എന്ത് ആവശ്യമുണ്ടെങ്കിലും എന്തു സംശയമുണ്ടെങ്കിലും നമ്മള്‍ ആദ്യം തിരയുക ഇന്റര്‍നെറ്റിനോടും ഗൂഗിളിനോടുമൊക്കെയാണ്. ചിലപ്പോഴെങ്കിലും ഇന്റര്‍നെറ്റിനേയും ഗൂഗിളിനേയും വിശ്വസിക്കുന്ന നമ്മള്‍ അബദ്ധത്തില്‍ ചെന്നു പെടാറുമുണ്ട്. അങ്ങനെയൊരു വന്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള ഗായകനായ ബിന്നി

എന്ത് ആവശ്യമുണ്ടെങ്കിലും എന്തു സംശയമുണ്ടെങ്കിലും നമ്മള്‍ ആദ്യം തിരയുക ഇന്റര്‍നെറ്റിനോടും ഗൂഗിളിനോടുമൊക്കെയാണ്. ചിലപ്പോഴെങ്കിലും ഇന്റര്‍നെറ്റിനേയും ഗൂഗിളിനേയും വിശ്വസിക്കുന്ന നമ്മള്‍ അബദ്ധത്തില്‍ ചെന്നു പെടാറുമുണ്ട്. അങ്ങനെയൊരു വന്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള ഗായകനായ ബിന്നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്ത് ആവശ്യമുണ്ടെങ്കിലും എന്തു സംശയമുണ്ടെങ്കിലും നമ്മള്‍ ആദ്യം തിരയുക ഇന്റര്‍നെറ്റിനോടും ഗൂഗിളിനോടുമൊക്കെയാണ്. ചിലപ്പോഴെങ്കിലും ഇന്റര്‍നെറ്റിനേയും ഗൂഗിളിനേയും വിശ്വസിക്കുന്ന നമ്മള്‍ അബദ്ധത്തില്‍ ചെന്നു പെടാറുമുണ്ട്. അങ്ങനെയൊരു വന്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള ഗായകനായ ബിന്നി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്ത് ആവശ്യമുണ്ടെങ്കിലും എന്തു സംശയമുണ്ടെങ്കിലും നമ്മള്‍ ആദ്യം തിരയുക ഇന്റര്‍നെറ്റിനോടും ഗൂഗിളിനോടുമൊക്കെയാണ്. ചിലപ്പോഴെങ്കിലും ഇന്റര്‍നെറ്റിനേയും ഗൂഗിളിനേയും വിശ്വസിക്കുന്ന നമ്മള്‍ അബദ്ധത്തില്‍ ചെന്നു പെടാറുമുണ്ട്. അങ്ങനെയൊരു വന്‍ തട്ടിപ്പിന് ഇരയായിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള ഗായകനായ ബിന്നി ശര്‍മ. തന്റെ 40 ലക്ഷം വിലയുള്ള കാര്‍ ബിന്നി ഹിമാചല്‍ പ്രദേശില്‍ നിന്നു അഹമ്മദാബാദിലേക്ക് കയറ്റി അയച്ചു. ഇപ്പോള്‍ കാറിനെക്കുറിച്ചോ കാറു കൊണ്ടുപോയവരെ കുറിച്ചോ ഒരു വിവരവുമില്ല.

 

ADVERTISEMENT

എന്ത് ആവശ്യത്തിന് തിരഞ്ഞാലും ഗൂഗിളില്‍ ഉത്തരമുണ്ടാവും. നമുക്ക് പരിചയമുള്ളവരേക്കാള്‍ കുറഞ്ഞ നിരക്കില്‍ സേവനം വാഗ്ദാനം നല്‍കുന്നവരും നിരവധിയുണ്ടാവും. എന്നാല്‍ ഇവരെയെല്ലാം കണ്ണടച്ച് വിശ്വസിക്കരുതെന്നാണ് സ്വന്തം അനുഭവത്തില്‍ നിന്നു ബിന്നി ശര്‍മ എല്ലാവര്‍ക്കും നല്‍കുന്ന ഉപദേശം. അദ്ദേഹത്തിന്റെ റെനോ കോളിയോസ് എന്ന 40 ലക്ഷത്തിന്റെ എസ്‌യുവിയാണ് തട്ടിപ്പുകാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

 

