ഹാർട്ട് ബീറ്റ് കാർ

ഹാർട്ട് ബീറ്റ് കാർ

വാഹനം ഒാടിക്കുന്നവരുടെ ഹൃദയസ്പന്ദനം തുറന്ന് കാട്ടുന്ന ലെക്‌സസ് ആർസി എഫ്. നൂറ് കിലോമീറ്റർ വേഗതയിൽ അധികം കൈവരിക്കുമ്പോഴാണ് ഡ്രൈവറുടെ ഹൃദയമിടിപ്പുകൾ കാറിന്റെ ബോഡിയിൽ പ്രത്യക്ഷപ്പെടുക. ബയോമെട്രിക് സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ആർസി എഫ് ഡ്രൈവറുടെ ചങ്കെടുത്തുകാട്ടുന്നത്. 'ഹാർട്ട് ബീറ്റ് കാർ' എന്നാണ് ലെക്‌സസ് ഈ വാഹനത്തിന് പേര് നൽകിയിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ എം.ആൻഡ് സി സാച്ചി, ട്രിക്കി ജിക്‌സോ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ലെക്‌സസ് മനുഷ്യ ഹൃദയത്തെ കാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. 

എന്നാൽ ലക്‌സസിന്റെ എല്ലാ ആർസി എഫ് കാറുകളും ഇത്തരത്തിലാണെന്ന് തെറ്റ് ധരിക്കരുത്. ആർസി എഫിന്റെ പ്രെമോഷന്റെ ഭാഗമായാണ് ഈ സാങ്കേതികവിദ്യ തയ്യാറിക്കിയിരിക്കുന്നത്. കരുത്തുറ്റ പെർഫോമൻസ് നൽകുന്ന ഈ കാർ ഒാടിക്കുമ്പോൾ ഡ്രൈവറുടെ ഹൃദയം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ഉപഭോക്താക്കളെ കാണിക്കുകയാണ് ലക്ഷ്യം. വാഹനം 100 കീമി വേഗത കൈവരിച്ചതിന് ശേഷമാണ് ഹൃദയത്തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുക. ഇലക്ട്രോ  ലൂമിനസെന്റ് പെയിന്റ് ഉപയോഗിച്ചാണ് െ്രെഡവറുടെ ഹൃദയ സ്പന്ദനം കാറിൽ തെളിയിക്കുന്നത്. കാറിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഹാർട്ട്ബീറ്റ് മോണിട്ടർ െ്രെഡവറുടെ ഹൃദയസ്പന്ദനം ഒപ്പിയെടുത്ത് കൺട്രോൾ ബോർഡിലേക്ക് അയയ്ക്കും. കൺട്രോൾ ബോർഡാണ് സ്പന്ദനങ്ങളെ ഇലക്ട്രിക്കൽ സിഗ്‌നലുകളാക്കി ഇലക്ട്രോ ലൂമിനസെന്റ് പെയിന്റിന്റെ സഹായത്തോടെ കാറിൽ തെളിയിക്കുന്നത്.