മികച്ച പ്രകടനം നടത്തിയ ഡീലർമാർക്കു ജെ കെ സിമെന്റ്സിന്റെ സമ്മാനം എക്സ് യു വി 700. 65 ഡീലർമാർക്കാണ് ജെ കെ സിമെന്റ്സിന്റെ ഉപഹാരം. എക്സ് യു വി 700 മാത്രമല്ല, സ്കോർപിയോ എൻ, എസ് യു വികളും സമ്മാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗമനത്തിനു സഹായകരമായ രീതിയിൽ പ്രവർത്തിച്ച ഡീലർമാർക്കാണ് നന്ദി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച പ്രകടനം നടത്തിയ ഡീലർമാർക്കു ജെ കെ സിമെന്റ്സിന്റെ സമ്മാനം എക്സ് യു വി 700. 65 ഡീലർമാർക്കാണ് ജെ കെ സിമെന്റ്സിന്റെ ഉപഹാരം. എക്സ് യു വി 700 മാത്രമല്ല, സ്കോർപിയോ എൻ, എസ് യു വികളും സമ്മാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ പുരോഗമനത്തിനു സഹായകരമായ രീതിയിൽ പ്രവർത്തിച്ച  ഡീലർമാർക്ക് നന്ദി സൂചകമായാണ് ഈ പാരിതോഷികങ്ങൾ നൽകിയത് എന്നാണ് ജെകെ സിമെന്റ്സ് പറയുന്നത്. ഇന്ത്യയിലെ മുഴുവൻ ഡീലർമാരെയും ഇതിനായി പരിഗണിച്ചിരുന്നു. വെള്ള നിറത്തിലുള്ള വാഹനങ്ങളാണ്  ജെ കെ സിമന്റ്സ് തെരഞ്ഞെടുത്തിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും വിൽപനയുള്ള മോഡലാണ് എക്സ് യു വി 700.

2021 ൽ മഹീന്ദ്ര പുറത്തിറക്കിയ വാഹനമാണ് എക്സ് യു വി 700. മികച്ച രൂപഭംഗിക്കൊപ്പം സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാത്ത അകത്തളവും പെട്രോൾ - ഡീസൽ എൻജിൻ സാധ്യതകളുമെല്ലാമായിട്ടായിരുന്നു മഹീന്ദ്രയിൽ നിന്നും മൂന്നു നിര സീറ്റുള്ള ഈ എസ് യു വിയുടെ വരവ്. നാലു മോഡലുകളിലാണ് മഹീന്ദ്ര എക്സ് യു വി 700 വിപണിയിലുള്ളത്. എം എക്സ്, എ എക്സ് ത്രീ, എ എക്സ് ഫൈവ്, എ എക്സ് സെവൻ. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോൾ, ഡീസൽ എൻജിനുകളോടെ എത്തുന്ന വാഹനത്തിൽ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളും ലഭ്യമാണ്. 

ADVERTISEMENT

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എ ഡി എ എസ്), പൈലറ്റ് അസിസ്റ്റ് ഫീച്ചർ, അലക്സ വോയ്സ് ഇന്റഗ്രേഷൻ സപ്പോർട്ട്, ത്രീ ഡി സൗണ്ട് സഹിതം 12 സ്പീക്കറോടെ സോണി ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഡ്യൂവൽ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ഡ്രൈവർ ഡിസ്പ്ലേയിൽ ത്രിമാന മാപ് തുടങ്ങിയവയൊക്കെ ഈ എസ് യു വിയിലുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും വലിയ സൺ റൂഫിനു പുറമെ മെമ്മറി ഫങ്ക്ഷൻ സഹിതം ഇലക്ട്രോണിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും ‘എക്സ് യു വി 700’ വാഗ്ദാനം ചെയ്യുന്നു. 13.99 ലക്ഷം രൂപ മുതൽ  25.93 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 

ജെ കെ സിമന്റ്സ് ഡീലർമാർക്കു സമ്മാനിച്ച വാഹനങ്ങളിൽ മറ്റൊന്ന് സ്കോർപിയോ എൻ ആയിരുന്നു. 2022 ലാണ്  സ്കോർപിയോ എൻ വിപണിയിലെത്തുന്നത്. മഹീന്ദ്ര ഥാർ, എക്സ്‍യുവി 700 എന്നിവയിൽ ഉപയോഗിക്കുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിനും 2.2 ലീറ്റർ ഡീസൽ എൻജിനുമാണ് വാഹനത്തിന് കരുത്തു പകരുന്നത്.

ADVERTISEMENT

ഈ വർഷം ആദ്യം വിപണിയിലെത്തിയ സ്കോർപിയോ എന്നിന്റെ വിവിധ മോഡലുകളുടെ ഷോറൂം വില 13.60 ലക്ഷം മുതൽ 23.09 ലക്ഷം രൂപ വരെയാണ്. 203 എച്ച്പി – 380 എൻഎം കരുത്ത് നൽകുന്ന 2.0 ലീറ്റർ ടർബോ പെട്രോൾ എൻജിൻ, 175 എച്ച്പി – 400 എൻഎം കരുത്തിന്റെ 2.2 ലീറ്റർ ഡീസൽ എൻജിൻ മോഡൽ എന്നിവയും സ്കോർപിയോയ്ക്കുണ്ട്. ഇരു വാഹനങ്ങളിലും 6 സ്പീഡ് ഓട്ടമാറ്റിക് അല്ലെങ്കിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ്. ഫോർവീൽ ഡ്രൈവ് മോഡലുകളിലും വാഹനം ലഭിക്കും.

English Summary:

JK Cements Celebrates Dealer Excellence - Best Sellers Receive Mahindra SUV's