വെര്‍ട്ടസിന്റെ പുത്തന്‍ വകഭേദങ്ങള്‍ പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍. ജൂണില്‍ പുതിയ നിറങ്ങളും സ്‌പെഷല്‍ എഡിഷനും 1.5 ടി.എസ്.ഐ മാനുവല്‍ വേരിയന്റും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 7 സ്പീഡ് ഡി.എസ്.ജി ഗിയര്‍ ബോക്‌സാണ് നിലവില്‍ വെര്‍ട്ടസിന്റെ 1.5 എഞ്ചിനുള്ളത്. മാനുവല്‍ പതിപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെര്‍ട്ടസിന്റെ പുത്തന്‍ വകഭേദങ്ങള്‍ പുറത്തിറക്കാന്‍ ഫോക്‌സ്‌വാഗണ്‍. ജൂണില്‍ പുതിയ നിറങ്ങളും സ്‌പെഷല്‍ എഡിഷനും 1.5 ടി.എസ്.ഐ മാനുവല്‍ വേരിയന്റും പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ 7 സ്പീഡ് ഡി.എസ്.ജി ഗിയര്‍ ബോക്‌സാണ് നിലവില്‍ വെര്‍ട്ടസിന്റെ 1.5 എഞ്ചിനുള്ളത്. മാനുവല്‍ പതിപ്പ് പുറത്തിറങ്ങുന്നതോടെ ഈ കരുത്തുറ്റ എഞ്ചിനുള്ള വെര്‍ട്ടസിന്റെ വില കുറഞ്ഞ മോഡലായും ഇത് മാറും.

ADVERTISEMENT

സ്ലാവിയ, കുഷാക്, ടെയ്ഗൂണ്‍ തുടങ്ങിയ കാറുകളിലുള്ള 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സായിരിക്കും ഫോക്‌സ്‌വാഗണ്‍ വെര്‍ട്ടസിന് നല്‍കുക.150hpയും 250Nm ടോര്‍ക്കും പുറത്തെടുക്കാന്‍ ശേഷിയുള്ള എഞ്ചിനാണ് 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍. ഈ മോഡല്‍ പുറത്തിറങ്ങുന്നതോടെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് നല്‍കുന്ന ഫോക്‌സ്‌വാഗന്റെ ഇന്ത്യ 2.0 പ്രൊജക്ടിലെ ഏക മോഡലായും വെര്‍ട്ടസ് മാറും. 

ADVERTISEMENT

160എച്ച്പി കരുത്തുള്ള ടര്‍ബോ പെട്രോള്‍ എഞ്ചിനില്‍ മാനുവലും ഓട്ടോമാറ്റിക്കും ഗിയര്‍ബോക്‌സുകളുമായി ഹ്യുണ്ടയ് പുതിയ വെര്‍ന പുറത്തിറക്കാനിരിക്കുകയാണ്. ഇതിനുള്ള മറുപടിയാണ് വെര്‍ട്ടസിന്റെ പുതിയ പതിപ്പുകളെന്നാണ് കരുതപ്പെടുന്നത്. മിഡ് സൈസ് സെഡാനുകളില്‍ ഇത് മത്സരം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. 

ADVERTISEMENT

ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷന്‍ എന്ന പേരിലായിരിക്കും വെര്‍ട്ടസിന്റെ ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കുക. ഇതിനും മാനുവലും ഓട്ടോമാറ്റിക്കും മോഡലുകളുണ്ടായിരിക്കും. ഡിപ്പ് ബ്ലാക്ക് പേള്‍ ഫിനിഷിലായിരിക്കും ഈ സ്‌പെഷല്‍ എഡിഷന്‍ കാറുകള്‍ പുറത്തിറങ്ങുക. ഫോക്‌സ്‌വാഗന്റെ എല്ലാ വെര്‍ട്ടസ് മോഡലുകളിലും ലാവ ബ്ലൂ ഷെയ്ഡും നല്‍കും. സ്ലാവിയക്കും കുഷാക്കിനും ഈ ജനപ്രിയ നിറം ഷെയ്ഡുകള്‍ പകര്‍ന്നു നല്‍കാനും ഫോക്‌സ്‌വാഗന് പദ്ധതിയുണ്ട്. 

വെര്‍ട്ടസിന്റെ 1.5 ടി.എസ്.ഐ എഞ്ചിനും 7 സ്പീഡ് ഡി.എസ്.ഡി ഗിയര്‍ ബോക്‌സുമുള്ള ഉയര്‍ന്ന മോഡലിന് 18.57 ലക്ഷം രൂപയാണ് ഫോക്‌സ്‌വാഗണ്‍ വിലയിട്ടിരിക്കുന്നത്. മാനുവല്‍ ഓപ്ഷന്‍ ഇതിനേക്കാള്‍ കുറഞ്ഞ വിലയിലായിരിക്കും ലഭ്യമാവുക. സ്ലാവിയയുടെ 1.5 ടി.എസ്.ഐയുടെ ഏറ്റവും ഉയര്‍ന്ന മോഡലിന് 17 ലക്ഷം രൂപയാണ് വില. ഏതാണ്ട് ഇതിനോട് ചേര്‍ന്നു നില്‍ക്കുന്ന വിലയായിരിക്കും വെര്‍ട്ടസിന്റെ 1.5 ടി.എസ്.ഐ മാനുവല്‍ മോഡലിനും ഉണ്ടാവുകയെന്ന് പ്രതീക്ഷിക്കാം. വരുന്ന ജൂണില്‍ പുതിയ വേരിയന്റുകളുടെ വില പുറത്തുവിടുമെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിരിക്കുന്നത്.

English Summary: Volkswagen India Makes big Announcements Virtus gt Manual Matt Edition Taigun gt and more