മൂവ് മൈ കാര്‍ എന്ന വെബ് സൈറ്റില്‍ നിന്നാണ് ബിന്നി ശര്‍മക്ക് അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് എന്ന പേരിലുള്ള തട്ടിപ്പുകാരുടെ വിവരങ്ങള്‍ ലഭിക്കുന്നത്. മറ്റു പല പാഴ്‌സല്‍ സേവന ദാതാക്കളേക്കാളും കുറഞ്ഞ പണമായിരുന്നു ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. അവരുമായി ബന്ധപ്പെട്ട് ആവശ്യം പറഞ്ഞതോടെ വാഹനം ഒരു ട്രക്കില്‍ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അതിനു ശേഷം കാറിനെക്കുറിച്ചോ കാറു കൊണ്ടുപോയവരെക്കുറിച്ചോ ഒരു വിവരവും ബിന്നിക്ക് ലഭിച്ചിട്ടില്ല. പലതവണ നേരത്തെ ബന്ധപ്പെട്ട മാര്‍ഗങ്ങളിലൂടെ തട്ടിപ്പുകാരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

 

ADVERTISEMENT

ഗൂഗിളും, ജസ്റ്റ് ഡയലുമൊക്കെ പോലെ സേവനദാതാക്കളുടെ വിവരം നല്‍കുന്ന വെബ് സൈറ്റ് മാത്രമായിരുന്നു മൂവ് മൈ കാറും. ആ വെബ് സൈറ്റില്‍ ലിസ്റ്റു ചെയ്യുന്ന സേവന ദാതാക്കളുടെ വിശ്വാസ്യത നിങ്ങള്‍ തന്നെയാണ് ഉറപ്പുവരുത്തേണ്ടതെന്ന് പറഞ്ഞ് അവര്‍ കയ്യൊഴിയുകയും ചെയ്തു. ഇതോടെ സൈബര്‍ പൊലീസിലും ഉപഭോക്തൃകോടതിയിലുമെല്ലാം പരാതി നല്‍കി കാത്തിരിക്കുകയാണ് ബിന്നി. അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സിന് പുറമേ മൂവ് മൈ കാര്‍ വെബ് സൈറ്റിനെതിരെയും ബിന്നി പരാതി നല്‍കിയിട്ടുണ്ട്.

 

എങ്ങനെ തട്ടിപ്പുകാരെ അകറ്റാം?

 

ADVERTISEMENT

വിശ്വാസ്യതയും വര്‍ഷങ്ങളുടെ അനുഭവസമ്പത്തുമുള്ളവരെ മാത്രം ഇത്തരം കാര്യങ്ങള്‍ ഏല്‍പിക്കുകയെന്നതാണ് ഇത്തരം തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാനുള്ള ആദ്യത്തെ മാര്‍ഗം. വാഹനങ്ങള്‍ മോഷ്ടിക്കുന്നത് തടയുന്ന ഉപകരണങ്ങള്‍ നിങ്ങളുടെ കാറുകളില്‍ സ്ഥാപിക്കുകയാണ് അടുത്ത പടി. വാഹനമോഷണം തടയാന്‍ സഹായിക്കുന്ന പലതരത്തിലുള്ള ഉപകരണങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

 

കാറുടമകള്‍ക്ക് ദൂരെ നിന്നും വാഹനം നിര്‍ത്താന്‍ സഹായിക്കുന്നവയും നിശ്ചിത പരിധിക്ക് അപ്പുറത്തേക്ക് പോയാല്‍ വാഹനം ഓഫാവുന്ന ജിപിഎസ് ഫെന്‍സുകളുമൊക്കെ വാഹനത്തിന്റെ സുരക്ഷ കൂട്ടും. ജിപിഎസ് സിസ്റ്റവും ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പല ഉപകരണങ്ങളിലും ചെറിയ മാസ വരിസംഖ്യയും നല്‍കേണ്ടി വരും.

 

സ്റ്റീറിങ് ലോക്ക്, ഗിയര്‍ ലോക്ക്, വീല്‍ ലോക്ക്, ജി.പി.എസ് ട്രാക്കറുകള്‍ എന്നിങ്ങനെ പല തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങളുണ്ട്. ഇവയെല്ലാം ഉടമയുടെ അനുമതിയില്ലാതെ വാഹനം പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ വിവരം നല്‍കാനും വാഹനം നിശ്ചലമാക്കാനുമൊക്കെ സഹായിക്കുന്നവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാണെങ്കിലും ഓണ്‍ലൈന്‍ സേവനങ്ങളെ പൂര്‍ണമായും ഒഴിവാക്കുന്നത് ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍ അസാധ്യമാണ്. അല്‍പം സൂഷ്മതയോടെ ഓണ്‍ലൈന്‍ റിവ്യുകള്‍ വായിച്ചും പരിചയസമ്പത്തുള്ള സേവനദാതാക്കളെ തെരഞ്ഞെടുത്തും ഇക്കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവരില്‍ നിന്നും ഉപദേശങ്ങള്‍ സ്വീകരിച്ചുമെല്ലാം തീരുമാനമെടുത്താല്‍ ഇത്തരം തട്ടിപ്പുകളെ പടിക്കു പുറത്ത് നിര്‍ത്താനാവും.

 

English Summary: Singer Binny Sharma ships 40 lakh rupee SUV using online services: Vehicle now untraceable