കാറോട്ടത്തിന്റെ രാജകുമാരി

കാറോട്ട മത്സരം എന്നും പുരുഷന്മാരുടെ കുത്തകയായാണ് കരുതപ്പെട്ടിരുന്നത്. റേസിലെ സ്ത്രീ സാന്നിധ്യം എന്നും പിറ്റ് ഗേൾസിലേക്കും ടീം ഒഫീഷ്യലുകളിലേയ്ക്കും ഒതുങ്ങാറാണ് പതിവ്. എന്നാൽ ആ പതിവ് തെറ്റിച്ചുകൊണ്ടായിരുന്നു ഡനീക പാട്രിക്കിന്റെ വരവ്. 2005 മുതൽ റേസ് ട്രാക്കുകളിലെ സജീവ സാന്നിധ്യമായ ഡനീക ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ നാലാമത്തെ സ്പോർട്സ് താരമായിരിക്കുന്നു. ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സ് അടക്കമുള്ള പ്രമുഖരെ പിന്തള്ളിയാണ് ഡനീക നാലാമതെത്തിയത്.

അമേരിക്കൻ ബോക്സിങ് താരം റുൻഡ റൂസി, സ്കീ റേസർ ലിൻസി വോൻ ടെന്നീസ് താരം മരിയ ഷറപ്പോവ തുടങ്ങിയവരാണ് ഡനീകയ്ക്ക് മുന്നിലുള്ള താരങ്ങൾ. യാഹു, പോളിവോർ, ഫ്ലിക്കർ, ടുമ്പ്ലർ തുടങ്ങിയവരുടെ കണക്കുകൾ പ്രകാരമാണ് ഡനീസ നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

പത്താം വയസുമുതൽ റേസിങ്ങിന്റെ ലോകത്ത് സജീവമായ ഡനീക നാസ്കാറിൽ ഏറ്റവും അധികം വിജയങ്ങൾ നേടുന്ന വനിതയാണ്. 2000 നടന്ന ഫോർമുല ഫോർഡ് ഫെസ്റ്റുവെല്ലിൽ രണ്ടാം സ്ഥാനത്ത് എത്തിയ ഡനീസ നിരവധി പോഡിയം ഫിനിഷുകൾ സ്വന്തമാക്കിയിട്ടുണ്ട്.