റോഡ് അപകടങ്ങൾ ഭൂരിഭാഗവും അശ്രദ്ധകൊണ്ട് ഉണ്ടാകുന്നതാണ്. മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ തിരിക്കുകയും വളയ്ക്കുകയും ചെയ്യുമ്പോൾ അപകടത്തിൽ പെടുന്നത് നിരപരാധികളായിരിക്കും. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അപകടം നടന്ന സ്ഥലം വ്യക്തമല്ല. ഈ മാസം ആദ്യമാണ് സംഭവം. നാലുവരി പാതിയിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോഡ് അപകടങ്ങൾ ഭൂരിഭാഗവും അശ്രദ്ധകൊണ്ട് ഉണ്ടാകുന്നതാണ്. മറ്റു വാഹനങ്ങളെ ശ്രദ്ധിക്കാതെ തിരിക്കുകയും വളയ്ക്കുകയും ചെയ്യുമ്പോൾ അപകടത്തിൽ പെടുന്നത് നിരപരാധികളായിരിക്കും. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അപകടം നടന്ന സ്ഥലം വ്യക്തമല്ല. ഈ മാസം ആദ്യമാണ് സംഭവം.

നാലുവരി പാതയിലെ ഇടതുവശത്തെ ലൈനിലൂടെ പോയ്ക്കൊണ്ടിരുന്ന ബൈക്ക് യാത്രികൻ പെട്ടെന്ന് വലതുവശത്തേക്ക് തിരിക്കാൻ ശ്രമിച്ചതാണ് അപകടകാരണം. പിന്നിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാതെ മീഡിയന് ഇടയിലുള്ള ഗാപ്പിലൂടെ എതിർ ദിശയിലെ ലൈനിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ കാർ വന്ന് ഇടിക്കുകയായിരുന്നു.

ADVERTISEMENT

ബൈക്ക് യാത്രികന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണം. കാർ ഡ്രൈവർക്ക് പ്രതികരിക്കാനുള്ള സമയം പോലും ലഭിച്ചില്ലെന്ന് വിഡിയോ ശ്രദ്ധിച്ചാൽ മനസിലാകും. ബൈക്കിൽ ഒരു കുട്ടി അടക്കം മൂന്നുപേരുണ്ടായിരുന്നു. ഇവർക്ക് കാര്യമായ പരുക്കുകൾ ഏറ്റിട്ടില്ലെന്നാണ് സൂചന.

വളയ്ക്കുമ്പോൾ ശ്രദ്ധിക്കൂ

ADVERTISEMENT

∙ നാലുവരി പാതയിൽ വലതുവശത്തു കൂടി പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകണം.

∙ വലതുവശത്തെ ലൈനിലൂടെ പോകുന്ന വാഹനങ്ങളുടെ വേഗം നമ്മുടെ കണക്കൂട്ടലിൽ ആയിരിക്കില്ല. അതുകൊണ്ട് വാഹനം പോയതിന് ശേഷം മാത്രം തിരിയാൻ ശ്രമിക്കുക.

ADVERTISEMENT

∙ നാലു വരിപാതയാണെങ്കിലും നമ്മുടെ സുരക്ഷയെക്കരുതി ഇടതു വശവും വലതു വശവും നോക്കി വേണം റോഡിലേക്ക് പ്രവേശിക്കാൻ.

English Summary: When Bike Rider Negligence Results in an Accident