പുതിയ വെന്റോ എത്തി

ന്യൂഡൽഹിയിൽ പുതിയ വെന്റോ ഫോക്സ്‌വാഗൺ കാർസ് ആൻഡ് ഗ്രൂപ്പ് സെയിൽസ് ഇന്ത്യ ഡയറക്ടർ മെെക്കൾ മേയർ അവതരിപ്പിക്കുന്നു.

ന്യൂഡൽഹി ∙ കൂടുതൽ മെെലേജുമായി പുതുക്കിയ ഫോക്സ് വാഗൺ വെന്റോ പുറത്തിറക്കി. ആറു നിറങ്ങളിൽ ലഭിക്കുന്ന ഫോക്സ്‌വാഗൺ വെന്റോയുടെ നാലു സിലണ്ടർ ഏഴ് സ്പീഡ് ‍ഓട്ടമാറ്റിക് ടിഡിെഎ ഡീസൽ എൻജിൻ ലീറ്ററിന് 21.21 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു.

1.6 എംപിെഎ പെട്രോൾ എൻജിൻ മോഡലിനു വില 7.78 ലക്ഷത്തിൽ തുടങ്ങുന്നു. ടോപ്പ് മോഡലായ 1.5 ടി.ഡി.െഎ ഡീസൽ എൻജിന്റെ വില 11.87 ലക്ഷം രൂപ. (എക്സ് ഷോറൂം ഡൽഹി).