സിറ്റി കോച്ചായ എയ്ഷര്‍ പ്രൊ 2049 ഇലക്ട്രിക് 4.9 ടി ജിവിഡബ്ല്യു ട്രക്കിന് 13.5 മീറ്ററാണ് നീളം. എല്‍.എന്‍.ജിയില്‍ ഓടുന്ന എയ്ഷര്‍ പ്രൊ 8055 എല്‍എന്‍ജി/സിഎന്‍ജി ട്രക്കും വോള്‍വോ എഫ്എം എല്‍എന്‍ജി 420 4*2 ട്രാക്ടറും വിഇ അവതരിപ്പിച്ചു. ആഡംബര ബസുകളുടെ കൂട്ടത്തിലേക്കായി വോള്‍വോ തങ്ങളുടെ 15എം വോള്‍വോ 9600 ലക്ഷ്വറി കോച്ച് പുറത്തിറക്കുകയും ചെയ്തു. 

 

ഹ്യുണ്ടേയ് മോട്ടോര്‍ - ഹ്യുണ്ടേയുടെ അയോണിക് 5 എസ്‌യുവിയുടെ വില പ്രഖ്യാപിച്ചത് ഓട്ടോ എക്‌സ്‌പോ വേദിയില്‍ വെച്ചായിരുന്നു.44.95 ലക്ഷം രൂപയുണ് ഹ്യുണ്ടേയുടെ ആഡംബര ഇലക്ട്രിക് എസ്‍യുവിയുടെ എക്സ്ഷോറൂം വില. ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് അയോണിക് 5 പുറത്തിറക്കിയത്. ഹ്യുണ്ടയുടെ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്‌ഫോം(E-GMP) ഉള്ള ഇന്ത്യയിലെ ആദ്യ മോഡലാണിത്. 

 

കിയ ഇന്ത്യ - തങ്ങളുടെ ഭാവി വാഹനമായ ഇവി9നെക്കുറിച്ചുള്ള വിവരങ്ങള്‍ കിയ പുറത്തുവിട്ടു. 2020ലെ ഓട്ടോ എക്‌സ്‌പോയിലാണ് കിയ അവരുടെ കാര്‍ണിവല്‍ മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ പുറത്തിറക്കിയത്. ഇപ്പോള്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ഇതേ എംപിവിയുടെ പുതിയ രൂപമായി കാര്‍ണിവെല്‍ 2023 അഥവാ KA4 എന്ന നാലാം തലമുറ വാഹനം കിയ പുറത്തിറക്കി. കൂടാതെ ഇലക്ട്രിക് എസ്‍യുവി കൺസെപ്റ്റായ ഇവി 9ഉം കിയ പ്രദർശിപ്പിച്ചു. ഇന്ത്യയിലെ ഇലക്ട്രിക് വാഹന നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടായിരം കോടി രൂപ നിക്ഷേപിക്കുമെന്നാണ് കിയ അറിയിക്കുന്നത്. 

 

ബിവൈഡി - ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡി അവരുടെ പുതിയ ആഡംബര ഇലക്ട്രിക് കാറായ സീലിന്റെ വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്ത്യയില്‍ ഈ വര്‍ഷം അവസാന പാദത്തിലായിരിക്കും ബിവൈഡി സീല്‍ ഇറങ്ങുക. അട്ടോ 3യുടെ ലിമിറ്റഡ് എഡിഷനും ഓട്ടോഎക്‌സ്‌പോയില്‍ ബിവൈഡി പുറത്തിറക്കി. 

 

കമ്മിന്‍സ് ഗ്രൂപ്പ്- ഇന്ത്യയിലെ ആദ്യത്തെ ഫ്യുവല്‍ അഗ്നോസ്റ്റിക് എൻജിന്‍ പ്ലാറ്റ്‌ഫോം കമ്മിന്‍സ് ഗ്രൂപ്പ് പുറത്തിറക്കി. ഇന്റേണല്‍ കംപല്‍ഷന്‍ എൻജിന്‍ സാങ്കേതികവിദ്യയില്‍ ഓടുന്ന വാഹനങ്ങളില്‍ പോലും കാര്‍ബണ്‍ പുറംതള്ളല്‍ പരമാവധി കുറക്കുന്ന സാങ്കേതികവിദ്യയാണിത്. 

