ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിന്റെ ആകർഷണമായി ബിഎംഡബ്ലിയു ശിൽപ്പം

Photo Courtesy: Goodwood

ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡിൽ 1997 മുതൽ ഏതെങ്കിലും ഐതിഹാസിക കാർ കമ്പനിയെ ആദരിക്കാറുണ്ട്. ബ്രിട്ടീഷ് കലാകാരനായ ജെറി ജുദായാണ് എല്ലാത്തവണയും വാഹനലോകം പ്രമേയമാകുന്ന ശിൽപ്പം ഒരുക്കുന്നത്. 1997ൽ പോർഷെയുടെ അമ്പതാമത് വാർഷികമായിരുന്നു ആഘോഷിച്ചതെങ്കിൽ ഇത്തവണ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് ബിഎംഡബ്ലിയുവിന്റെ നൂറാം പിറന്നാളാണ്.

Photo Courtesy: Goodwood

ഗ്രാവിറ്റിയെ അതിജീവിക്കുന്ന ബിഎംഡബ്ളിയു വാഹനത്തിന്റെ ശിൽപ്പമാണ് ജെറി ജുദാ ഒരുക്കിയിരിക്കുന്നത്, ബിഎംഡബ്ലിയുവിന്റെ ചരിത്രത്തിലെ മികച്ച വാഹനങ്ങളായ ബിഎംഡബ്ലിയു 328, ബിഎംഡബ്ലിയു വി12എൽഎംആർ, ബ്രാഫം ബിടി52 ഫോർമുല വൺ എന്നിവ വലിയ സ്റ്റീൽ ഇതളുകളിൽ ആകാശത്തേക്ക് ഉയരുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നു.

ആറോളം ആഴ്ചയാണ് ഈ ഭീമൻ ശിൽപ്പം നിർമ്മിക്കാനായി വേണ്ടിവന്നത്. 140 ടണ്ണോളം ഭാരമുണ്ട്. ജൂൺ 23 മുതൽ 26 വരെയാണ് ഗുഡ്​വുഡ് ഫെസ്റ്റിവൽ ഓഫ് സ്പീഡ് നടത്തുക. 2,50,000 ആളുകള്‍ ഈ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. വലിപ്പം കൊണ്ടും മനോഹാരിത കൊണ്ടും പരിപാടിയുടെ ഏറ്റവും വലിയ ആകർഷണമാകുകയാണ് ബിഎംഡബ്ലിയു ശിൽപ്പം.