 

ലെക്‌സസ് ഇന്ത്യ - ആദ്യമായി ഓട്ടോ എക്‌സ്‌പോയിലെത്തിയ ലെക്‌സസ് ഇന്ത്യ ആര്‍.എക്‌സിന്റെ അഞ്ചാം തലമുറ വാഹനം പുറത്തിറക്കി. 

 

അതുല്‍ ഗ്രീന്‍ടെക് പ്രൈവറ്റ് ലിമിറ്റഡ് - രണ്ട് ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങളാണ് ഇവര്‍ പുറത്തിറക്കിയത്. അതുല്‍ മൊബിലി, അതുല്‍ എനര്‍ജി എന്നിവയാണത്. 

 

മാറ്റര്‍ - പുതു തലമുറ ഇ.വി ആശയങ്ങള്‍ക്കൊപ്പം മാറ്റര്‍ ബൈക്കിന്റെ 6KWh വേരിയന്റും കമ്പനി പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഗിയറുള്ള ഇ ബൈക്കാണ് മാറ്റര്‍ ബൈക്ക്. 

 

ടോര്‍ക്ക് മോട്ടോഴ്‌സ് - ക്രാറ്റോസ് എക്‌സ് എന്ന സ്‌റ്റൈലിഷ് ഇ ബൈക്കാണ് ടോര്‍ക്ക് മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോ 2023ല്‍ അവതരിപ്പിച്ചത്. 

 

മെറ്റ ആന്റ് എഫ്എഡിഎ- ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയും ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷനും കൈ കോര്‍ത്താണ് ഓട്ടോ എക്‌സ്‌പോയില്‍ എത്തിയത്. ഓട്ടോ ഡീലര്‍മാര്‍ക്ക് എങ്ങനെ ഓണ്‍ലൈനില്‍ ഉപഭോക്താക്കളിലേക്ക് ഫലപ്രദമായി എത്താനാകുമെന്നതിനെക്കുറിച്ചാണ് ഇവര്‍ക്ക് പറയാനുണ്ടായിരുന്നത്. മെറ്റയും എഫ്എഡിഎയും ചേര്‍ന്ന് രാജ്യത്തെ 3000 ഓട്ടോ ഡീലര്‍മാര്‍ക്ക് പരിശീലനം നല്‍കും. 

 

കീവേ ഇന്ത്യ - റെട്രോടാസ്റ്റിക് എസ്ആര്‍250യാണ് കീവേ പുറത്തിറക്കിയത്. ബിബൈക്ക് എന്നറിയപ്പെടുന്ന ബെന്നലി ബൈക്ക് വഴിയാണ് ഇത് വില്‍ക്കുക. 1.49 ലക്ഷം രൂപയാണ് നിയോ റിട്രോ സ്റ്റൈലിലുള്ള ബൈക്കിന്റെ വില.

 

ടാറ്റ മോട്ടോഴ്‌സ് - ഇന്ത്യയിലെ ആദ്യത്തെ ഓള്‍ വീല്‍ ഡ്രൈവ് ഇലക്ട്രിക് എസ്‌യുവി ഹാരിയര്‍ ഇ.വിയാണ് ടാറ്റ പുറത്തിറക്കിയത്. ഇതിന് പുറമേ കേർവ്, അവിന്യ, സിയറ തുടങ്ങി അഞ്ച് ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പടെ 12 കാറുകളും ഒരു ഹൈഡ്രഡന്‍ ഇന്ധനമാക്കിയ ട്രക്ക് ഉള്‍പ്പടെ 14 ട്രക്കുകളും ടാറ്റ മോട്ടോഴ്‌സ് ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. തങ്ങളുടെ പുതിയ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന ഇപ്പോഴത്തെ കണ്‍സെപ്റ്റ് കാര്‍ 2025ല്‍ അവതരിപ്പിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് പറയുന്നത്.

 

ഹെക്‌സാള്‍ മോട്ടോഴ്‌സ് - ഇലക്ട്രിക് കാര്‍ഗോ എല്‍5, ഇലക്ട്രിക് പാസഞ്ചര്‍ എല്‍5 വാഹനങ്ങളെയാണ് ഹെക്‌സാള്‍ മോട്ടോഴ്‌സ് പുറത്തിറക്കിയത്. ഡ്രൈവര്‍ക്ക് പുറമേ 41 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇലക്ട്രിക് സിറ്റി ബസും ഹെക്‌സാള്‍ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു.

 

English Summary: Auto Expo 2023 Day one Highlights